Author: news editor

മനാമ: ബഹ്‌റൈനിലെ നുവൈദ്‌റാത്തിനടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.അല്‍ റിഖാ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് തെരുവില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതന്ന് പോലീസ് അറിയിച്ചു. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി പത്തു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.കിംഗ് ഫഹദ് കോസ്‌വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഡെലിവറി ജീവനക്കാരനില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിന്തുടര്‍ന്നത്. യാത്രയ്ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കൈവശം മയക്കുമരുന്നുണ്ടെന്ന് പോലീസ് നായ സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.പോലീസ് പിടികൂടിയ ഇയാളുടെ വാഹനം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താലും കോടതി ഉത്തരവിട്ടു.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി വശീകരിച്ച് 14ഉം 15ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥനായി നടിച്ചാണ് പ്രതി പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ജീവിതച്ചെലവ് അലവന്‍സ് വഴി താഴ്ന്ന വരുമാനക്കാരായ ബഹ്‌റൈനി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സാമൂഹിക വികസന മന്ത്രാലയത്തോട് ഉത്തരവിട്ടു.പൗരരെ കേന്ദ്രബിന്ദുവാക്കി സമഗ്ര വികസനം എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമാമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണിത്.ഉത്തരവനുസരിച്ച് പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 300 ദിനാറില്‍ താഴെ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 130 ദിനാറായി അലവന്‍സ് വര്‍ധിപ്പിക്കും. പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 301നും 700നുമിടയില്‍ ദിനാര്‍ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ് 97 ദിനാറായി വര്‍ധിപ്പിക്കും.

Read More

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ ശക്തമായ പ്രവര്‍ത്തന പ്രകടനം കാഴ്ചവെച്ചു.ഗള്‍ഫ് എയറില്‍ നവംബര്‍ മാസത്തില്‍ 6,03,351 യാത്രക്കാരാണ് സഞ്ചരിച്ചത്. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87% കൈവരിച്ചു.2024 നവംബറില്‍ യാത്രക്കാരുടെ എണ്ണം 4,74,917 ആയിരുന്നു. ഇതില്‍ 27% വര്‍ധനയാണുണ്ടായത്. വിമാനങ്ങളുടെ എണ്ണം 3,996ല്‍നിന്ന് 10% വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8%ല്‍ നിന്ന് 87.0% ആയി വര്‍ധിച്ചു.ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ സുസ്ഥിരമായ പ്രകടനം കമ്പനി തുടരുകയാണെന്നും സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു.

Read More

മനാമ: ദേശീയ വനവല്‍ക്കരണ പദ്ധതി പ്രകാരമുള്ള 2025ലെ വാര്‍ഷിക വനവല്‍ക്കരണ ലക്ഷ്യം മറികടന്ന് ബഹ്റൈന്‍. ഇതിന്റെ അടയാളമായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ മനാമ മുനിസിപ്പാലിറ്റിയിലെ 191,000ാമത്തെ വൃക്ഷം നട്ടുപിടിപ്പിക്കുകയും നനയ്ക്കുകയും ചെയ്തു. പരിപാടിയില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.രാജ്യത്തുടനീളം വനവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് 2022ല്‍ വനവല്‍ക്കരണ പദ്ധതിആരംഭിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ ഹെറിറ്റേജ് വില്ലേജിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം.മറിയം അല്‍ ധെയ്ന്‍ എം.പിയാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ സെലിബ്രേറ്റ് ബഹ്‌റൈന്‍ സീസണിന്റെ ഭാഗമായി നടക്കുന്ന വാര്‍ഷികോത്സവത്തിനാണ് ഹെറിറ്റേജ് വില്ലേജ് പ്രധാനമായും സജീവമാകുന്നത്. എല്ലാ കാലത്തും ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഈ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ബാദിയില്‍ ഏഷ്യന്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.കൊല്ലപ്പെട്ടയാളുടെ നാട്ടുകാര്‍ തന്നെയാണ് പ്രതികളും. 12 വര്‍ഷം മുമ്പ് നാട്ടില്‍ നടന്ന ഒരു തര്‍ക്കത്തിന്റെ പേരിലുള്ള വൈരാഗ്യം മൂലമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.രണ്ടു മാസത്തോളം പ്രതികള്‍ യുവാവിനെ പിന്തുടരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുവാവിന്റെ താമസസ്ഥലത്തിനു സമീപം പതിയിരുന്ന് യുവാവിനെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

Read More

മനാമ: ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ബു മാഹിര്‍ സീഷോര്‍ മുതല്‍ പേള്‍ മ്യൂസിയം – സിയാദി മജ്ലിസ് വരെ നീളുന്ന പേളിംഗ് പാതയില്‍ സംഘടിപ്പിച്ച മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് സമാപിച്ചു.560ലധികം പരിപാടികളും 800ലധികം വൈവിധ്യമാര്‍ന്ന സംഗീത പ്രകടനങ്ങളും ഈ ഉത്സവത്തില്‍ അരങ്ങേറി. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള സന്ദര്‍ശകരുടെ വിശാലമായ പങ്കാളിത്തമുണ്ടായി. കലാപ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ടൂറുകള്‍, ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സാംസ്‌കാരിക പരിപാടിയായിരുന്നു ഇത്.മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനു പിന്നിലെ ശ്രമങ്ങള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ പിന്തുണയ്ക്ക് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നന്ദി പറഞ്ഞു.രാജ്യത്തിന്റെ പൈതൃകവും മുഹറഖിന്റെ സമ്പന്നമായ ചരിത്രവും പ്രതിഫലിപ്പിക്കുന്നതിനിടയില്‍ തലമുറകളെ അവരുടെ സജീവമായ പൈതൃകവും നിലനില്‍ക്കുന്ന മൂല്യങ്ങളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനൊപ്പം സ്വത്വത്തില്‍ വേരൂന്നിയതും സമൂഹവുമായി അടുത്ത ബന്ധമുള്ളതുമായ ഒരു ഊര്‍ജസ്വലമായ ദേശീയ വേദിയായി ഉത്സവത്തെ കൂടുതല്‍…

Read More

മനാമ: ബഹ്റൈനില്‍ മലിനജല, ഉപരിതലജല സേവന നിരക്കുകളില്‍ മാറ്റം വരുത്തിയതായി മരാമത്ത് മന്ത്രി ഇബ്രാഹിം ഹസ്സന്‍ അല്‍ ഹവാജ് അറിയിച്ചു.ജല ഉപയോഗ മൂല്യത്തിന്റെ 20% എന്ന നിരക്കിലായിരിക്കും ഇത് കണക്കാക്കുക. ജല ഉപയോഗ ലൈസന്‍സിനുള്ള അപേക്ഷാ ഫീസ് ഇനി 10 ദിനാറായിരിക്കും. ലൈസന്‍സ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷയ്ക്കും 10 ദിനാറായിരിക്കും ഫീസ്.അതേസമയം ബഹ്റൈന്‍ പൗരര്‍ക്ക് അവരുടെ ആദ്യത്തെ വീടിന്റെ സേവന ഫീസില്‍ ഇളവ് നല്‍കും. ഇതെല്ലാം 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

Read More