Author: news editor

മനാമ: ബഹ്റൈനില്‍ ആക്രമണത്തില്‍ 12% അംഗവൈകല്യം സംഭവിച്ചയാള്‍ക്ക് പ്രതി 7,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു.കൂടാതെ നിയമനടപടികള്‍ക്ക് ചെലവായ തുകയും ചികിത്സാ ചെലവും പ്രതി നല്‍കാനും കോടതി ഉത്തരവിട്ടു. സമാനമായ മറ്റൊരു കേസില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവടുപിടിച്ചാണ് വിധി.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരയ്ക്ക് അഞ്ചുമാസത്തോളം ചികിത്സ വേണ്ടിവന്നിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ കേസില്‍ വാഹനമോടിച്ചിരുന്ന ആഫ്രിക്കന്‍ പൗരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അപകടകരമാം വിധം വാഹനമോടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.ഒരു കമ്പനിയുടെ ഡ്രൈവറാണ് പ്രതി. കമ്പനിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞു തിരിച്ചുപോകുന്നവര്‍ കയറിയ ബസ് ഓടിക്കുന്നതിനിടയിലാണ് രാവിലെ 6.35ഓടെ അപകടം സംഭവിച്ചത്.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമത്തിലൂടെ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 32കാരനായ ഗള്‍ഫ് പൗരനെ അറസ്റ്റ് ചെയ്തു.ആന്റി സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: വരാനിരിക്കുന്ന മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ഒരുങ്ങുന്നു.നടപടികളെക്കുറിച്ച് ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മദനി, മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. സയ്യിദ് ഷുബാര്‍ ഇബ്രാഹിം അല്‍ വദാഇ, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സൈനബ് അല്‍ ദറാസി തുടങ്ങിയവര്‍ ചര്‍ച്ച നടത്തി.ഗവര്‍ണറേറ്റിലെ എല്ലാ പ്രധാന ജലശേഖരണ സ്ഥലങ്ങളും കണ്ടെത്തുക, ഓവുചാലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും നടത്താനും പൊതുജന സുരക്ഷ ഉറപ്പാക്കാനും സ്വത്തുവകകളുടെ നാശം തടയാനും ഒരു ഏകീകൃത സംവിധാനമുണ്ടാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

Read More

മനാമ: ബഹ്‌റൈനില്‍ മറൈന്‍ സയന്‍സസ് കോഴ്സ് പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിന് വനിതാ പോലീസ് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ച് കോസ്റ്റ് ഗാര്‍ഡ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മോന അബ്ദുല്‍ റഹിം, പ്ലാനിംഗ് ആന്റ് ഓര്‍ഗനൈസേഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്, റോയല്‍ അക്കാദമി ഓഫ് പോലീസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്‌സ് സെക്യൂരിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ട്രെയിനികള്‍ കോഴ്സില്‍ പങ്കെടുത്തു. മറൈന്‍ നാവിഗേഷന്‍ കഴിവുകള്‍, സമുദ്ര സുരക്ഷ, തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, അടിയന്തര പ്രതികരണ നടപടിക്രമങ്ങള്‍, നാവിഗേഷന്‍ മാപ്പുകളിലും ഉപകരണങ്ങളിലും പ്രായോഗിക പരിശീലനം, കടലിലെ ഫീല്‍ഡ് ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Read More

മനാമ: ബഹ്റൈന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ബാപ്കോ എനര്‍ജീസ് നടപ്പിലാക്കുന്ന 3ഡി മറൈന്‍ സര്‍വേ പദ്ധതിയുടെ ഭാഗമായി ഫഷ്ത് അല്‍ ജാരിം പ്രദേശത്ത് കോസ്റ്റ് ഗാര്‍ഡ് ഇന്ന് സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സര്‍വേ ഈ മാസം 23 വരെ നീണ്ടുനില്‍ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ കീഴിലുള്ള വിവിധ മേഖലകളില്‍ മുമ്പ് നടത്തിയ സര്‍വേ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ഘട്ടം. എല്ലാ കടല്‍യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഈ കാലയളവില്‍ ഈ പ്രദേശത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും സ്വയം സുരക്ഷയും പദ്ധതിയുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: 50 വര്‍ഷം പഴക്കമുള്ള കെട്ടിടനിര്‍മ്മാണ നിയമം പൊളിച്ചെഴുതി പുതിയ നിയമം കൊണ്ടുവരാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ഒരുക്കുന്നു.നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ശിക്ഷ കൂടുതല്‍ കര്‍ശനമാക്കുന്നതുമായ കരട് നിയമം തയ്യാറാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെട്ടിടനിര്‍മ്മാണ നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍ അധികൃതര്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.ലൈസന്‍സില്ലാതെയുള്ള കെട്ടിടനിര്‍മ്മാണത്തിന് 5,000 മുതല്‍ 50,000 വരെ ദിനാര്‍ പിഴ കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ കെട്ടിടനിര്‍മ്മാണം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് 1,000 മുതല്‍ 20,000 വരെ ദിനാര്‍ പിഴ ചുമത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ നിര്‍മ്മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി നിര്‍ദേശം ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വാസ്തവവിരുദ്ധമായ കണ്ടന്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിന് തടവുശിക്ഷയും 3,000 മുതല്‍ 10,000 വരെ ദിനാര്‍ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.ശൂറ കൗണ്‍സിലിന്റെ മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അലി അല്‍ ശെഹാബിയുടെ നേതൃത്വത്തില്‍ അഞ്ചു ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്നാണ് ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.

Read More

മനാമ: നിഷ്പക്ഷ നീതിയും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാതൃകയാണ് ബഹ്‌റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയെന്ന് ഇന്ത്യന്‍ നിയമ- നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍.മനാമയില്‍ നടന്ന കിംഗ് ഹമദ് ഫോറം ഫോര്‍ ജസ്റ്റിസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഷ്പക്ഷ നീതിയുടെ തത്വങ്ങള്‍ മികച്ച ഭരണവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മദ്ധ്യസ്ഥതയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ നമ്മുടെ സമ്പദ്ഘടനകള്‍ക്ക് വളരാന്‍ സാധിക്കും. സിംഗപ്പൂരിലെ വാണിജ്യ കോടതി പോലുള്ള വിജയകരമായ അന്താരാഷ്ട്ര മാതൃകകളെയാണ് ബഹ്‌റൈന്റെ സമീപനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ക്യാമ്പിംഗ് സീസണ്‍ ഡിസംബര്‍ 5 മുതല്‍ 2026 മാര്‍ച്ച് 25 വരെയായിരിക്കുമെന്ന് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ അറിയിച്ചു.സതേണ്‍ ഗവര്‍ണറേറ്റിന്റെ ആപ്പായ ‘ഖയ്യാം’ വഴി നവംബര്‍ 20 മുതല്‍ 30 വരെ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ വിളിച്ചുചേര്‍ത്ത സുരക്ഷ, സംഘാടന, പരിസ്ഥിതി, ആസൂത്രണ അധികൃതരുടെ ഏകോപന യോഗത്തില്‍ ഗവര്‍ണര്‍ അദ്ധ്യക്ഷത വഹിച്ചു.

Read More