- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
മുവായ് തായ് മുതല്‍ ട്രയാത്ത്ലണ് വരെ; ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ കായിക വൈവിധ്യങ്ങളുമായി ബഹ്റൈന്‍
മനാമ: മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ വൈവിധ്യമാര്‍ന്ന കായിക ഇനങ്ങളില്‍ മത്സരിച്ച് ബഹ്റൈന്‍ അത്ലറ്റുകള്.മുവായ് തായ്യില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെയ്റ്റെയിയെ പരാജയപ്പെടുത്തി അബ്ബാസ് ഫാദല്‍ 16ാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സയ്യിദ് അലവി അബ്ദുല്ലയും അലി ഹമീദും കംബോഡിയയില്‍നിന്നും ലെബനാനില്നിന്നുമുള്ള എതിരാളികളോട് പരാജയപ്പെട്ടു.ടെക്ബോളില്‍ പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ ഫിലിപ്പീന്‍സിനെതിരെ റാവാന്‍ അബ്ദുല്‍ അസീസും ഫാത്തിമ അല്‍ ബന്നയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. മൂന്നാം സ്ഥാനം കഷ്ടിച്ച് നഷ്ടമായെങ്കിലും അവരുടെ ശക്തമായ അരങ്ങേറ്റ പ്രകടനം പ്രശംസ നേടി.ബീച്ച് വോളിബോളില്‍ പെണ്‍കുട്ടികളുടെ ടീം ഇന്തോനേഷ്യയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ ടീം ഖത്തറിനോട് 21ന് പരാജയപ്പെട്ടു.ഗോള്‍ഫില്‍ യാക്കൂബ് റഹ്മ, അബ്ദുറഹ്മാന് മെഹൈസ, ഖാലിദ് ഷാ എന്നിവര്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ബോക്സിംഗില്‍ മുഹമ്മദ് ആറ്റിയ ചൈനയുടെ ഗുവാന്‍ യിവെനിനോട് പരാജയപ്പെട്ടു. മത്സരത്തിലുടനീളം ദൃഢനിശ്ചയം കാണിച്ചിട്ടും ബഹ്റൈന്‍ കബഡി ടീമിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തി.അത്ലറ്റിക്സില് പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഷെയ്ഖ മുബാറക് അഞ്ചാം സ്ഥാനവും യൂസിഫ്…
മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്.വെബ്സൈറ്റുകളിലേക്ക് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ നല്‍കുന്നതിനുമുമ്പ് അവയുടെ ആധികാരികത പരിശോധിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷന് മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമത്തില്‍ അല്‍ അമന് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണ്‍ലൈന്‍ വഴി എങ്ങനെ ഇടപാടുകള്‍ നടത്തണമെന്ന് ജനങ്ങള്‍ നന്നായി അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ വിപണന സൈറ്റുകളില്‍ വരുന്ന പല പരസ്യങ്ങളും വ്യാജമാണ്. അവ പരിശോധിച്ച് ഉറപ്പുവരുത്തിയില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുംഅദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ അഅലിയിലെ അപകടകരമായ ഇന്റര്‍സെക്ഷനില്‍ റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തര നടപടി വേണമെന്ന് നിര്‍ദേശം.നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ അബ്ദുല്ല അബ്ദുല്‍ഹമീദ് അശൂറാണ് കൗണ്‍സില്‍ മുമ്പാകെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. റംലി പെട്രോള്‍ സ്റ്റേഷന് സമീപത്തുള്ള ബ്ലോക്ക് 742ലെ റോഡ് 4262ലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.നിര്‍ദേശം അംഗീകരിച്ച കൗണ്‍സില്‍ അത് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജിന് നല്‍കാനായി മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കിന് കൈമാറി. നിര്‍ദേശത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
മനാമ: സൗദി അറേബ്യയില്‍നിന്ന് ബഹ്റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈനിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. നിര്‍ദേശം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് അറിവ് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.കോസ് വേ രാജ്യത്തേക്കുള്ള ഒരു പ്രധാന പാതയാണെന്നും ഇവിടെ ഇത്തരം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നുംചെയര്മാന് പറഞ്ഞു.
മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) ചൈനയില്‍ നടത്തിയ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു.റോഡ് ഷോയ്ക്ക് ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടായിരുന്നു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും ഡെസ്റ്റിനേഷന്‍ മാനേജ്മെന്റിലും ടൂര്‍ പ്രവര്‍ത്തനങ്ങളിലും വൈദഗ്ധ്യം നേടിയ പ്രധാന ചൈനീസ് കമ്പനികളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും വേണ്ടിയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ബഹ്റൈനിലെ ടൂറിസം മേഖലയിലെ പ്രധാന കമ്പനികള്‍ ഇതില്പങ്കാളികളായി.റോഡ് ഷോയുടെ ഭാഗമായി ബി.ടി.ഇ.എ. അധികൃതര്‍ ചൈനയിലെ നിരവധി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു; ബഹ്റൈനില്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു
മനാമ: ആഗോള ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തടസ്സം മൂലം ബഹ്റൈനിലെ ചില സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനങ്ങളെയും വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും ബാധിച്ച സമീപകാല സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. എല്ലാ സേവനങ്ങളും ഇപ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.ഉപയോക്താക്കള്‍ക്ക് എല്ലാ ഡിജിറ്റല്‍ ഗവണ്മെന്റ് സംവിധാനങ്ങളും പൂര്‍ണമായും ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയുമെന്ന് ഐ.ജി.എ. വ്യക്തമാക്കി. സേവനങ്ങള്‍ ഇപ്പോള്‍ സ്ഥിരതയുള്ളതും പതിവുപോലെ പ്രവര്ത്തനക്ഷമവുമായിട്ടുണ്ട്.ഗവണ്മെന്റ് ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഉപയോക്താക്കള്‍ 80008001 എന്ന നമ്പറില്‍ ഗവണ്മെന്റ് സര്‍വീസസ് കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ നാഷണല്‍ സജഷന്‍സ് ആന്റ് കംപ്ലയിന്റ്സ് സിസ്റ്റം (തവാസുല്‍) വഴി അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച യുവാവിന് ലോവര്‍ ക്രിമിനല്‍ കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു.ഇയാളുടെ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
മനാമ: ബഹ്റൈനിലെ അല്‍ ബുഹൈര്‍ നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ കേന്ദ്രത്തിന് സ്ഥലം ഏറ്റെടുത്ത് നല്കാന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ചികിത്സയ്ക്കായി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.നാട്ടുകാര്‍ക്ക് അധികം യാത്ര ചെയ്യാതെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടത്താണ് ഭൂമി കണ്ടെത്തിയത്. വര്‍ഷങ്ങളായി ഈ പ്രദേശത്തുണ്ടായിരുന്ന ഒരു കുറവാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്ന് മുനിസിപ്പല്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
മനാമ: ബഹ്റൈനിലെ ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ സമര്‍പ്പിത സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ചു.ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. വഹീബ് അഹമ്മദ് അല്‍ കാജയില്നിന്ന് 44 ജീവനക്കാര്‍ മെമന്റോകള്‍ ഏറ്റുവാങ്ങി. സ്കൂളിന്റെ തുടര്‍ച്ചയായ വിജയത്തിന് നല്കിയ കഠിനാദ്ധ്വാനത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം ജീവനക്കാരെ അഭിനന്ദിച്ചു. ചെയര്മാന് ഷക്കീല്‍ അഹമ്മദ് ആസ്മി ജീവനക്കാരുടെ സമര്‍പ്പണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും നന്ദി പറഞ്ഞു.സ്ഥാപനത്തില്‍ 20 വര്‍ഷത്തെ സമര്‍പ്പിത സേവനം പൂര്‍ത്തിയാക്കിയ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയ്യബിനെ പ്രത്യേകം ആദരിച്ചു. മാനേജ്മെന്റ് ഒരുക്കിയ ഉച്ചഭക്ഷണത്തോടെയാണ് പരിപാടി അവസാനിച്ചത്.
മനാമ: ബഹ്റൈനിലെ സല്‍മാബാദില്‍ മെഡിക്കല്‍ യോഗ്യതകളോ ലൈസന്‍സോ ഇല്ലാതെ വീട്ടില്‍ ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.വീട്ടില്‍ രോഗികളെ പരിശോധിക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്ത 49കാരനാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളുടെ പക്കല്‍നിന്ന് വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത മരുന്നുകള്‍ പിടികൂടിയിട്ടുണ്ട്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്. വ്യാജ ഡോക്ടറാണെന്ന് തെളിവുകള്‍ ലഭിച്ചതിന് തുടര്‍ന്നാണ് വീട് പരിശോധിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്തത്.
