Author: news editor

മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിലെ പ്രധാന പരിപാടികളിലൊന്നായ ഹവ അല്‍ മനാമ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി.ഉദ്ഘാടന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. 2026 ജനുവരി പകുതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം മനാമ സൂക്കിന്റെ സമ്പന്നമായ പൈതൃകത്തെയും രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ സാംസ്‌കാരിക ഹൃദയമിടിപ്പിനെയും ആഘോഷിക്കുന്നു.തലസ്ഥാനത്തുടനീളമുള്ള നിരവധി പ്രശസ്തമായ സ്ഥലങ്ങളിലായാണ് ഉത്സവം. അല്‍ ഖലീഫ അവന്യൂ, ഹല്‍വ മ്യൂസിയം എന്നിവ മുതല്‍ മ്യൂസിയങ്ങള്‍, സാംസ്‌കാരിക ലൈബ്രറി, എസ്‌കേപ്പ് റൂം, ലേസര്‍ സാഹസികത തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായുണ്ട്.കരകൗശല വസ്തുക്കള്‍, മൈലാഞ്ചി കല, കാര്‍ണിവല്‍ ഗെയിമുകള്‍ എന്നിവ അല്‍ തവാവിഷ് സ്‌ക്വയറിന് ഉത്സവഭാവം നല്‍കുന്നു. യതീം കോംപ്ലക്സില്‍ ക്ലാസിക് കാര്‍ പ്രദര്‍ശനം, അതിന്റെ മേല്‍ക്കൂരയില്‍ ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റ്, അല്‍ മര്‍സ സ്‌ക്വയര്‍, വിന്റേജ് ഫോട്ടോഗ്രാഫി മ്യൂസിയം എന്നിവയുമുണ്ട്.സജീവമായ ഗാലറികള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജന വിപണികള്‍, പൗരസ്ത്യ റെസ്റ്റോറന്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Read More

മനാമ: വര്‍ണപ്പകിട്ടാര്‍ന്ന മുഹറഖ് നൈറ്റ്‌സിന് മാറ്റുകൂട്ടിക്കൊണ്ട് മുഹറഖില്‍ ബഹ്റൈന്‍ പോലീസ് പരേഡ്.ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തിന്റെയും അനുബന്ധ ദേശീയ പരിപാടികളുടെയും മുഹറഖ് നൈറ്റ്സിന്റെ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പോലീസ് പരേഡ് സംഘടിപ്പിച്ചത്. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി അല്‍ മന്നായ് പരിപാടിയില്‍ പങ്കെടുത്തു.പരേഡ് വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമെത്തി. ബഹ്റൈന്‍ പോലീസിന്റെ സന്നദ്ധത, കാര്യക്ഷമത, പ്രൊഫഷണലിസം എന്നിവ പ്രദര്‍ശിപ്പിക്കുന്ന പരേഡില്‍ ബഹ്റൈന്റെ സാംസ്‌കാരിക സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ദേശീയ സംഗീത ശകലങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പോലീസ് ബാന്‍ഡിന്റെ പ്രകടനങ്ങളും ഉണ്ടായിരുന്നു.സമൂഹവുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്താനും സാമൂഹ്യ പങ്കാളിത്തം പോലീസിന്റെ വികസനത്തിന്റെയും ആധുനികവല്‍ക്കരണ പദ്ധതികളുടെയും കേന്ദ്ര സ്തംഭമായി പ്രോത്സാഹിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപനത്തിന്റെ ഭാഗമാണ് ഈ പരിപാടി.

Read More

മനാമ: ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പും ഗ്രാന്റുകളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെല്ലാം പഠനത്തില്‍ വിജയം കൈവരിക്കട്ടെ എന്ന് മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വെഹിക്കിള്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ തസ്തിക ബഹ്‌റൈനികള്‍ക്കു മാത്രമായി സംവരണം ചെയ്യാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ബദര്‍ അല്‍ തമീമി, ഹഫ്‌സല്‍ ഇബ്രാഹിം, മുഹമ്മദ് മൂസ, ഡോ. അലി അല്‍ നുഐമി, ഹമദ് അല്‍ ദോയ് എന്നീ എം.പിമാരാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ കൊണ്ടുവന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഈ ജോലി രാജ്യത്തെ പൗരര്‍ തന്നെ ചെയ്യണമെന്ന് അവര്‍ പറഞ്ഞു.പൗരര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലും പ്രധാന തസ്തികകളില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലും ഈ തസ്തിക ബഹ്‌റൈന്‍വല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്ന് പ്രമേയം അവതരിപ്പിച്ചു സംസാരിച്ച ബദര്‍ അല്‍ തമീമി പറഞ്ഞു.

Read More

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോടും അദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തിന്റെ 26ാം വാര്‍ഷികത്തോടും അനുബന്ധിച്ചുള്ള ദേശീയ പരിപാടികളുടെ ഭാഗമായും തൊഴില്‍ മന്ത്രാലയം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മികച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി 40ാമത് വാര്‍ഷിക ചടങ്ങ് നടത്തി.ബഹ്റൈനിലെ ഉല്‍പ്പാദന, സാമ്പത്തിക മേഖലകളില്‍നിന്നുള്ള വിശിഷ്ട ദേശീയ വ്യക്തിത്വങ്ങള്‍, മാനവ വിഭവശേഷി പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം, തൊഴില്‍ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ്, പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ സമീര്‍ അബ്ദുല്ല നാസ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനില്‍ കടലില്‍ മുങ്ങിപ്പോയ മൂന്നു വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം ആശുപത്രിയിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് മജീദിനെയും ബിലാല്‍ അക്ബറിനെയും പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സന്‍ ആദരിച്ചു.പോലീസ് ഉദ്യോഗസ്ഥരുടെ വേഗത്തിലുള്ള പ്രതികരണത്തിനും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊഫഷണലിസത്തിനും പോലീസ് മേധാവി അവരെ അഭിനന്ദിച്ചു. അവരുടെ പ്രവര്‍ത്തനം പോലീസ് ഉദ്യോഗസ്ഥരുടെ മൂല്യങ്ങളെയും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സന്നദ്ധതയും കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം തുടര്‍ന്നും വിജയം ആശംസിച്ചു.

Read More

മനാമ: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പോലീസ് പട്രോളിംഗിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, പാകിസ്ഥാന്‍ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും അനുശോചനവും സഹതാപവും അറിയിച്ചു. സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും നിരപരാധികളെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും പൂര്‍ണമായും തള്ളിക്കളയുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വിവിധ മന്ത്രാലയങ്ങളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സര്‍വകലാശാലാ ബിരുദങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനുവേണ്ടിയാണിത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ അതിന്റെ ഉടമകളായ പ്രവാസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.വ്യാജ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശമെന്ന്പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നവരിലൊരാളായ ഖാലിദ് ബുവാനാക്ക് എം.പി. പറഞ്ഞു. തൊഴില്‍, വിദ്യാഭ്യാസ, നീതി, ആഭ്യന്തര മന്ത്രാലയങ്ങളെ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

മനാമ: 400 കെ.വി. ഇലക്ട്രിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍നിന്ന് ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലൂടെ മിനാ സല്‍മാനിലേക്കുള്ള സ്ലിപ്പ് റോഡിലെ ഒരു വരി ഡിസംബര്‍ 25ന് രാത്രി 11 മണി മുതല്‍ ഡിസംബര്‍ 28ന് പുലര്‍ച്ചെ 5 മണി വരെ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതത്തിനായി ഒരു വരി അനുവദിക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) 2025ലെ കോംബാറ്റ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് റെഡിനസ് ഇവാലുവേഷന്‍ ടെസ്റ്റില്‍ മികച്ച വിജയം നേടിയ യൂണിറ്റുകളെ ആദരിച്ചു.ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍ നുഐമി, ലെഫ്റ്റനന്റ് ജനറല്‍ തെയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡിലെ സാമ്പത്തിക, സാങ്കേതിക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയ എന്നിവര്‍ പങ്കെടുത്തു.വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് 2025ലെ യുദ്ധസന്നദ്ധതയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗ് അസിസ്റ്റന്റ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഫോര്‍ സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ഇബ്രാഹിം അല്‍ ഫദ്ല നടത്തി.പരീക്ഷയില്‍ റോയല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഒന്നാം സ്ഥാനവും 83ാമത് സ്‌പെഷ്യല്‍ ബറ്റാലിയന്‍ രണ്ടാം സ്ഥാനവും റോയല്‍ 21ാമത് മെക്കാനൈസ്ഡ് ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ മൂന്നാം സ്ഥാനവുമാണ്…

Read More