- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
മനാമ: ബഹ്റൈനില്‍ നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കേസിന്റെ അടുത്ത വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതി ഒക്ടോബര്‍ 28ലേക്ക് മാറ്റി.രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം പിടികൂടിയത് മയക്കുമരുന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുവന്ന മൂന്നു പേരെയാണ്. തുടര്‍ന്ന് ഒരു വീട്ടില്‍ സജ്ജമാക്കിയ ലാബില്‍ അത് മയക്കുമരുന്നാക്കിമാറ്റിയ നാലാമനെയും പിടികൂടുകയായിരുന്നു.പുലര്‍ച്ചെ 12.30ഓടെ പോലീസ് ഇവരുടെ സ്ഥലം റെയ്ഡ് ചെയ്താണ് നാലാമനെ പിടികൂടിയത്. തുടര്‍ന്ന് കേസ് പബ്ലിക് പോസിക്യൂഷന് കൈമാറി. അന്വേഷണത്തില്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് കോടതിക്ക് കൈമാറിയത്.
മനാമ: ബഹ്റൈനില്‍ തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച കേസില്‍ ആഫ്രിക്കക്കാരിയായ വീട്ടുവേലക്കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 60കാരിയായ തൊഴിലുടമ അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ അവരുടെ മൊബൈല്‍ ഫോണെടുത്ത് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി മറ്റൊരു ആഫ്രിക്കക്കാരിക്ക് പണം അയച്ചുകൊടുത്തു എന്നാണ് കേസ്. തന്റെ ഫോണില്‍നിന്ന് താനറിയാതെ 180 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയ തൊഴിലുടമ അത് സഹോദരിയോട് പറയുകയായിരുന്നു. അക്കൗണ്ട് പരിശോധിക്കാന്‍ അവര്‍ സഹോദരിയോട് ആവശ്യപ്പെട്ടു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇങ്ങനെ അക്കൗണ്ട് ഉടമ അറിയാതെ 778 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതി കുറ്റം സമ്മതിച്ചു.ബഹ്റൈനിലെ തന്റെ താമസാനുമതി പുതുക്കിത്തരാമെന്നു വാഗ്ദാനം ചെയ്തതുകൊണ്ടാണ് കാശ് കൈമാറിയതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറി. പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ്…
മനാമ: അറബ് വായനാമത്സരത്തില്‍ ബഹ്റൈനിലെ അഹിലിയയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാസിം മുബാറക്ക് രണ്ടാം സ്ഥാനം നേടി.ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഫലം പ്രഖ്യാപിച്ചത്.50 രാജ്യങ്ങളിലായി നിരവധി വേദികളില്‍ നടന്ന മത്സരത്തില്‍ മൊത്തം 32 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മുഹമ്മദ് ജാസിമിനെ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അഭിനന്ദിച്ചു.
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 48കാരനായ ജി.സി.സി. പൗരനാണ് മരിച്ചത്. കിംഗ് ഫഹദ് ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞയുടന്‍ ആംബുലന്‍സ് സര്‍വീസും പോലീസ് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മനാമ: ഐക്യരാഷ്ട്രസഭാ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ നിരവധി പ്രധാന ഇടങ്ങളും കെട്ടിടങ്ങളും നീല നിറത്തില്‍ അലങ്കരിച്ചു.സമാധാനം, വികസനം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഐക്യരാഷ്ട്രസഭയുടെ പങ്കിനെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതിന്റെ പ്രഖ്യാപനമായാണിത്. അന്താരാഷ്ട്ര സമൂഹവുമായുള്ള ബഹ്റൈന്റെ ഇടപെടലും സുരക്ഷ, സ്ഥിരത, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും കൂടിയാണിതില്‍ പ്രതിഫലിക്കുന്നത്.
വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
മനാമ: വെസ്റ്റ് ബാങ്കിലെ ഇസ്രായോല്‍ അധിനിവേശത്തിനും നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും നിയമസാധുത നല്കുന്ന രണ്ട് കരട് ബില്ലുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് അംഗീകാരം നല്‍കിയതിനെ ബഹ്റൈന്‍ അപലപിച്ചു.ഇസ്രായേലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സംരക്ഷണം ഉറപ്പുനല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാര്‍മികവുമായ ബാധ്യതകള്‍ നിറവേറ്റണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മുന്‍നിര ഭക്ഷണ, ജീവിതശൈലീ ആപ്പായ എന്റര്‍ടൈനര്‍ 25ാം വാര്‍ഷികം ആഘോഷിച്ചു.ബഹ്റൈനിലെ റാഫിള്‍സ് അല്‍ അറീന് പാലസില്‍ നടന്ന ആഘോഷത്തില്‍ പ്രാദേശിക മാധ്യമ പ്രമുഖര്‍ പങ്കെടുത്തു. ആപ്പിന്റെ രണ്ടര പതിറ്റാണ്ടോളം കാലത്തെ ചരിത്രം ആഘോഷപരിപാടിയില്‍ അവതരിപ്പിച്ചു.ദുബായില്‍ 2001ല്‍ ആരംഭിച്ച ആപ്പ് 2008ലാണ് ബഹ്റൈനിലേക്ക് വ്യാപിപ്പിച്ചത്.ആപ്പിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോണ ബെന്റണ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി.
മനാമ: ബഹ്റൈനിലെ പുതിയ മാധ്യമ നിയമ കരട് ഭേദഗതി ശൂറ കൗണ്‍സിലിന്റെ ഞായറാഴ്ച ചേരുന്ന പ്രതിവാര സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ആധുനിക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം ബാധകമായ തരത്തില്‍ ഒരു ആധുനിക നിയമ ചട്ടക്കൂട് കൊണ്ടുവരാനുള്ളതാണ് ഭേദഗതി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാനുള്ള വ്യവസ്ഥ പുതിയ ബില്ലിലുണ്ട്.അഭിപ്രായ സ്വാതന്ത്ര്യവും നിയമപരമായ ഉത്തരവാദിത്തവും സന്തുലിതമാക്കിക്കൊണ്ടുള്ള നിയമമാണിത്. രാജ്യത്തിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മാധ്യമങ്ങള്‍ക്കും ഇടം നല്‍കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.എം.പിമാര്‍, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ബഹ്റൈന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്, പ്രാദേശിക മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് ബില്‍ തയ്യാറാക്കിയതെന്ന് ശൂറ കൗണ്‍സിലിന്റെ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ജമീല അല്‍സല്‍മാന്‍ പറഞ്ഞു.
മനാമ: ബഹ്റൈനില്‍ 33ാം സാംസ്കാരിക സീസണിന്റെ ഭാഗമായി അബ്ദുറഹ്മാന് കാനൂ സാംസ്കാരിക കേന്ദ്രം ‘ബഹ്റൈനിലെ മുത്തുകളും കടല്‍പ്പായലും അവയുടെ പരിസ്ഥിതിയും സമുദ്ര പൈതൃകവും സാമ്പത്തിക പങ്കും’ എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.ബഹ്റൈന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ പേള്‍സ് ആന്റ് ജെം സ്റ്റോണ്സില്നിന്നുള്ള ഡോ. മുഹമ്മദ് ഇബ്രാഹിമും അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്സിറ്റിയിലെ ഡോ. മനാഫ് അല്‍ ഖസാഇയും സംസാരിച്ചു. മാധ്യമപ്രവര്‍ത്തക സിമ ഹാജി മോഡറേറ്ററായിരുന്നു.മുത്തുച്ചിപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും ബഹ്റൈന്റെ ചരിത്രത്തെക്കുറിച്ചും സാമ്പത്തിക വികസനം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ചും ഡോ. ഇബ്രാഹിം സംസാരിച്ചു.
മനാമ: 2025 സ്പെയ്സ് ആപ്പ്സ് ചാലഞ്ച് മത്സരം സംഘടിപ്പിക്കുന്നതില്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) വഹിച്ച പങ്കിനെ യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ) അഭിനന്ദിച്ചു.ഇതില്‍ പങ്കെടുത്തവരുടെ എണ്ണത്തില്‍ ബഹ്റൈന്‍ ഏറ്റവും ഉയര്‍ന്ന ആഗോള വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 80 ശതമാനം വര്‍ധനയാണുണ്ടായത്.ബഹ്റൈന്‍ യൂണിവേഴ്സിറ്റി കാമ്പസ്, ബഹ്റൈന്‍ പോളിടെക്നിക് കാമ്പസ് എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്.
