- മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ വന്‍ തീപിടിത്തം
- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
Author: news editor
മനാമ: ‘അറബ് റിസര്‍ച്ച് സെന്റേഴ്സ് കണ്‍സോര്‍ഷ്യം ഫോര്‍ സസ്റ്റൈനബിലിറ്റി ആന്റ് ഡെവലപ്മെന്റ്’ എന്ന പ്രമേയത്തില്‍ നടന്ന ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്റ് എനര്‍ജി സ്റ്റഡീസിന്റെ (ദെറാസാത്ത്) ഏഴാമത് വാര്‍ഷിക ഫോറം സമാപിച്ചു. അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ചാണ് ഫോറം നടന്നത്.അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ദ്ധര്‍, നയതന്ത്രജ്ഞര്‍, അറബ് ലോകത്തെ ഗവേഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.സുസ്ഥിര വികസന പാതകളെ പിന്തുണയ്ക്കുന്നതിലും അറബ് വിജ്ഞാന സംയോജനം വര്‍ധിപ്പിക്കുന്നതിലും ബിഗ് ഡാറ്റ, നിര്‍മിതബുദ്ധി, തന്ത്രപരമായ ദീര്‍ഘവീക്ഷണം എന്നിവ ഉള്‍പ്പെടുന്ന ഭാവി ഉപകരണങ്ങള്‍ നയ വിശകലനത്തിലും തീരുമാനമെടുക്കലിലും ഉപയോഗിക്കുന്നതിലും അറബ് ഗവേഷണ കേന്ദ്രങ്ങളുടെ വര്‍ധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫോറത്തില്‍ നടന്നു.
മനാമ: യെമനില്‍ തടവുകാരെ കൈമാറുന്നതിന് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര റെഡ് ക്രോസിന്റെയും ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ സഹകരണത്തോടെ ഒമാന്റെ മധ്യസ്ഥതയില്‍ മസ്കത്തറ്റില് ഒപ്പുവെച്ച കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.യെമനില്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും സമഗ്രവും സമാധാനപരവുമായ ഒത്തുതീര്‍പ്പുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുമുള്ള ഒരു നല്ല ചുവടുവെപ്പായി ഈ കരാറിനെ രാജ്യം കണക്കാക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ക്കും അതിന്റെ നടപ്പാക്കല്‍ സംവിധാനത്തിനും യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2216നും അനുസൃതമായി യെമന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുകയും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയ്ക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന രീതിയില്‍ യെമനില്‍ ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങള്‍ക്കും പ്രസ്താവനയില്‍ ബഹ്റൈന്റെ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.
ജോലിയില്‍നിന്ന് പിരിച്ചുവിട്ട യൂറോപ്യന്‍ റേഡിയോളജിസ്റ്റിന് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
മനാമ: ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട റേഡിയോളജിസ്റ്റായ യൂറോപ്യന്‍ യുവതിക്ക് 38,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ഹൈ ലേബര്‍ കോടതി ഉത്തരവിട്ടു.അടിസ്ഥാന ശമ്പളവും അലവന്‍സുമടക്കം 3,700 ദിനാര്‍ പ്രതിമാസ വേതനത്തിനാണ് ഇവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് കുറച്ചുകാലത്തെ ശമ്പളം നല്കാന് ബാക്കിയുണ്ടായിരുന്നു. അതു നല്‍കാതെ സ്ഥാപനം പൂട്ടുന്നു എന്നു കാണിച്ച് സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.പ്രതിക്കുവേണ്ടി അഭിഭാഷക ഷൈമ മുഹമ്മദ് കോടതിയില്‍ ഹാജരായി.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ യാത്രക്കാരനെ തടഞ്ഞുവെച്ച് 3,500 സൗദി റിയാല്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.പ്രതികളായ ദലാല്‍ അല്‍ സുവായിദ് (34), യൂസഫ് ഗുനൈം (25) എന്നിവര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇവരെ വിട്ടയയ്ക്കാനുള്ള ഇവരുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. പ്രതികളുടെ റിമാന്‍ഡ് തുടരാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ 28ലേക്ക് നീട്ടി.കഴിഞ്ഞ സെപ്റ്റംബര്‍ 24 പുലര്‍ച്ചെ നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ ഉദ്യോഗസ്ഥര്‍ 14ാം ഗേറ്റിനു സമീപമുള്ള വിശ്രമമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലമായി തടഞ്ഞുവെച്ച് പണം കവര്‍ച്ച ചെയ്തു എന്നാണ് കേസ്. യാത്രക്കാരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഡിസംബര്‍ 14 മുതല്‍ 20 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്ത് നിയമവിരുദ്ധമായ ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 87 വിദേശ തൊഴിലാളികളെ നാടുകടത്തി.255 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. നിയമലംഘകരും ക്രമരഹിതരുമായ 8 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എല്‍.എം.ആര്.എ. അറിയിച്ചു.
മനാമ: ബഹ്റൈനില്‍ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് (ഡി2ഡി) സേവനങ്ങള്‍ ആരംഭിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.ഇതോടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളില്‍ സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ബഹ്റൈന്‍ മാറി.ബഹ്റൈനെ കണക്റ്റിവിറ്റിയിലും ഡിജിറ്റല്‍ നവീകരണത്തിലും ആഗോള മുന്നിരയിലെത്തിക്കാനുള്ളനുള്ള ട്രായുടെ നയത്തിന്റെ ഭാഗമായാണിത്. അനുബന്ധ കണ്സള്ട്ടേഷന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഈ സേവനങ്ങള്‍ ആരംഭിച്ചതെന്ന് ട്രാ അറിയിച്ചു. ഈ പദ്ധതിയിലൂടെ സമുദ്ര മേഖലകള്‍ ഉള്‍പ്പെടെയുള്ള ഭൂഗര്‍ഭ നെറ്റ്വര്‍ക്ക് കവറേജിന് പുറത്തുള്ള പ്രദേശങ്ങളിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് മൊബൈല്‍ ഫോണുകളെ പ്രാപ്തമാക്കുന്ന നൂതന സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് അംഗീകാരം നല്കുന്ന മേഖലയിലെ ആദ്യ രാജ്യമായി ബഹ്റൈന്‍ മാറി.സാറ്റലൈറ്റ് ഡയറക്ട്-ടു-ഡിവൈസ് സേവനങ്ങള്‍ നല്‍കുന്നതിലൂടെ അവശ്യ ആശയവിനിമയ സേവനങ്ങള്‍ എല്ലായ്പ്പോഴും ആക്സസ് ചെയ്യാമെന്ന് ഉറപ്പാക്കുകയും പൗരര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സുരക്ഷ, പ്രതിരോധശേഷി, കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.
മനാമ: ബഹ്റൈന്‍ ടെന്നീസ് ഫെഡറേഷന്റെയും (ബി.ടി.എഫ്) അറബ് ടെന്നീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച അഞ്ചാമത് അറബ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ജോര്‍ദാനിയന്‍ താരം മുഹമ്മദ് അല്‍ ഖുതുബിനെ 7-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ടുണീഷ്യന്‍ താരം അസീസ് വഖ കിരീടം നേടി.പോലീസ് ഓഫീസേഴ്സ് ക്ലബ് കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ 10 അറബ് രാജ്യങ്ങളില്‍നിന്നായി 24 കളിക്കാര്‍ മാറ്റുരച്ചു. സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ബഹ്റൈന്‍ രാജാവിന്റെ യൂത്ത് ആന്റ് സ്പോര്‍ട്സ് അഫയേഴ്സ് ഉപദേഷ്ടാവ് സാലിഹ് ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നായ്, അറബ് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹ്, ബഹ്റൈന്‍ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സി.ഇ.ഒ. ഡോ. അബ്ദുറഹ്മാന് സാദിഖ്…
ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
മനാമ: സല്മാന് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കില്‍ ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി (ബി.ആര്.ഇ.ടി) ഫാക്ടറി വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു ഉദ്ഘാടനം ചെയ്തു.ബഹ്റൈനിലെ ചൈനീസ് അംബാസഡര്‍ നി രുചി, ബി.ആര്.ഇ.ടി. സി.ഇ.ഒ. കാവോ ജുന്‍ഫെങ് എന്നിവര്‍ പങ്കെടുത്തു.ബഹ്റൈനിന്റെ ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവും മത്സരാധിഷ്ഠിത സ്ഥാനവും വ്യാവസായിക മേഖലയ്ക്കുള്ള നിരന്തരമായ പിന്തുണയും പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഫാക്ടറിയുടെ ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ഫുഡ് സര്‍വീസ് മേഖലകളുടെയും റെസിഡന്‍ഷ്യല്‍ മേഖലയുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അള്‍ട്രാ-ലോ-ടെമ്പറേച്ചര്‍ ഫ്രീസറുകള്‍, ഫ്രഷ്-കീപ്പിംഗ് കാബിനറ്റുകള്‍, മീറ്റ് ഡിസ്പ്ലേ യൂണിറ്റുകള്‍, ബിവറേജ് ചില്ലറുകള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന ശേഷിയുള്ള ഫ്രീസിംഗ്, കൂളിംഗ് ഉപകരണങ്ങള്‍ എന്നിവ ഇവിടെ നിര്‍മ്മിക്കും.
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ മുന്‍ഗണനാ പരിപാടികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് ട്രാഫിക് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.ആഭ്യന്തര മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ, മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ദേശീയ നയം രൂപീകരിക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെയുള്ള അജണ്ട കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലെ തിരക്ക് വിലയിരുത്താനും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ചുമതലകള്‍ നിര്‍വചിക്കാനും ബന്ധപ്പെട്ട അധികാരികളെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്കി.സ്മാര്‍ട്ട്…
ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.വിദേശനിക്ഷേപകര്‍, വാണിജ്യ സ്ഥാപന രജിസ്ട്രേഷനുകളുടെ വിദേശികളായ ഉടമകള്‍, ഫ്ളക്സി വിസയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ എന്നിവര്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടുന്നത് തടയാന്‍ സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് അംഗം ഖാലിദ് ബു അനാകിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച നിയമഭേദഗതി നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ വിദേശികള്‍ രാജ്യം വിടുന്നത് വര്‍ധിച്ചുവരികയാണെന്ന് എം.പിമാര്‍ പറഞ്ഞു. ബാങ്ക് വായ്പ തിരിച്ചടവ്, വാടക കുടിശ്ശിക, പിഴകള്‍ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുകയും വിക്ഷേപകരിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
