- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
ഡിജിറ്റല്‍ സിറ്റി ബഹ്റൈനിനുള്ള മാസ്റ്റര്‍ പ്ലാന്‍ നഗരാസൂത്രണ, വികസന അതോറിറ്റിക്ക് സമര്‍പ്പിച്ചു
മനാമ: ഹമാലയിലെ ബിയോണ് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഡിജിറ്റല്‍ സിറ്റി ബഹ്റൈനിനായുള്ള സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നഗരാസൂത്രണ, വികസന അതോറിറ്റിക്ക് (യു.പി.ഡി.എ) സമര്‍പ്പിച്ചതായി ഗേറ്റ്വേ ഗള്‍ഫ് 2025നിടയില്‍ ബിയോണ് അറിയിച്ചു.ബിയോണ് ഗ്രൂപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫയുടെയും രണ്ടു സ്ഥാപനങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്.ഈ മുന്‍നിര പദ്ധതിയുടെ വികസനത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലാണ് ഈ നടപടി. സാങ്കേതികവിദ്യ, ഗവേഷണം, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്കായി ഒരു മുന്‍നിര ആവാസവ്യവസ്ഥ സ്ഥാപിക്കുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗംകൂടിയാണിത്.1.5 ബില്യണ്‍ യു.എസ്. ഡോളറിന്റെ മാസ്റ്റര്‍ പ്ലാന്‍ ഡിജിറ്റല്‍ സിറ്റി ബഹ്റൈന്റെ രൂപകല്‍പ്പനയുടെ മുഴുവന്‍ വ്യാപ്തിയും ഉള്‍ക്കൊള്ളുന്നു. വാണിജ്യ, വിദ്യാഭ്യാസ, ഗവേഷണ വികസന ഇടങ്ങള്‍, ചില്ലറ വില്‍പ്പനശാലകള്‍, ഹോട്ടലുകള്‍, ആരോഗ്യ സംരക്ഷണം, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതിയാണിത്. ഇവയെല്ലാം ഏകദേശം 70,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലാന്‍ഡ്സ്കേപ്പ്ഡ് ഓപ്പണ്‍ സ്പെയ്സുകള്‍, സംയോജിത മൊബിലിറ്റി സംവിധാനങ്ങള്‍, നൂതന നഗര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കിടയിലാണ്.ബഹ്റൈനെ…
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 1 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 78 വിദേശ തൊഴിലാളികളെ നാടുകടത്തി.18 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഈ കാലയളവില്‍ 1,684 പരിശോധനകളാണ് എല്‍.എം.ആര്.എ. നടത്തിയത്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനുള്ള ധാരണാപത്രത്തില്‍ ബഹ്റൈനും സൈപ്രസും ഒപ്പുവെച്ചു.ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025നിടയിലാണ് ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീംഖാന ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സൈപ്രസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്റലിജന്‍സ് സര്‍വീസ് ഡയറക്ടറുമായ താസോസ് സെസോസിന്സുമാണ് കരാറില്‍ ഒപ്പുവെച്ചത്.
മനാമ: ഖത്തറി കോസ്റ്റ് ഗാര്‍ഡ് കടലില്‍ കണ്ടെത്തിയ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കടലില്‍ വീണു കാണാതായ ബഹ്റൈനി യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയം ഖത്തറിലേക്കയച്ച വിദഗ്ദ്ധ സംഘത്തോടൊപ്പം കാണാതായ വ്യക്തിയുടെ ബന്ധുക്കള്‍ പോയിരുന്നു. അവര്‍ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ബഹ്റൈനിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഒരു ബോട്ടില്‍ അനധികൃത മത്സ്യബന്ധനത്തിലേര്‍പ്പെട്ട മൂന്നു പേരിലൊരാളാണ് കടലില്‍ വീണത്. ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട് വരുന്നതു കണ്ട് വേഗത്തില്‍ ബോട്ട് ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് കടലില്‍ വീണത്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.മരിച്ചയാളുടെ ബന്ധുക്കളെ ആഭ്യന്തര മന്ത്രാലയം അനുശോചനമറിയിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ എടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
ഗേറ്റ്വേ ഗള്‍ഫ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ മന്ത്രി പുതിയ നിക്ഷേപ സംരംഭങ്ങള്‍ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈന്റെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും ഗള്‍ഫ് വിപണിയിലെ വ്യാവസായിക, വാണിജ്യ മേഖലകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഒരു പാക്കേജ് ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ല്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 12 വ്യാവസായിക നിക്ഷേപ അവസരങ്ങള്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണം, ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, ഗതാഗത വ്യവസായം എന്നിവയുടെ പ്രാദേശികവല്‍ക്കരണത്തിലൂടെ 3,000ത്തിലധികം പ്രാദേശിക സംഭരണ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി), മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഈ അവസരങ്ങള്‍ തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ വ്യാവസായിക മേഖലയിലെ സാധ്യതയുള്ള നിക്ഷേപകര്‍ക്കു മുന്നില്‍ ഇത് അവതരിപ്പിക്കും.ബഹ്റൈന്റെ സ്വതന്ത്ര വ്യാപാര കരാറുകളുടെ ശൃംഖലയിലൂടെ ലോകമെമ്പാടുമുള്ള നാല് ബില്യണിലധികം ഉപഭോക്താക്കളിലേക്ക് പ്രവേശനം നേടുന്നതിനു പുറമേ, സര്‍ക്കാര്‍ സംഭരണത്തില്‍ മുന്‍ഗണന നല്കുന്ന ജി.സി.സി. വിപണികളിലുടനീളം…
ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും എന്‍.എച്ച്.ആര്.എ. ഡയമണ്ട് അക്രഡിറ്റേഷന്
മനാമ: ബി.ഡി.എഫ്. ആശുപത്രിക്കും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിക്കും ആരോഗ്യ സംരക്ഷണ നിലവാരത്തിലും മികവിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍.എച്ച്.ആര്.എ) ഡയമണ്ട് അക്രഡിറ്റേഷന് ലഭിച്ചതായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) അറിയിച്ചു.നേട്ടം ആഘോഷിക്കാനും മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് ടീമുകളെ ആദരിക്കാനുമായി രണ്ട് ആശുപത്രികളിലും ചടങ്ങുകള്‍ നടന്നു.ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പൊതുജനവിശ്വാസം ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ തെളിവാണ് ഈ അംഗീകാരമെന്ന് ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു.ആഗോളതലത്തില്‍ മികച്ച രീതികള്‍ സ്വീകരിച്ചതിന് എന്‍.എച്ച്.ആര്.എ. സി.ഇ.ഒ. ഡോ. അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി ആശുപത്രികളെ അഭിനന്ദിച്ചു.
ബഹ്റൈന്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി സംവിധാനം: ബി.എ.സിയും ഡി.എച്ച്.എല്‍. എക്സ്പ്രസും താല്പര്യപത്രം ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറന്‍ ആപ്രണില്‍ ഒരു വിമാന അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ (എം.ആര്.ഒ) സംവിധാനം സ്ഥാപിക്കനുള്ള താല്പര്യപത്രത്തില് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും (ബി.എ.സി) ഡി.എച്ച്.എല്‍. എക്സ്പ്രസും ഒപ്പുവെച്ചു. നവംബര്‍ 2 മുതല്‍ 3 വരെ നടന്ന ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഇത് ഒപ്പുവെച്ചത്.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖി എന്നിവരുടെ സാന്നിധ്യത്തില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ആക്ടിംഗ് സി.ഇ.ഒ. അഹമ്മദ് ജനാഹി, ഡി.എച്ച്.എല്‍. എക്സ്പ്രസിന്റെ മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും വടക്കേ ആഫ്രിക്കയ്ക്കുമുള്ള സി.ഇ.ഒ. അബ്ദുല്‍ അസീസ് ബസ്ബേറ്റ് എന്നിവരാണ് താല്പര്യപത്രത്തില് ഒപ്പുവെച്ചത്.ഇതനുസരിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി ഡി.എച്ച്.എല്‍. എക്സ്പ്രസിന് പശ്ചിമ ഏപ്രണില്‍ ആവശ്യമായ സ്ഥലം അനുവദിക്കും. ഇവിടെ മദ്ധ്യപൗരസ്ത്യ മേഖലയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും സേവനം നല്കുന്ന അത്യാധുനിക എം.ആര്.ഒ. ഹാംഗര്‍ നിര്‍മിക്കും.
മനാമ: 2025ലെ ആദ്യപാദത്തില്‍ ബഹ്റൈനിലെ ചില്ലറ വില്പനയില് രണ്ടു ശതമാനം വര്‍ധന കൈവരിച്ചതായി ജി.സി.സി. റീട്ടെയില്‍ വിപണിയെക്കുറിച്ചുള്ള ആല്‍പെന്‍ കാപ്പിറ്റല്‍ പഠനം വ്യക്തമാക്കുന്നു.2028ലെത്തുമ്പോള്‍ ഇത് ഏകദേശം മൂന്നു ശതമാനമാകുമെന്നും പഠനത്തില്‍ പറയുന്നു. ആഭ്യന്തര സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയായ പുരോഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.വര്‍ധിച്ചുവരുന്ന ഗാര്‍ഹിക ചെലവ് ശേഷി, വിശാലമായ ഇ- കൊമേഴ്സ് ഉപയോഗം, അടിസ്ഥാനസൗകര്യങ്ങളിലെ നവീകരണം എന്നിവയാണ് ഈ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്തു; ബഹ്റൈനില്‍ രണ്ടു കൗമാരക്കാര്‍ക്ക് തടവുശിക്ഷ
മനാമ: ബഹ്റൈനിലെ ഉമ്മുല്ഹസമിലെ ഒരു പാര്‍ക്കില്‍വെച്ച് 17കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്ത കേസില്‍ ഹൈ ക്രിമിനല്‍ കോടതി ഒരു 16കാരന് ഒരു വര്‍ഷവും ഇതിനു സഹായിച്ച ഒരു 18കാരന് മൂന്നു മാസവും തടവുശിക്ഷ വിധിച്ചു.ഇവര്‍ മുന്‍കൂട്ടി പദ്ധതിയിട്ടാണ് ആക്രമണം നടത്തിയതെന്ന് കോടതി കണ്ടെത്തി. ആക്രമണത്തിനിരയായ കൗമാരക്കാരന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു.പരിക്കേറ്റ കൗമാരക്കാരന് ഇപ്പോഴും പൂര്‍ണമായി സുഖംപ്രാപിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞാലും ഒരു ശതമാനത്തോളം അംഗവൈകല്യമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിച്ചവരും ഇരയും ബഹ്റൈനികളാണ്.
മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തിന് പലസ്തീന്റെ രാഷ്ട്രപദവി അനിവാര്യം: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വം നിലനില്ക്കാന് പലസ്തീന് രാഷ്ട്രപദവി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച 21ാമത് മനാമ ഡയലോഗ് 2025ല്‍ നടന്ന ‘ഗള്‍ഫിനെ സുരക്ഷിതമാക്കല്‍: നയതന്ത്രം, സാമ്പത്തികശാസ്ത്രം, പ്രതിരോധം’ എന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലയിലെ അസ്ഥിരതയുടെ വേരുകള്‍ പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷത്തിലാണ്. നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരമില്ലാതെ യഥാര്‍ത്ഥ സുരക്ഷ കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അത് ദുര്‍ബലപ്പെടുത്തും. ഗാസയിലെ അന്താരാഷ്ട്ര നയതന്ത്രത്തിലെ സമീപകാല പുരോഗതിയില്‍, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതും പ്രാദേശിക മധ്യസ്ഥരുടെ പിന്തുണയുള്ളതുമായ സമാധാന പദ്ധതിയില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ ഗാസയ്ക്ക് ഈ പദ്ധതി സഹായകമാകുമെന്നും ഇത് വിശാലമായ പ്രാദേശിക സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
