Author: news editor

മനാമ: ബഹ്റൈനില്‍ വിദേശികളായ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 2026 മുതല്‍ നാലു വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും വര്‍ധിപ്പിക്കും.തൊഴില്‍ മേഖലയില്‍ ബഹ്റൈനികള്‍ക്ക് മുന്‍ഗണന നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തൊഴില്‍, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് അറിയിച്ചു. ഇപ്പോള്‍ ഒരു തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് 100 ദിനാറാണ്. ഇത് 2026ല്‍ 105 ദിനാറായും 2027ല്‍ 111 ദിനാറായും 2028ല്‍ 118 ദിനാറായും 2029ല്‍ 125 ദിനാറായും വര്‍ധിക്കും.ഒന്നാം കാറ്റഗറിയില്‍ പെട്ട തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഈടാക്കുന്ന പ്രതിമാസ ഫീസ് 5 ദിനാറാണ്. ഇത് 2026ല്‍ 7.5 ദിനാറായും 2027ല്‍ 10 ദിനാറായും 2028ല്‍ 20 ദിനാറായും 2029ല്‍ 30 ദിനാറായും വര്‍ധിക്കും. രണ്ടാം കാറ്റഗറി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ പ്രതിമാസ ഫീസ് 10 ദിനാറാണ്. ഇത് 2026ല്‍ 12.5 ദിനാറായും 2027ല്‍ 15 ദിനാറായും 2028ല്‍ 20…

Read More

മനാമ: ബഹ്റൈനില്‍ ആറ് ദശലക്ഷത്തിലധികം ദിനാറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ നിക്ഷേപ കമ്പനി ഉടമയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി എട്ടു വര്‍ഷം തടവും 1,05,000 ദിനാര്‍ പിഴയും വിധിച്ചു.തട്ടിപ്പിലൂടെ നേടിയ ആറു ദശലക്ഷം ദിനാറിലധികം തുക കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കോടതി ഒരു വര്‍ഷം വീതം തടവും 5,000 ദിനാര്‍ വീതം പിഴയും വിധിച്ചു.നിക്ഷേപകരെ വഞ്ചിക്കല്‍, വ്യാജരേഖകള്‍ ചമയ്ക്കല്‍, 388 സാങ്കല്‍പ്പിക ഇട ഇടപാടുകളിലൂടെ പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കമ്പനിയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ഒരു പരാതി നാഷണല്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ബഹ്‌റൈനില്‍ പൊതുനിരത്തില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന് വാഹന ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 25,097 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ലോവര്‍ സിവില്‍ കോടതി വിധിച്ചു.വേണ്ടത്ര ശ്രദ്ധയില്ലാതെ വാഹനമോടിച്ച പ്രതി കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാല്‍നട യാത്രക്കാരന് സാരമായ പരിക്കേറ്റു. താടിയെല്ല് പൊട്ടല്‍, ഭാഗികമായ ഓര്‍മ്മക്കുറവ് തുടങ്ങി 40% സ്ഥിരമായ വൈകല്യവും സംഭവിച്ചു. ബോധരഹിതനായ അദ്ദേഹത്തിന് 25 ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചെലവഴിക്കേണ്ടിവന്നു.ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച അദ്ദേഹം വാഹന ഉടമയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധിയുണ്ടായത്.

Read More

മനാമ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വസതിക്കു നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.റഷ്യന്‍ പ്രസിഡന്റിനും റഷ്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും സമാധാനത്തിന് ഭീഷണിയാകാനും ശ്രമിക്കുന്ന എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും ബഹ്റൈന്‍ ശക്തമായി തള്ളിക്കളയുന്നു എന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചു.ബി.ഡി.എഫിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ സന്നിഹിതരായിരുന്നു.മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍, ബി.ഡി.എഫിന്റെ പുരോഗതിയിലും വികസനത്തിലും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം കമാന്‍ഡര്‍-ഇന്‍-ചീഫിന് നന്ദി അറിയിച്ചു.രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങള്‍, രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ 26ാം വാര്‍ഷികം, അനുസ്മരണ ദിനം എന്നിവയില്‍ ബി.ഡി.എഫിലെയും നാഷണല്‍ ഗാര്‍ഡിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും എല്ലാ അംഗങ്ങളും നടത്തിയ സേവനങ്ങള്‍ക്ക് രാജാവ് നന്ദി പറഞ്ഞു.ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളെയും സംരക്ഷിക്കാനുമുള്ള അവരുടെ നിരന്തര സമര്‍പ്പണത്തെ രാജാവ് പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 212 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.ഈ കാലയളവില്‍ 860 പരിശോധനകളാണ് നടത്തിയത്. 24 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഡിസംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഇന്ധന വിലകള്‍ക്ക് ആഗോള വില വ്യതിയാനങ്ങള്‍ക്കനുസൃതമായി ഇന്ധന വില നിശ്ചയിക്കാനും സാമ്പത്തിക കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കാനുമായി പ്രാദേശിക വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്ന വില നിശ്ചയിക്കാനും നിരീക്ഷിക്കാനും ചുമതലയുള്ള കമ്മിറ്റിയുടെ യോഗം അംഗീകാരം നല്‍കി.പുതിയ വിലകള്‍ ഇപ്രകാരം:സൂപ്പര്‍ 98: ലിറ്ററിന് 0.265 ദിനാര്‍, പ്രീമിയം 95: ലിറ്ററിന് 0.235 ദിനാര്‍, സാധാരണ 91: ലിറ്ററിന് 0.220 ദിനാര്‍, ഡീസല്‍: ലിറ്ററിന് 0.200 ദിനാര്‍. ബഹ്റൈനി മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഡീസല്‍ സേവനങ്ങള്‍ നിലവിലുണ്ട്.

Read More

മനാമ: ബഹ്റൈനില്‍ നിയമം ലംഘിച്ചു പ്രവര്‍ത്തിച്ച ഒരു ടൂറിസം സ്ഥാപനം അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.ടൂറിസം മേഖലയെ നിയന്ത്രിക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെ് ഉറപ്പാക്കാനും ഒരു മുന്‍നിര ടൂറിസം കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്. നിയന്ത്രണം സംബന്ധിച്ച നിയമം 1986 (15) അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ബുസൈതീനില്‍ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ കോസ്വേയെ അവന്യൂ 105ലേക്ക് ബന്ധിപ്പിക്കുന്ന പാലം മരാമത്ത് മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് ഉദ്ഘാടനം ചെയ്തു.രാജ്യത്തുടനീളമുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമഗ്ര പദ്ധതികള്‍ക്കനുസൃതമായി, റോഡ് ശൃംഖലയുടെ വികസനത്തിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ മരാമത്ത് മന്ത്രാലയം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴില്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: വിപണി സ്ഥിരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ വ്യവസായ മന്ത്രാലയം വിലകള്‍ നിരീക്ഷിക്കുന്നു.കൃത്രിമത്വം അല്ലെങ്കില്‍ അന്യായമായ വിലവര്‍ധനവ് പോലുള്ള നിയമലംഘനങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബഹ്റൈനിലെ വിപണികളിലും പ്രദേശങ്ങളിലുമുള്ള സന്ദര്‍ശനങ്ങളിലൂടെയും വിപുലമായ പരിശോധനകളിലൂടെയും നിരീക്ഷണ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.രാജ്യത്തുടനീളമുള്ള എല്ലാ വാണിജ്യ മേഖലകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പരിശോധന നടക്കും. നിയമലംഘകര്‍ക്കെതിരെ സാമ്പത്തിക പിഴകള്‍, അടച്ചുപൂട്ടലുകള്‍, ഭരണപരമായ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.വാണിജ്യ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാന്‍ അന്യായമായി വില ഉയര്‍ത്തുന്നതിനോ ഏതെങ്കിലും ലംഘനങ്ങള്‍ നടത്തുന്നതിനോ ഒരു മറയായി സര്‍ക്കാര്‍ സംരംഭങ്ങളോ ക്രമീകരണങ്ങളോ ദുരുപയോഗം ചെയ്യരുതെന്നും മന്ത്രാലയം കട ഉടമകളോടും വാണിജ്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

Read More