Author: news editor

മനാമ: ബഹ്‌റൈന്‍ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ അറബ് സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റി വിഭാഗത്തില്‍ 2025ലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ് നേടി.കായിക വികസനത്തിലും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ അതിന്റെ വികസന പങ്ക് ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകളെയും സ്വാധീനശക്തിയുള്ള ശ്രമങ്ങളെയും അംഗീകരിച്ചാണ് അവാര്‍ഡ്.ഏറ്റവും വലിയ ആഗോള കായിക സമ്മേളനങ്ങളിലൊന്നായ ലോക കായിക ഉച്ചകോടിയുടെ ഭാഗമായി ദുബായില്‍ നടന്ന ചടങ്ങില്‍ ദുബായ് രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍നിന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അവാര്‍ഡ് ഏറ്റുവാങ്ങി.

Read More

മനാമ: പ്രൊഫഷണല്‍ അല്ലാത്ത കളിക്കാരെ കേന്ദ്രീകരിച്ചുള്ള നൂതന ക്രിക്കറ്റ് പ്ലാറ്റ്ഫോമായ സ്ട്രീറ്റ് ക്രിക്കറ്റ് ലീഗ് (എസ്.സി.എല്‍) ബഹ്റൈനിലെ വിന്‍ഡാം ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ഗാല ഡിന്നറില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ഈ സംരംഭത്തിന്റെ ഭാഗമായ കായിക, നിക്ഷേപ മേഖലകളില്‍നിന്നുള്ള പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്രതലത്തില്‍ മാനദണ്ഡമാക്കിയ ടൂര്‍ണമെന്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രൊഫഷണല്‍ അല്ലാത്ത കളിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ടൂര്‍ണമെന്റെന്ന നിലയില്‍ എസ്.സി.എല്ലിനുള്ള വ്യതിരിക്തമായ കാഴ്ചപ്പാട് സ്ട്രീറ്റ് ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകന്‍ ഖലീല്‍ അല്‍ഖഹേരി വിശദീകരിച്ചു. എല്ലാ വാരാന്ത്യങ്ങളെയും കുടുംബ സൗഹൃദ കായിക വിനോദ വേളയാക്കിമാറ്റുന്ന കാര്‍ണിവല്‍ ശൈലിയിലുള്ള രീതിക്കൊപ്പം പ്രതിഭകള്‍ക്ക് അര്‍ത്ഥവത്തായ വഴികള്‍ സൃഷ്ടിക്കുന്നതിന് നൂതന സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലങ്ങളില്‍ സുസ്ഥിരമായ ഇടപെടല്‍, ലോകകപ്പ് ട്രോഫി ടൂറുകള്‍ സംഘടിപ്പിക്കല്‍, ഐ.സി.സി. ലെവല്‍ 3 കോച്ചിംഗ് കോഴ്സുകള്‍ നടത്തല്‍, കഴിഞ്ഞ വര്‍ഷം വിപുലമായ വികസന…

Read More

മനാമ: ബഹ്‌റൈനിലെ ബുദയ്യയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഏഷ്യക്കാരനായ യുവാവ് കുത്തേറ്റു മരിച്ചു.മരിച്ചയാളും മറ്റൊരു ഏഷ്യക്കാരനും തമ്മിലാണ് സംഘട്ടനമുണ്ടായത്. ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ‘പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ്’ എന്ന പേരില്‍ രണ്ടു ദിനാര്‍ പുതിയ ഫീസ് ഏര്‍പ്പെടുത്താന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം തീരുമാനിച്ചു.ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റില്‍ ഈ തീരുമാനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 24 മുതല്‍ ഫീസ് പ്രാബല്യത്തില്‍ വരും.

Read More

മനാമ: ബഹ്റൈന്റെ ദേശീയാഘോഷങ്ങളോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ ബാബ് അല്‍ ബഹ്റൈനില്‍ ബഹ്റൈന്‍ പോലീസ് പരേഡ് സംഘടിപ്പിച്ചു.കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന്‍ അല്‍ ഖത്താന്‍ പരിപാടിയില്‍ പങ്കെടുത്തു. പരേഡ് വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമെത്തി.പ്രൊഫഷണലിസം, പ്രവര്‍ത്തന സന്നദ്ധത എന്നിവ പ്രകടമാക്കുന്ന ഒരു വിശിഷ്ട പോലീസ് പരേഡും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ബഹ്റൈന്റെ സാംസ്‌കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന ദേശീയ സംഗീതം പോലീസ് ബാന്‍ഡ് അവതരിപ്പിച്ചു.

Read More

മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിന്റെ ഭാഗമായി നടക്കുന്ന മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ പങ്കെടുത്തു.ബഹ്റൈന്റെ ചരിത്ര സ്ഥലങ്ങള്‍, പൈതൃക കെട്ടിടങ്ങള്‍, പരമ്പരാഗത വിപണികള്‍ എന്നിവ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്ന പ്രധാന ആകര്‍ഷണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അതിന്റെ സംഭാവന ശക്തിപ്പെടുത്തുന്നുവെന്നും കിരീടാവകാശി പറഞ്ഞു.നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തു.

Read More

മനാമ: 2025ല്‍ ഇതുവരെ ബഹ്‌റൈനില്‍നിന്ന് 764 ഇന്ത്യക്കാരെ നാടുകടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.വിദേശികള്‍ക്ക് ബഹ്‌റൈനില്‍ താമസിക്കാനുള്ള നിയമവ്യവസ്ഥകളുടെ ലംഘനമാണ് നാടുകടത്തലിന് പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ രേഖകളില്‍ പറയുന്നു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക, നിയമസാധുതയുള്ള വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യുക, പ്രാദേശിക തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുക എന്നിവയൊക്കെയാണ് കാരണങ്ങള്‍.ഈ വര്‍ഷം ഏറ്റവുമധികം ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി അറേബ്യയാണ്. 11,000ത്തിലധികം ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍നിന്ന് നാടുകടത്തപ്പെട്ടത്.

Read More

മനാമ: ബഹ്റൈനില്‍ ഇന്ന് വൈകുന്നേരം മുതല്‍ 2026 ജനുവരി 1 വരെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.ഡിസംബര്‍ 30, 31 തീയതികളില്‍ മിതമായതോ സജീവമോ ആയ കാറ്റ് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഇത് ശക്തമാകും. ഇത് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും കടല്‍ത്തീരത്ത് അസ്ഥിരമായ അവസ്ഥയ്ക്കും കാരണമായേക്കാം.തീരപ്രദേശങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് അടി വരെ ഉയരത്തിലും കടല്‍ത്തീരത്ത് മൂന്ന് മുതല്‍ ആറ് അടി വരെ ഉയരത്തിലും തിരമാലകളുണ്ടാകാം. കാറ്റും താപനില കുറയുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 17- 19 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞത് 11- 13 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കാന്‍ സാധ്യതയുണ്ട്. കാറ്റ് കാരണം, പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.ജനുവരിയിലെ ശരാശരി താപനിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ താപനിലയെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.പൊതുജനങ്ങള്‍, പ്രത്യേകിച്ച് കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റിന്റെ വിവിധ മാര്‍ഗങ്ങള്‍ വഴി നല്‍കുന്ന ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ്…

Read More

മനാമ: മയക്കുമരുന്നിന് അടിമയായതിനാല്‍ തന്നെ മാതാവ് വീട്ടില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് താന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയിലകപ്പെട്ടതെന്ന് കോടതിയില്‍ യുവതിയുടെ മൊഴി.ബഹ്‌റൈനില്‍ മയക്കുമരുന്ന് വിപണനക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളിലൊരാളും ബഹ്‌റൈനിയുമായ 20കാരിയാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ ഈ മൊഴി നല്‍കിയത്. യുവതിയുടെ ആണ്‍സുഹൃത്തും ബഹ്‌റൈനിയുമായ 27കാരനും 26 വയസുള്ളൊരു ലെബനാന്‍കാരനുമാണ് കേസിലെ മറ്റു പ്രതികള്‍.വീട്ടില്‍നിന്ന് പുറത്തായതിനാല്‍ താന്‍ അധികസമയവും ചെലവഴിച്ചിരുന്നത് ആണ്‍സുഹൃത്തിനോടൊപ്പമായിരുന്നന്നെന്നും ഉറങ്ങിയിരുന്നത് ഒരു കാറിലായിരുന്നെന്നും യുവതി കോടതിയില്‍ പറഞ്ഞു.കഴിഞ്ഞ ജൂണ്‍ മാസത്തില്‍ യുവതിയും ആണ്‍സുഹൃത്തും ഉപയോഗിച്ചിരുന്ന കാര്‍ ഒരു ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ സംശയാസ്പദമായ നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. അടുത്തുചെന്നു നോക്കിയപ്പോള്‍ ഇരുവരും കാറില്‍ തളര്‍ന്നുകിടക്കുന്നതു കണ്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ മയക്കുമരുന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടക്കാരാണെന്ന് വ്യക്തമായത്.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന് ലോവര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു.പൊതുസദാചാര ലംഘനം, അശ്ലീല പ്രദര്‍ശനം, പൊതു ഇടങ്ങളില്‍ അസഭ്യ പദങ്ങള്‍ പ്രയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇയാളുടെ ഫോണ്‍ കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഇയാളുടെ പോസ്റ്റുകള്‍ സംബന്ധിച്ച് ഒരു ബഹ്‌റൈന്‍ പൗരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്.

Read More