Author: news editor

മനാമ: ബഹ്‌റൈനില്‍ ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനില്‍ (സി.ബി.എസ്.ഇ) അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ സി.ബി.എസ്.ഇയുടെ പുതിയ അന്തര്‍ദേശീയ പാഠ്യപദ്ധതി നടപ്പാക്കും.മറ്റു രാജ്യങ്ങളിലെല്ലാം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈനിലും ഈ പാഠ്യപദ്ധതി നടപ്പാക്കുന്നതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. പഠനരീതിയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയുടെ ഭാഗമായാണിത്.ദുബായില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സഹോദയ സ്‌കൂളുകളുടെ ആദ്യ അന്തര്‍ദേശീയ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.

Read More

മനാമ: ബഹ്‌റൈനില്‍ വിദേശ തൊഴിലാളികള്‍ക്കോ സംരംഭകര്‍ക്കോ കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍ വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന അംഗീകാരം നല്‍കി.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. എല്ലാ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.കുറഞ്ഞ വരുമാനമുള്ള വിദേശികളുടെ കുടുംബങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നത് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള പൊതുസേവനങ്ങള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതു പരിഹരിക്കാനും വിദേശ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനും ഈ വേതന വ്യവസ്ഥ ആവശ്യമാണെന്നും എം.പിമാര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്റെ പേയ്‌മെന്റ് നെറ്റ്വര്‍ക്ക് കമ്പനിയായ ബെനിഫിറ്റിന്റെ ഫൗറി+ സേവനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഇന്ത്യയുടെ യുനൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍സേഫ് (യു.പി.ഐ) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും.ഇതിനായി ബെനിഫിറ്റും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡും (എന്‍.ഐ.പി.എല്‍) സഹകരണ കരാര്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി) അറിയിച്ചു.സി.ബി.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും തല്‍ക്ഷണ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് കരാര്‍. ഈ സംയോജനത്തിലൂടെ ഇരു രാജ്യങ്ങളിലുമുള്ളവര്‍ തമ്മില്‍ സുരക്ഷിതമായ പണം കൈമാറ്റവും പെയ്‌മെന്റുകളും നടത്താന്‍സാധിക്കും.സി.ബി.ബി. ആസ്ഥാനത്തു നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബെനിഫിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ വാഹിദ് ജനാഹിയും എന്‍.ഐ.പി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സി.ബി.ബി. ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹെസ്സ അബ്ദുല്ല അല്‍ സാദ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…

Read More

മനാമ: ബഹ്‌റൈന്റെ പേയ്‌മെന്റ് നെറ്റ്വര്‍ക്ക് കമ്പനിയായ ബെനിഫിറ്റിന്റെ ഫൗറി+ സേവനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം ഇന്ത്യയുടെ യുനൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍സേഫ് (യു.പി.ഐ) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും.ഇതിനായി ബെനിഫിറ്റും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡും (എന്‍.ഐ.പി.എല്‍) സഹകരണ കരാര്‍ ഒപ്പുവെച്ചതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ (സി.ബി.ബി) അറിയിച്ചു.സി.ബി.ബിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേല്‍നോട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും തല്‍ക്ഷണ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് കരാര്‍. ഈ സംയോജനത്തിലൂടെ ഇരു രാജ്യങ്ങളിലുമുള്ളവര്‍ തമ്മില്‍ സുരക്ഷിതമായ പണം കൈമാറ്റവും പെയ്‌മെന്റുകളും നടത്താന്‍സാധിക്കും.സി.ബി.ബി. ആസ്ഥാനത്തു നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബെനിഫിറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ വാഹിദ് ജനാഹിയും എന്‍.ഐ.പി.എല്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സി.ബി.ബി. ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഹെസ്സ അബ്ദുല്ല അല്‍ സാദ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…

Read More

മനാമ: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ഏഷ്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി വേദിക രഞ്ജീഷ് മുടി ദാനം ചെയ്തു.ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്കു വേണ്ടി വിഗ് നിര്‍മ്മിക്കുന്ന സലൂണിലാണ് മുറി കൈമാറിയത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി രഞ്ജീഷിന്റേയും ശ്രീജി രഞ്ജീഷിന്റെയും മകളാണ് വേദിക.ചുരുങ്ങിയത് 21 സെന്റിമീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പിനെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടടമാകുന്ന കുട്ടികളടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി വിഗ് നല്‍കിവരുന്നത്.

Read More

മനാമ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ പ്രമുഖ വാഗ്മിയും ദാറുല്‍ ബയ്യിന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂള്‍ ഡയരക്റ്ററുമായ ഉനൈസ് പാപ്പിനിശ്ശേരിക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ‘മക്കളോടൊപ്പം സ്വര്‍ഗത്തില്‍’ എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. വരുന്ന വെള്ളിയാഴ്ച സല്‍മാനിയയിലെ കെ. സിറ്റി ഹാളിലാണ് പരിപാടി. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയില്‍ അദ്ദേഹം വിഷയമവതരിപ്പിക്കും. തുടര്‍ന്ന് മറ്റു ദിവസങ്ങളിലായി വനിതാ സംഗമം, യുവജന സംഗമം, ദഅ്‌വ മീറ്റ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അല്‍ ഫുര്‍ഖാന്‍ സെന്റര്‍ മലയാള വിഭാഗം ജനറല്‍ സെക്രട്ടറി മനാഫ് സി.കെ, ട്രഷറര്‍ നൗഷാദ് സ്‌കൈ, പ്രോഗ്രാം സെക്രട്ടറി അബ്ദുല്‍ സലാം ബേപ്പൂര്‍, മുഹമ്മദ് ഷാനിദ് എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Read More

മനാമ: ബാങ്കോക്കില്‍നിന്ന് ബഹ്‌റൈനിലെ ഒരു റസ്റ്റോറന്റിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രതികളായ നാലു പേരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മൂന്ന് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കേസിലെ പ്രതികള്‍. കേസില്‍ സംശയിച്ച് അറസ്റ്റ് ചെയ്തിരുന്ന മറ്റൊരു ഇന്ത്യക്കാരനെ കഞ്ചാവ് കടത്തില്‍ പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവ് കണ്ടെത്താത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.ഇതില്‍ ഒന്നും രണ്ടും പ്രതികളായ ഇന്ത്യക്കാര്‍ ആദ്യമായി ബഹ്‌റൈനിലേക്ക് വന്നവരാണ്. ഇവര്‍ ബാങ്കോക്കില്‍ പോയി 3.35 കിലോഗ്രാം കഞ്ചാവ് സംഘടിപ്പിച്ച് സൂട്ട്‌കേസില്‍ ഒളിപ്പിച്ച് ബഹ്‌റൈനില്‍ വന്നിറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ചാണ് പിടിയിലായത്. ബഹ്‌റൈനില്‍ റസ്റ്റോറന്റ് നടത്തുന്ന ഒരു ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാനിയും ഇവരുടെ ഇവിടുത്തെ സംഘാംഗങ്ങളാണ്. എയര്‍പോര്‍ട്ടില്‍ പിടിയിലായ ഇന്ത്യക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഇവിടെയുള്ള മൂന്നും നാലും പ്രതികള്‍ക്കുവേണ്ടി കൊണ്ടുവന്നതാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിച്ച് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.രാജ്യത്തെ ഒന്നാംനിര വ്യവസായ ശാലയായ ഫൗലത്ത് ഹോള്‍ഡിംഗും യെല്ലോ ഡോര്‍ എനര്‍ജിയും സംയുക്തമായാണ് 143 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2,62,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് മൊത്തം 77,000 സോളാര്‍ പാനലുകളാണ് സ്ഥാപിക്കുന്നത്.ഗേറ്റ് വേ ഗള്‍ഫ് 2025 നിക്ഷേപ സമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

Read More

മനാമ: ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിംഗ് ഫഹദ് കോസ് വേയിലേക്കുള്ള ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഏറെനേരം വന്‍ ഗതാഗതക്കുരുക്കുണ്ടായി.രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിലൊന്ന് റോഡിന് നടുവില്‍ സ്ഥാപിച്ച ഇരുമ്പുവേലിയിലിടിച്ച് തീപിടിച്ചു. തീ അണച്ചതായും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനടക്കം 45 രാജ്യങ്ങളിലെ പൗരര്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത് ചൈന 2026 ഡിസംബര്‍ 31 വരെ നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇപ്പോള്‍ ബഹ്‌റൈനികള്‍ക്ക് ബിസിനസ്, വിനോദയാത്ര, കുടുംബ സന്ദര്‍ശനം എന്നീ കാര്യങ്ങള്‍ക്കായി വിസയില്ലാതെ 30 ദിവസം വരെ ചൈനയില്‍ തങ്ങാന്‍ അനുമതിയുണ്ട്. ഈ സൗകര്യമാണ് തുടരാന്‍ തീരുമാനിച്ചത്.ബഹ്‌റൈന് പുറമെ കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരര്‍ക്കാണ് ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്.

Read More