Author: news editor

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ സാമ ബേ പ്രൊമനേഡില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാനും ഫോട്ടോയെടുക്കാനുമായി പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക സായാഹ്ന പരിപാടിയില്‍ നിരവധി ആളുകളെത്തി.ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഉപദേഷ്ടാവ് അലി അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫറിന്റെയും ബ്രിഗേഡിയര്‍ അബ്ദുല്ല അലി റാഷിദ് മാന്തറിന്റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി, ഫ്യൂജി ഫിലിം ബഹ്‌റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.നൂതന ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സൂപ്പര്‍മൂണിന്റെ ഫോട്ടോ എടുക്കാന്‍ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കി. കൂടാതെ പ്രത്യേകം സജ്ജീകരിച്ച ദൂരദര്‍ശിനികള്‍ വഴി ആളുകള്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കുകയും ചെയ്തു.

Read More

മനാമ: ‘ബഹ്റൈന്‍-ഇന്ത്യ: വിജയകരമായ വാണിജ്യത്തിലേക്കുള്ള പാതകള്‍’ എന്ന പേരില്‍ ബഹ്റൈന്‍ റിറ്റ്സ്-കാള്‍ട്ടണില്‍ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു.പരിപാടിയില്‍ ബിസിനസ്, ജുഡീഷ്യല്‍ മേഖലകളിലെ പ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും അന്താരാഷ്ട്ര അതിഥികളും പങ്കെടുത്തു. പുതുതായി ആരംഭിച്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതിയുടെ ജഡ്ജിയായി നിയമിതയായ ഡോ. പിങ്കി ആനന്ദ് ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മുഖ്യ പ്രഭാഷണം നടത്തി.നിയുക്ത ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അന്താരാഷ്ട്ര തര്‍ക്കപരിഹാരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയും ഇന്ത്യയും ‘മെന’ നിയമ സംവിധാനങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധങ്ങളെയും കുറിച്ച് സംസാരിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ സമാപന പ്രസംഗം നടത്തി.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 25 മുതല്‍ 29 വരെ അഞ്ചു ദിവസങ്ങളിലായി എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ (ഇ.ഡബ്ല്യു.ബി) ജ്വല്ലറി അറേബ്യയും സെന്റ് അറേബ്യയും നടക്കും.ജ്വല്ലറി അറേബ്യയുടെ 33ാമത് പതിപ്പും സെന്റ് അറേബ്യയുടെ മൂന്നാം പതിപ്പുമാണ് നടക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈ ആഡംബര ഷോപ്പിംഗ് ഇവന്റില്‍ സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും അനുഭവം മെച്ചപ്പെടുത്താനായി രൂപകല്‍പ്പന ചെയ്ത പുതിയ ഡിജിറ്റല്‍ ആപ്പും അനുബന്ധ സേവനങ്ങളും സംഘാടകയായ ഇന്‍ഫോര്‍മ ബഹ്റൈന്‍ പുറത്തിറക്കി.രണ്ട് പ്രദര്‍ശനങ്ങളിലും ആറു പ്രത്യേക ഹാളുകളിലായി 700ലധികം അന്താരാഷ്ട്ര, പ്രാദേശിക പ്രദര്‍ശകരെയും ലോകമെമ്പാടുമുള്ള 51,000ത്തിലധികം സന്ദര്‍ശകരെയും ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ പതിപ്പില്‍ ജ്വല്ലറി അറേബ്യ ഒരു അപ്ഡേറ്റ് ചെയ്ത സ്മാര്‍ട്ട്ഫോണ്‍ ആപ്പ് ആണ് അവതരിപ്പിച്ചത്. പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയ സുപ്രധാന സ്ഥലങ്ങള്‍ തിരിച്ചറിയാനും എക്‌സിബിഷന്‍ ഹാളുകളിലും ഇവന്റുകളിലും എത്തിച്ചേരാനും സന്ദര്‍ശകരെ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് ഫ്‌ളോര്‍പ്ലാന്‍ ആപ്പില്‍…

Read More

മനാമ: സ്മാര്‍ട്ട്, സുസ്ഥിര പൈപ്പിംഗ് സംവിധാനങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക കമ്പനിയായ പ്യുര്‍പൈപ്പ് ബഹ്‌റൈനില്‍ മൊബൈല്‍ പൈപ്പ് പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ സാങ്കേതിക പരിശോധനയ്ക്കും നിര്‍മാണത്തിനുമായി ഒരു ആഗോള കേന്ദ്രം സ്ഥാപിക്കും. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ലാണ് ഈ പ്രഖ്യാപനമുണ്ടായത്.60 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്യുര്‍ പൈപ്പിന്റെ ആഗോള വികാസത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്.പ്യുര്‍പൈപ്പിന്റെ നൂതന പൈപ്പിംഗ് സംവിധാനങ്ങളും അതിന്റെ പേറ്റന്റ് നേടിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ജല, ഊര്‍ജ്ജ അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്‍പന, നിര്‍മ്മാണം, പരിപാലനം എന്നിവ മെച്ചപ്പെടുത്തും. മൊബൈല്‍, ഓട്ടോമേറ്റഡ് പ്രൊഡക്ഷന്‍ മോഡല്‍ പദ്ധതി സൈറ്റുകളില്‍ നേരിട്ട് പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ സാധ്യമാക്കും. ഇത് ഗതാഗത ആവശ്യങ്ങള്‍, മെറ്റീരിയല്‍ മാലിന്യങ്ങള്‍, പാരിസ്ഥിതിക ആഘാത സാധ്യത എന്നിവ കുറയ്ക്കും.

Read More

മനാമ: ബഹ്‌റൈനിലെ എല്ലാ വാണിജ്യ വാഹനങ്ങളിലും റോഡ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും റെക്കോര്‍ഡ് ചെയ്യാനുമായി ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം വേണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.മറിയം അല്‍ ദെയിന്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചത്. വേഗത, സഞ്ചരിച്ച ദൂരം, ഡ്രൈവിംഗ്, വിശ്രമസമയം, സ്റ്റോപ്പേജ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതായിരിക്കണം ഈ സംവിധാനം. വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍ യാത്രാ പാത ആരംഭിച്ചു. ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തുനിന്ന് ഖത്തറിലെ അല്‍ റുവൈസ് തുറമുഖം വരെയാണ് ഈ ജലപാത. 50 മിനിറ്റാണ് യാത്രാസമയം. പാതയിലൂടെയുള്ള ആദ്യ യാത്രാക്കപ്പല്‍ ഇന്ന് പുറപ്പെട്ടു.ഗതാഗത, ടൂറിസം, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ഇരു രാജ്യങ്ങളിലുമുള്ളവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാമാര്‍ഗമാണിത്.പാതയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ബഹ്‌റൈന്‍ ഗതാഗത, ടെലിക കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പ്രതിനിധിസംഘം ഖത്തറിലെ അല്‍ റുവൈസ് തുറമുഖം സന്ദര്‍ശിച്ചു. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങളും പ്രവര്‍ത്തന നടപടിക്രമങ്ങളും അവര്‍ അവലോകനം ചെയ്തു.

Read More

മനാമ: ബഹ്‌റൈനിലുള്ള വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നും അത് സ്വകാര്യ ആശുപത്രികളിലുള്ളതിനു തുല്യമാക്കണമെന്നുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.ഗള്‍ഫ് മേഖലയില്‍ ഏറ്റവും താങ്ങാനാവുന്ന ഫീസാണ് ബഹ്‌റൈനിലെ ആശുപത്രികളില്‍ ഈടാക്കുന്നതെന്നും പ്രവാസികള്‍ക്കും വിദേശികളായ സന്ദര്‍ശകര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യസേവനം നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് പൊതുമേഖലയില്‍ സ്ഥിരം ജോലി ലഭ്യമാക്കണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദേശം.സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ ഒരു അസാധാരണ മെമ്മോറാത്തിലൂടെയാണ് ഈ ആവശ്യമുന്നയിച്ചത്.ഡെന്റിസ്റ്റ് ബിരുദം നേടുകയും ആരോഗ്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള പരിശീലന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് നിയമനം ഉറപ്പാക്കണമെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടത്.

Read More

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് കാര്യ അണ്ടര്‍ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ വ്യക്തമാക്കി.ട്രാഫിക് അച്ചടക്കവും റോഡ് സുരക്ഷയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് പാര്‍ലമെന്റില്‍ ട്രാഫിക് നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Read More

സമര്‍ഖണ്ഡ്: 2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയിലെ (യുനെസ്‌കോ) അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടു.ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന യുനെസ്‌കോ പൊതുസമ്മേളനത്തിന്റെ 43ാമത് സെഷനിലാണ് ഈ പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര സംഘടനകളില്‍ ബഹ്റൈന്‍ വഹിക്കുന്ന സജീവവും സ്വാധീനശക്തിയുമുള്ള പങ്കിനെയും പ്രാദേശികമായും ആഗോളമായും സ്വീകരിക്കുന്ന നയതന്ത്ര മികവിനെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിലെ ബഹ്റൈന്‍ അംബാസഡര്‍ ഇസാം അബ്ദുല്‍ അസീസ് അല്‍ ജാസിം പറഞ്ഞു.അറബ് ലോകത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ കക്ഷികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഏകീകൃത അറബ് നിലപാടുകളില്‍ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനും രാജ്യം അതിന്റെ അദ്ധ്യക്ഷസ്ഥാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More