Author: news editor

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്ിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നാലാമത് ബഹ്റൈന്‍ നാടകമേള ചൊവ്വാഴ്ച രാത്രി ആരംഭിച്ചു.ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന്‍ സംഘടിപ്പിച്ച നാടകമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പങ്കെടുത്തു.ബഹ്റൈന്‍ നാടകവേദിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ നടക്കുന്ന മേളയെന്ന സവിശേഷത ഇതിനുണ്ടെന്ന് നുഐമി പറഞ്ഞു. ബഹ്റൈനിലെ നാടകവേദി ഒരു നൂറ്റാണ്ട് നീണ്ട സമ്പന്നമായ യാത്രയില്‍ സാംസ്‌കാരികവും മാനുഷികവുമായ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ബഹ്റൈന്റെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: കാപ്പി പ്രേമികള്‍ക്ക് രുചിയുടെ വൈവിധ്യങ്ങള്‍ സമ്മാനിക്കുന്ന ബഹ്‌റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025 എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നവംബര്‍ 9 മുതല്‍ 13 വരെ നടക്കും.ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് ഡി.എക്‌സ്.ബി. ലൈവ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ദ്ധരും ബ്രാന്‍ഡുകളും ഒത്തുചേരുന്ന ഫെസ്റ്റിവലില്‍ കാപ്പി പ്രേമികളുടെ വന്‍ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി മത്സരങ്ങള്‍, ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍, ശില്‍പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടാകും.

Read More

മനാമ: ബഹ്‌റൈനില്‍ പണം വെട്ടിപ്പ് കേസില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ സീനിയര്‍ അക്കൗണ്ടന്റും ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് വിഭാഗം ആക്ടിംഗ് ഹെഡും ആയിരുന്ന 36കാരന് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയും അപ്പീല്‍ കോടതിയും വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷ കാസേഷന്‍ കോടതി ശരിവെച്ചു.കൂടാതെ ഇയാള്‍ തട്ടിയെടുത്ത തുകയും പിഴയായി 41,770 ദിനാറും കമ്പനിക്ക് നല്‍കാനുള്ള ഉത്തരവും ശരിവെച്ചിട്ടുണ്ട്.സ്ഥാപനത്തില്‍നിന്ന് ഇയാള്‍ 54,121 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. നേരത്തെ ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി അത് തള്ളിയിരുന്നു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ കാസേഷന്‍ കോടതി തള്ളിയത്.

Read More

ന്യൂഡല്‍ഹി: അഞ്ചാമത് ബഹ്റൈന്‍- ഇന്ത്യ സംയുക്ത ഹൈക്കമ്മീഷന്‍ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും സംയുക്തമായി അദ്ധ്യക്ഷത വഹിച്ചു.മനാമ ഡയലോഗ് 2025ന്റെ വിജയത്തിനും ഡിസംബറില്‍ ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ജി.സി.സി. ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നതിനും ബഹ്റൈനെ ജയശങ്കര്‍ അഭിനന്ദനം അറിയിച്ചു. ബഹ്റൈന്‍ രാജ്യവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താല്‍പര്യം അദ്ദേഹം പരാമര്‍ശിച്ചു.ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ശക്തിയെ അല്‍ സയാനി പരാമര്‍ശിച്ചു. ദില്‍മുനിലെയും സിന്ധുനദീതടത്തിലെയും പുരാതന നാഗരികതകള്‍ തമ്മിലുള്ള വ്യാപാര, സാംസ്‌കാരിക വിനിമയത്തില്‍ വേരൂന്നിയതും ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ളതുമായ ബന്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.ഗാസ സമാധാന പദ്ധതി അടുത്തിടെ അംഗീകരിച്ചത് ഇരു രാജ്യങ്ങളുടെയും പൊതു കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു സവിശേഷ അവസരം നല്‍കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും വെടിനിര്‍ത്തലിനെ മാനിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തിയ കേസില്‍ മൂന്നു വിദേശികള്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മൂന്നു പേരും ഏഷ്യക്കാരാണ്. ഒളിവില്‍ പോയ രണ്ടു പേര്‍ ഉള്‍പ്പെടെ കേസില്‍ മൊത്തം അഞ്ചു പ്രതികളാണുള്ളത്. അഞ്ചു പേര്‍ക്കുംകൂടി കോടതി 1,38,000 ദിനാര്‍ പിഴയും വിധിച്ചു.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. 50 വ്യാജ സ്ഥാപനങ്ങളുടെ വിലാസം ഉപയോഗിച്ച് ഇവര്‍ 138 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചതായാണ് ആദ്യം കണ്ടെത്തിയത്. ഇത് തൊഴിലാളികള്‍ക്കൊന്നും നല്‍കാതെ കൈവശം വെക്കുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍.എം.ആര്‍.എ. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ഡയറക്ടറേറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വേറെ രണ്ടു കമ്പനികള്‍ കൂടി വ്യാജമായി രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.

Read More

മനാമ: ഇന്ത്യയിലെ തെലങ്കാനയില്‍ ഹൈദരാബാദ് നഗരത്തിനു സമീപം ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.ഇന്ത്യന്‍ സര്‍ക്കാരിനോടും ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈന്റെ ടൂറിസം ഭൂപ്രകൃതിയില്‍ ഒരു പ്രധാന കേന്ദ്രമായ ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്‍ദാം ബീച്ച് ക്ലബ് റിസോര്‍ട്ട് വികസിപ്പിക്കുന്നതിന് വിന്‍ദാം ഗ്രാന്‍ഡ് ഹോട്ടല്‍ മനാമയ്ക്ക് ‘തംകീന്‍’ പിന്തുണ പ്രഖ്യാപിച്ചു. ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ന്റെ ഭാഗമായാണ് പ്രഖ്യാപനം.ഈ സംരംഭത്തിന്റെ ഭാഗമായി ‘വിന്‍ദാം ഗ്രാന്‍ഡ് മനാമ’ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ഒരു സംയോജിത കടല്‍ത്തീര വിനോദ പദ്ധതി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്ത് ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി.ബഹ്റൈന്‍ ഉള്‍ക്കടലിനെ ഒരു മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുടെ അഞ്ച് സംരംഭങ്ങളില്‍ ഒന്നാണിത്.

Read More

മനാമ: അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതില്‍ ബഹ്റൈന്‍ അനുശോചിച്ചു.അഫ്ഗാനിസ്ഥാന് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിയായ വനിതാ വാഹന ഡ്രൈവര്‍ക്കെതിരെ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.കോടതിയില്‍ കുറ്റപത്രം വായിച്ചപ്പോള്‍, താന്‍ കുട്ടി വാഹനത്തിലുണ്ടായിരുന്നത് മറന്നുപോയെന്ന് പ്രതി മൊഴി നല്‍കി. കേസ് ഫയലുകള്‍ പരിശോധിക്കുന്നതിനും അന്വേഷണ രേഖകളുടെ പൂര്‍ണ പകര്‍പ്പ് ലഭിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്നും അതുവരെ തന്റെ കക്ഷിയെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രതിയെ കസ്റ്റഡിയില്‍ തന്നെ വെക്കാന്‍ ഉത്തരവിട്ടുകൊണ്ട് കോടതി വാദം കേള്‍ക്കല്‍ നവംബര്‍ 9ലേക്ക് മാറ്റിവെച്ചു.കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിയില്‍ വാഹനം നിര്‍ത്തി കുട്ടി അകത്തുള്ളത് മറന്നു വാഹനം പൂട്ടിയിട്ട് ഡ്രൈവറായ സ്ത്രീ പോകുകയായിരുന്നു. മണിക്കൂറുകളോളം വാഹനത്തിലിരുന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ഇതിനും ലൈസന്‍സില്ലാതെ സ്റ്റുഡന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്തിയതിനുമാണ് സ്ത്രീക്കെതിരെ കേസെടുത്തത്.

Read More

മനാമ: ബഹ്‌റൈനിലെ കാന്‍സര്‍ രോഗികളെ സഹായിക്കാനും മെഡിക്കല്‍, മാനുഷിക പരിചരണ സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നീതി, ഇസ്ലാമിക് കാര്യ, വഖഫ് മന്ത്രാലയത്തിന്റെ സകാത്ത് ആന്റ് ചാരിറ്റി ഫണ്ടും റോയല്‍ മെഡിക്കല്‍ സര്‍വീസസും (ആര്‍.എം.എസ്) ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ സഹകരിക്കാനുള്ള ചട്ടക്കൂട് കരാറില്‍ ഒപ്പുവച്ചു.സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സംയുക്ത ദേശീയ ശ്രമങ്ങളുടെ ഭാഗമായാണിത്.കരാര്‍ പ്രകാരം യോഗ്യരായ രോഗികളെ സഹായിക്കാന്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി സകാത്ത് ആന്റ് ചാരിറ്റി ഫണ്ട് സകാത്ത് ഫണ്ടുകള്‍ നല്‍കും. അതേസമയം പൊതു സംഭാവനകളും സ്വീകരിക്കും. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും രോഗനിര്‍ണയ, ചികിത്സാ സേവനങ്ങളുടെ വികസനത്തിനും ധനസഹായം നല്‍കും. വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രത്തിന്റെ ആരോഗ്യ ഗവേഷണ പരിപാടികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും സംഭാവന ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ സംഭാവനാ പ്ലാറ്റ്ഫോം ആരംഭിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഈ പങ്കാളിത്തത്തെ അഭിനന്ദിച്ചു.

Read More