- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
കെയ്റോ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങിനെത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അദ്ദേഹത്തെ സ്വീകരിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് കിരീടാവകാശി, രാജാവിന്റെ ആശംസകള്‍ അറിയിച്ചു.ഉദ്ഘാടന വേളയില്‍ അല്‍ സിസിയെയും ഈജിപ്തിലെ ജനങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ സമ്പന്നമായ നാഗരികതയെയും മാനുഷിക പൈതൃകത്തെയും മ്യൂസിയം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം: ബഹ്റൈനില്‍ ബംഗ്ലാദേശിക്ക് മൂന്നു വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ കളഞ്ഞുകിട്ടിയ സി.പി.ആര്. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ 43കാരനായ ബംഗ്ലാദേശിക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സനാബിസിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ സി.പി.ആര് കാര്‍ഡാണ് നഷ്ടപ്പെട്ടത്. അത് പ്രതിക്ക് കിട്ടി. കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ ഫേസ്ബുക്കിലൂടെയും മറ്റും ഇക്കാര്യം പരസ്യപ്പെടുത്തിയെങ്കിലും പ്രതി ഇത് തിരിച്ചുകൊടുത്തില്ല.ഇതു കാണിച്ച് പ്രതി ഒരു സ്ഥാപനത്തില്‍നിന്ന് കെട്ടിട നിര്‍മ്മാണ ആവശ്യത്തിന് തട്ടുകളുണ്ടാക്കുന്ന സാമഗ്രികള്‍ വാടകയ്ക്കെടുത്തു. അത് തിരിച്ചുകൊടുത്തില്ല.ഇതിനിടയില്‍ കാര്‍ഡ് നഷ്ടപ്പെട്ട ബംഗ്ലാദേശി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് അയാള്‍ക്ക് പുതിയൊരു കാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ പക്കല്‍നിന്ന് വാടകയ്ക്കെടുത്ത സാമഗ്രികള്‍ ഒരാള്‍ തിരിച്ചുതന്നില്ല എന്ന് കാണിച്ച് സ്ഥാപന ഉടമ സി.പി.ആര്. കാര്‍ഡിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റ് പ്രചരിക്കുകയുണ്ടായി. ഇതു കണ്ട് കാര്‍ഡ് നഷ്ടപ്പെട്ടയാള്‍ നല്കിയ പരാതിയുടെ…
മനാമ: നവംബര്‍ അഞ്ചിന് വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് ദെറ അല്‍ അസ്ഫൂര് അറിയിച്ചു.ഭൂമിയോട് ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തിന്റെ ‘പെരിജി’യില്‍ (ഏതാണ്ട് 3,56,840 കിലോമീറ്റര്‍ അകലെ) ചന്ദ്രന് എത്തുമ്പോഴാണ് ഇത് സംഭവിക്കുക.വൈകുന്നേരം 4.19ന് ചന്ദ്രന് പൂര്‍ണ പ്രകാശത്തിലെത്തും. സൂര്യാസ്തമയത്തിനു തൊട്ടുമുമ്പ് 4.36ന് ഉദിക്കും. പിറ്റേന്ന് രാവിലെ 6.37 വരെ രാത്രി മുഴുവന്‍ ദൃശ്യമാകും.
തൊഴില്‍ നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന് സര്‍ക്കാരിന്റെ നിര്‍ദേശം
മനാമ: വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് തിരിച്ചയയ്ക്കാനുള്ള ചെലവ് വഹിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ ഒഴിവാക്കിക്കൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി നിര്‍ദേശം പുനഃപരിധിക്കാന്‍ പാര്‍ലമെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കരട് ഭേദഗതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പാര്‍ലമെന്റിന് തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നല്കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിലാണ് പുനഃപരിശോധനാ നിര്‍ദേശമുള്ളത്. അനധികൃതമായി രാജ്യത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്താനുള്ള ചെലവ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) വഹിക്കുന്ന സാഹചര്യത്തില്‍ മറ്റു കാരണങ്ങളാല്‍ തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിനുള്ള ചെലവ് ചുരുക്കം ചില തൊഴിലുടമകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. ഇതൊഴിവാക്കുന്നത് തൊഴില്‍ നിയമത്തിന്റെ വ്യവസ്ഥകളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.
മനാമ: ബഹ്റൈനില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കല്‍ എന്നിവപോലെ ഉയര്‍ന്ന അപകടസാധ്യതയുള്ള നിയമലംഘനത്തിന് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭേദഗതി ഉള്‍പ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടം പാര്‍ലമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ഇത് ചര്‍ച്ച ചെയ്യും. ഗതാഗത നിയമത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.
മനാമ: ബഹ്റൈനിലെ പെന്ഷന് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.വിരമിച്ചവരുടെ വാര്‍ഷിക പെന്ഷന് വര്‍ധനവ് പുനഃസ്ഥാപിക്കുക, പെന്ഷന് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനാ നിരക്ക് ഏഴു ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറയ്ക്കുക, സ്ത്രീകളുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 55 ആയി കുറയ്ക്കുക, അവസാനത്തെ അഞ്ചു വര്‍ഷത്തിന്റെ വേതന ശരാശരിക്ക് പകരം ശരാശരി രണ്ടു വര്‍ഷത്തെ വേതനം അടിസ്ഥാനമാക്കി പെന്ഷന് ആനുകൂല്യങ്ങള്‍ കണക്കാക്കുക എന്നീ ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.ഭേദഗതികളില്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം നിര്‍ദിഷ്ട വാര്‍ഷിക വര്‍ധനവിന് പ്രതിവര്‍ഷം 26 ദശലക്ഷം ദിനാര്‍ വേണ്ടിവരും. നിര്‍ത്തിവെച്ച മൂന്നു ശതമാനം വര്‍ധന പുനഃസ്ഥാപിക്കുന്നതിന് പ്രതിവര്‍ഷം 22 ലക്ഷം ദിനാര്‍ വേറെയും കണ്ടെത്തേണ്ടിവരും.
മുഹറഖില്‍ സ്കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കയറിനില്ക്കാന് ഷെഡുകള്‍ പണിയും
മനാമ: ബഹ്റൈനിലെ മുഹറഖില്‍ സ്കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം കാത്തുനില്ക്കുന്ന വേളകളിലും മറ്റും വെയിലും മഴയുമേല്ക്കാതെ കയറിനില്ക്കാന് ഷെഡുകള്‍ പണിയും.ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകണ്ഠ്യേന അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. കൗണ്‍സിലിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയര്മാന് അബ്ദുല്‍ ഖാദര്‍ സയ്യിദാണ് ഈ നിര്‍ദേശം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം കൗണ്‍സില്‍ അത് അംഗീകരിക്കുകയായിരുന്നു.സ്കൂളുകളുടെ പുറത്ത് ഇങ്ങനെ ഷെഡുകള്‍ പണിയുന്നത് ആഡംബരമല്ലെന്നും അത്യാവശ്യമാണെന്നും അബ്ദുല്‍ ഖാദര്‍ സയ്യിദ് പറഞ്ഞു. സ്കൂള്‍ പരിസരത്ത് സുരക്ഷിതത്വം നമ്മുടെ കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെലിഗ്രാം വഴി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
മനാമ: ബഹ്റൈനില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.ടെലിഗ്രാമില്‍ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുകാര്‍ ആദ്യം നിക്ഷേപവാഗ്ദാനങ്ങള്‍ നല്‍കും. വലിയ ലാഭമായിരിക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇവര്‍ പണം നല്‍കാനോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനോ ആവശ്യപ്പെടും. അതു നല്കിക്കഴിഞ്ഞാല് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും.അജ്ഞാത വ്യക്തികളുമായി സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടരുതെന്നും അംഗീകൃത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ച ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പണമിടപാട് നടത്താവൂ എന്നും ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മനാമ: 21ാമത് മേഖലാ സുരക്ഷാ ഉച്ചകോടിയായ ‘മനാമ ഡയലോഗ് 2025’ ആരംഭിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍, അക്കാദമിക് വിദഗ്ദ്ധര്‍ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മനാമ ഡയലോഗ് 2025 പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷ വര്‍ധിപ്പിക്കുന്ന ദര്‍ശനങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും ഉണ്ടാക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പാക്കിസ്ഥാനി ദമ്പതിമാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.കൂടാതെ ഇരുവരും 5,000 ദിനാര്‍ വീതം പിഴയടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.പാക്കിസ്ഥാനിലെ ഒരു മയക്കുമരുന്ന് മൊത്തച്ചവടക്കാരന് ബഹ്റൈനിലുള്ള ഒരു ഏജന്റിന് എത്തിക്കാനായാണ് ഇവരുടെ കൈവശം 6.54 കിലോഗ്രാം കഞ്ചാവ് കൊടുത്തുവിട്ടത്. തായ്ലന്‍ഡില്‍നിന്ന് അബുദാബി വഴി വിമാനത്തില്‍ ഒരു സൂട്ട്കെയ്സില്‍ ഭക്ഷണപദാര്ത്ഥ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സൂട്ട്കെയ്സ് സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.
