- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
- വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: news editor
മനാമ: യെമനില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാക്കുന്നതിനായി സൗദി അറേബ്യയും യു.എ.ഇയും നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.സംയമനം പാലിക്കാനും സംഘര്‍ഷം രൂക്ഷമാകുന്നതൊഴിവാക്കാനും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കാനും യെമനിലെ എല്ലാ കക്ഷികളോടും വിഭാഗങ്ങളോടും രാജ്യം ആഹ്വാനം ചെയ്യുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സമാധാനവും സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും യെമന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും യെമനില്‍ ശാശ്വത സുരക്ഷ, സ്ഥിരത, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കാനും അവരോട് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മനാമ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ബഹ്റൈന്റെ സമ്പദ്വ്യവസ്ഥ അഞ്ചിരട്ടി വളര്‍ച്ച കൈവരിച്ചതായി ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സാമ്പത്തിക അണ്ടര്‍സെക്രട്ടറി മറിയം അല്‍ അന്‍സാരി അറിയിച്ചു.2024 അവസാനത്തോടെ ജി.ഡി.പി. ഏകദേശം 9 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍നിന്ന് 47 ബില്യണ്‍ ഡോളറിലധികമായി വര്‍ധിച്ചു. ഇത് ഉല്പാദന, സേവന മേഖലകളിലെ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പൗരരുടെ വരുമാനത്തില്‍ ഗണ്യമായ പുരോഗതിയുമുണ്ടായി. 2005നും 2024നുമിടയില്‍ പൊതു, സ്വകാര്യ മേഖലകളിലെ ബഹ്റൈനികളുടെ ശരാശരി പ്രതിമാസ വേതനം ഇരട്ടിയായി. ബഹ്റൈനികളെ ശാക്തീകരിക്കുന്നതിലും അവരുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിലും തൊഴിലിലും സംരംഭകത്വത്തിലും അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച നയങ്ങളുടെ സ്വാധീനമാണിതെന്നും അവര്‍ പറഞ്ഞു.
മനാമ: സിറിയയിലെ ഹോംസ് നഗരത്തിലെ ഒരു പള്ളിക്കു നേരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി നിരപരാധികളായ സാധാരണക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.സിറിയയോടുള്ള ബഹ്റൈന്റെ ഐക്യദാര്‍ഢ്യവും ഭീകരതയെയും തീവ്രവാദത്തെയും നേരിടുന്നതിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള പിന്തുണയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിനെയും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനെയും രാജ്യം പൂര്‍ണമായും തള്ളിക്കളയുന്നു. അത്തരം പ്രവൃത്തികള്‍ എല്ലാ മതപരവും മാനുഷികവുമായ തത്വങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.സിറിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവനയില്‍ ആശംസിച്ചു.
ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
മനാമ: ജി.സി.സിയുടെ അതിര്‍ത്തി കടന്നുള്ള തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷാ സംവിധാനം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ ബില്‍ പ്രകാരം രാജ്യത്തിനു പുറത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നതു സംബന്ധിച്ച് ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.2025ലെ രാജകീയ ഉത്തരവ് നമ്പര്‍ 38ല്‍ ഈ ഭേദഗതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരട് ഭേദഗതി ഭരണഘടനാപരമായി ശരിയാണെന്ന് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ, നിയമകാര്യ സമിതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിന് അംഗീകാരം നല്‍കുന്നത് നേരിട്ടുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രതിമാസ സംഭാവനകളുടെ മികച്ച ശേഖരണത്തിനും പെന്‍ഷനും സാമൂഹ്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തമ്മിലുള്ള ശക്തമായ ഏകോപനത്തിനും ഇത് സഹായകരമാകുമെന്നും സമിതി പറയുന്നു.
മനാമ: അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനിലെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.ബഹ്റൈനിലെ വാര്‍ഷിക അരി ഉപഭോഗം പ്രതിവര്‍ഷം 95,000 ടണ്ണാണ്. എന്നാല്‍ പ്രതിശീര്‍ഷ അരി ഉപഭോഗത്തില്‍ രാജ്യം അധികം പിറകിലൊന്നുമല്ല. പ്രതിശീര്‍ഷ വാര്‍ഷിക അരി ഉപഭോഗം 64.8 കിലോഗ്രാമാണ്. എന്നിട്ടും ദേശീയ അരി ഉപഭോഗത്തില്‍ പിറകില്‍ വരുന്നത് രാജ്യത്ത് ജനസംഖ്യ താരതമ്യേന കുറവായതിനാലാണ്.അറബ് രാജ്യങ്ങളില്‍ പ്രതിശീര്‍ഷ അരി ഉപഭോഗം ഏറ്റവും കുറവ് ഈജിപ്തിലാണ്. അവിടെ 49.4 കിലോഗ്രാം മാത്രമാണ് പ്രതിശീര്‍ഷ ഉപഭോഗം.ഏറ്റവും മുന്നില്‍ ഖത്തറാണ്. അവിടെ 93.3 കിലോഗ്രാമാണ് പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം.
മനാമ: ബഹ്റൈനില്‍ ഇന്നും ശനിയാഴ്ചയും ഞായറാഴ്ചയും നേരിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.ഈ ദിവസങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. മഴ ജനജീവിതത്തെ ബാധിക്കാനിടയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
മനാമ: ബഹ്റൈനില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ ബഹ്റൈനിയായ കടയുടമയ്ക്കും വിദേശികളായ രണ്ടു തൊഴിലാളികള്‍ക്കും ലോവര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.കടയുടമയ്ക്ക് മൂന്നു വര്‍ഷം തടവും 1,01,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. തൊഴിലാളികളിലൊരാള്‍ക്ക് രണ്ടു വര്‍ഷം തടവും 10 ദിനാര്‍ പിഴയും മറ്റൊരാള്‍ക്ക് ഒരു വര്‍ഷം തടവും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം രണ്ടു തൊഴിലാളികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.കാലാവധി കഴിഞ്ഞതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ കൈവശം വെക്കുകയും പാക്കറ്റുകളില്‍ വ്യാജ കാലാവധിയുള്ള സ്ലിപ്പ് പതിച്ചു വില്‍പ്പന നടത്തുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മനാമ: ബഹ്റൈനിന്റെ ഊര്‍ജ പരിവര്‍ത്തനപാതയെ പിന്തുണയ്ക്കാനുള്ള പ്രധാന സംരംഭങ്ങളുടെ ഭാഗമായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) നടപ്പിലാക്കുന്ന അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ തറക്കല്ലിട്ടു.സുപ്രധാന അടിസ്ഥാനസൗകര്യ മേഖലകളിലുടനീളം ഉയര്‍ന്ന നിലവാരമുള്ള പദ്ധതികള്‍ രാജ്യം തുടര്‍ന്നും നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു. ഈ പദ്ധതികള്‍ ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വര്‍ധിപ്പിക്കുകയും വിഭവ സുസ്ഥിരതയെ പിന്തുണയ്ക്കുകയും സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുകയും ചെയ്യും.അടുത്ത വര്‍ഷം മൂന്നാം പാദത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിയുടെ ഉല്പാദന ശേഷി ഏകദേശം 100 മെഗാവാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ 2026ലെ പുതുവത്സര അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ജനുവരി ഒന്നിന് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.
മനാമ: ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിച്ച ആദ്യ മിലിട്ടറി പേസ് സ്റ്റിക്കിംഗ് മത്സരം സമാപിച്ചു.സമാപന ചടങ്ങില്‍ നാഷണല്‍ ഗാര്‍ഡ് ഓപ്പറേഷന്‍സ് ആന്റ് ട്രെയിനിംഗ് അസിസ്റ്റന്റ് ബ്രിഗേഡിയര്‍ ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെയും പാകിസ്ഥാനിലെയും ടീമുകളും ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്), നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ബ്രിഗേഡിയര്ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ എത്തിയതോടെ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം, സ്വാഗത പ്രസംഗം, മത്സരത്തിന്റെ വേദികളെക്കുറിച്ചുള്ള വിശദീകരണം എന്നിവ നടന്നു. നാഷണല്‍ ഗാര്‍ഡ് ടീം സൈനിക കാലാള്‍പ്പടയുടെ പ്രകടനങ്ങള്‍ അവതരിപ്പിച്ചു.മത്സരത്തില്‍ പാകിസ്ഥാന് ടീം ഒന്നാം സ്ഥാനവും ഒമാന്‍ ടീം രണ്ടാം സ്ഥാനവും യു.എ.ഇ. ടീം മൂന്നാം സ്ഥാനവും നേടി. ഉന്നത വിജയങ്ങള്‍ നേടിയ ടീമുകള്‍ക്ക് അവാര്‍ഡുകളും അനുസ്മരണ ഷീല്‍ഡുകളും സമ്മാനിച്ചു.മത്സരത്തിന്റെ വിജയത്തെ ബ്രിഗേഡിയര്‍ ഷെയ്ഖ് സല്മാന് ബിന്‍…
