- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
- വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: news editor
മനാമ: ബഹ്റൈനില്‍ പുനരുപയുക്ത ഊര്‍ജ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള നിയമഭേദഗതി നിര്‍ദേശത്തില്‍ ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച നടത്തും.ശൂറ കൗണ്‍സിലിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷിതത്വം ശക്തിപ്പെടുത്താന്‍ നിയമഭേദഗതി ആവശ്യമാണെന്നു കാണിച്ചാണ് ഡോ. മുഹമ്മദ് അലി ഹസ്സന് അദ്ധ്യക്ഷനായ കമ്മിറ്റി ഈ നിര്‍ദേശം കൊണ്ടുവന്നത്.പുനരുപയുക്ത ഊര്‍ജത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
മനാമ: ബഹ്റൈനിലെ അറാദിലെ 47ാം നമ്പര്‍ റോഡിന്റെ വികസനത്തിന്റെ ഭാഗമായി പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.അറാദിനെയും മുഹറഖിനേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണത്തിന്റെ നടപടികള്‍ സംബന്ധിച്ച് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ രേഖാമൂലം ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. റോഡ് വികസനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് പാലം. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കിഴക്കന്‍ ഹിദ്ദ് പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
മനാമ: ബഹ്റൈനില്‍ ആള്‍മാറാട്ടവും തട്ടിപ്പും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് പൗരനായ തൊഴിലാളിയുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.മറ്റൊരു ബംഗ്ലാദേശിയുടെ സി.പി.ആര്. കാര്‍ഡ് കൈക്കലാക്കി അതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്കെടുക്കുകയും അതിന്റെ വാടക നല്‍കാതിരിക്കുകയും ചെയ്ത കേസിലാണ് 43കാരനായ ബംഗ്ലാദേശ് പൗരന് നേരത്തെ ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയായശേഷം നാടുകടത്താനും വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.കുറെ നാള് വാടക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ ഉപകരണങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമ സി.പി.ആര്. കാര്‍ഡ് ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തന്റെ സി.പി.ആര്. കാര്‍ഡ് നേരത്തെ നഷ്ടപ്പെട്ടതായും താന്‍ പരാതി നല്കി പുതിയ സി.പി.ആര്. കാര്‍ഡ് എടുത്തതായും കാര്‍ഡ് ഉടമ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥാപന ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
മനാമ: ബഹ്റൈനില്‍ പാനീയങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ചു വില്‍ക്കുന്നത് നിരോധിക്കാനുള്ള നീക്കം സജീവം.പാര്‍ലമെന്റിന്റെ സാമ്പത്തിക, ധനകാര്യ കമ്മിറ്റി ചെയര്മാന് അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് എം.പിമാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം രാജ്യത്തെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളും കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡും അംഗീകരിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പൂര്‍ണ നിരോധനം കൊണ്ടുവരാനാണ് നീക്കം. പിന്നീട് പാനീയങ്ങള്‍ ചില്ലുകുപ്പികളിലോ അല്ലെങ്കില്‍ ഏതെങ്കിലും തരം ലോഹപ്പാത്രങ്ങളിലോ മാത്രം വില്‍ക്കാനായിരിക്കും അനുമതിയുണ്ടാകുക.പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒരു സാമൂഹ്യ ശല്യമാണെന്നും ഇത് കടുത്ത പാരിസ്ഥിതിക വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അല്‍ സല്ലൂം പറഞ്ഞു. ജനങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ വലിച്ചെറിയുന്നതുപോലെ ചില്ലുകുപ്പികളോ ലോഹപ്പാത്രങ്ങളോ അലക്ഷ്യമായി വലിച്ചെറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ കടല്‍ ടാക്സി സര്‍വീസ് ബുദയ്യ തീരംവരെ നീട്ടുന്നത് പരിഗണനയില്‍.ഇതിന്റെ സാങ്കേതിക വശങ്ങളടക്കമുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ പരിസ്ഥിതി, ടൂറിസം അധികൃതര്‍ പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബുദയ്യ തീരത്തെ കൂടി കടല്‍ ടാക്സി സര്‍വീസില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഇതിനുള്ള മറുപടിയില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അംന അല്‍ റുഹൈമി മുനിസിപ്പല്‍ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈനില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച കേസില്‍ 28കാരനായ ഏഷ്യന്‍ നിര്‍മ്മാണ തൊഴിലാളിയുടെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.കേസ് വിശദമായി പരിശോധിക്കാനും കേസ് ഫയലിന്റെ പകര്‍പ്പ് നല്കാനുമായി അടുത്ത വിചാരണ ജനുവരി 6ലേക്ക് മാറ്റി. 2024ലും 2025ലും ജോലി ചെയ്യുന്ന കമ്പനിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ചികിത്സാ ആനുകൂല്യങ്ങള്‍ നേടിയെന്നാണ് കേസ്. പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്.
മനാമ: യു.എന്‍ രക്ഷാസമിതിയില്‍ 2026- 2027 കാലയളവിലേക്കുള്ള സ്ഥിരമല്ലാത്ത അംഗത്വം ബഹ്റൈന്‍ ഔദ്യോഗികമായ ഏറ്റെടുത്തതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു.സമാധാനം, സഹവര്‍ത്തിത്വം, ഐക്യദാര്‍ഢ്യം, സമൃദ്ധിയുടെ പങ്കിടല്‍ എന്നിവയോട് രാജ്യത്തിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ചരിത്രപരമായ ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ സ്വീകരിക്കുന്ന നയതന്ത്രപരവും മാനുഷികവുമായ സമീപനത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളെയും ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. പലസ്തീന് ലക്ഷ്യത്തെ പിന്തുണയ്ക്കല്, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കല്‍, ഭീകരതയെയും അക്രമാസക്ത തീവ്രവാദത്തെയും ചെറുക്കല്‍, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ സുസ്ഥിര വികസനം തുടങ്ങിയവയായിരിക്കും സമിതിക്കു മുന്നില്‍ ബഹ്റൈന്റെ പ്രധാന പരിഗണനാ വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മനാമ: മനോരമയിലെ ഒരു വീട്ടില്‍ ഇന്നലെ തീപിടിത്തമുണ്ടായി.വിവരമറിഞ്ഞ് ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം തീയണച്ചു. ആര്‍ക്കും പരിക്കില്ല.സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ അയല്‍ വീടുകളിലേക്ക് തീ പടരുന്നത് തടയാനായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
മനാമ: അടുത്ത തിങ്കളാഴ്ച ബഹ്റൈനില്‍ കൂടിയ തോതില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാറ്റിന്റെ തീവ്രതയില്‍ കുറവുണ്ടായിരുന്നു. ശനിയാഴ്ച മുതല്‍ വടക്കന്‍ കാറ്റ് സജീവമാകും.വടക്കുപടിഞ്ഞാറന്‍ കാറ്റുകൂടി സജീവമാകുന്നതോടെ താപനിലയില്‍ കാര്യമായ കുറവനുഭവപ്പെടും. ഈ അവസ്ഥ തുടര്‍ന്ന് തിങ്കളാഴ്ച കൂടിയ അളവിലുള്ള തണുപ്പായിരിക്കും അനുഭവപ്പെടുക.
മനാമ: ബഹ്റൈനിലേക്ക് രണ്ടു കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ ഏഷ്യന്‍ വനിതയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ പിടികൂടിയ കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.2025 ഒക്ടോബര്‍ നാലിനാണ് 37കാരിയായ ഇവര്‍ ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന വലിയൊരു ബാക്ക്പാക്ക് സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
