- ബഹ്റൈന്‍ കെ.എം.സി.സി. പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീന നിര്യാതയായി
- ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടിക്ക് ഹമദ് രാജാവിന്റെ നിര്‍ദേശം
- സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രി പരിശോധന നടത്തി
- ട്രാഫിക് പിഴ: വ്യാജ സന്ദേശങ്ങളെ കരുതിയിയിക്കാന് മുന്നറിയിപ്പ്
- ഇത് അവസാന അവസരം: കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാൻ മുഴുവൻ ബോംബിട്ട് തകർക്കും: ഡോണൾഡ് ട്രംപ്
- ബഹ്റൈനിൽ മരണപ്പെട്ട സജീവൻ ചന്ദ്രൻറെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകും
- കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; പൊലീസിന് മുന്നിൽ ഉടൻ നേരിട്ട് ഹാജരാകാൻ സാധിക്കില്ല- ഫർമാൻ ഖാൻ
- വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബഹ്റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Author: news editor
2025ലെ മൂന്നാം പാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തിറക്കി; വാര്‍ഷിക വളര്‍ച്ച 4.0% ആയി ഉയര്‍ന്നു
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം 2025ലെ മൂന്നാം പാദത്തിലെ രാജ്യത്തിന്റെ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh എന്ന വെബ്സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പ്രാഥമിക ദേശീയ അക്കൗണ്ട്സ് ഡാറ്റ പ്രകാരം 2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ വാര്‍ഷിക ജി.ഡി.പി. 4.0% വളര്‍ച്ച കൈവരിച്ചു. എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 3.1% വര്‍ധനവും എണ്ണ പ്രവര്‍ത്തനങ്ങളില്‍ 9.3% വര്‍ധനവും ഇതിന് കാരണമായി.2025ലെ മൂന്നാം പാദത്തില്‍ യഥാര്‍ത്ഥ ജി.ഡി.പിയിലേക്ക് 85.0% സംഭാവന ചെയ്തതില്‍ എണ്ണ ഇതര മേഖല നിര്‍ണായക പങ്ക് വഹിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.എണ്ണ ഇതര പ്രവര്‍ത്തനങ്ങളില്‍ 2025ലെ മൂന്നാം പാദത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയായ 5.4% രേഖപ്പെടുത്തി. സാമ്പത്തിക, ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ 5.0%. ഗതാഗതം, സംഭരണം, നിര്‍മ്മാണം എന്നിവ ഓരോന്നും 4.4% വളര്‍ച്ച നേടി. ഉല്‍പ്പാദന മേഖല 3.9%. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം 3.3%. വിവര, ആശയവിനിമയം 2.1%, താമസ, ഭക്ഷ്യ സേവനങ്ങള്‍ 1.5%…
മനാമ: ബഹ്റൈന്റെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി 2025 ഡിസംബറില്‍ കോസ്റ്റ് ഗാര്‍ഡ് 1,191 അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,020 അനധികൃത മത്സ്യക്കെണികളും (ഗാര്ഗൂര്) 171 അനധികൃത മത്സ്യബന്ധന വലകളും ഉള്‍പ്പെടുന്നു.മത്സ്യത്തൊഴിലാളികള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബഹ്റൈന്റെ സമുദ്ര പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള തീവ്രമായ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
ന്യൂയോര്‍ക്ക്: വെനിസ്വേലയില്‍ പ്രാദേശിക സഹകരണത്തിന്റെയും ദേശീയ പരമാധികാരത്തോടുള്ള ബഹുമാനത്തിന്റെയും ചട്ടക്കൂടിനുള്ളില്‍ രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന, സംഘര്‍ഷത്തിന്റെയും വിഭജനത്തിന്റെയും അപകടസാധ്യതകള്‍ ഒഴിവാക്കുന്ന, സമാധാനം സംരക്ഷിക്കുന്ന, പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുകയും ചെയ്യുന്ന വിധത്തില്‍ രാഷ്ട്രീയവും സുസ്ഥിരവുമായ ഒരു പരിഹാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.വെനിസ്വേലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണികള്‍’ എന്ന അജണ്ടയില്‍ നടന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര ബ്രീഫിംഗ് സെഷനില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റൊവൈ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക സ്ഥിരത സംരക്ഷിക്കാനും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിച്ചേക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനുമായി വെനിസ്വേലയിലെ എല്ലാ പ്രസക്ത കക്ഷികളോടും സമഗ്രമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തിന് ബഹ്റൈന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ ഫ്രെയിമില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം: പാക്കിസ്ഥാനി യുവാവ് അറസ്റ്റില്‍
മനാമ: മയക്കുമരുന്ന് ഫോട്ടോ ഫ്രെയിമില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാനി യുവാവ് അറസ്റ്റിലായി.ഫ്രെയിം ചെയ്ത രണ്ടു വിവാഹ ഫോട്ടോകള്‍ ലിത്വാനിയയില്‍നിന്നാണ് എയര്‍ മെയില്‍ വഴി ബഹ്റൈനിലെത്തിയത്. ഫ്രെയിമുകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വണ്ണം കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ അത് പരിശോധിച്ചപ്പോള്‍ ഫോട്ടോകളുടെ പിറകുവശത്ത് നിരവധി ഷീറ്റുകള്‍ ഒട്ടിച്ചതായി കണ്ടു. അത് കീറി പരിശോധന നടത്തിയപ്പോള്‍ അതിനുള്ളില്‍ ചെറിയ കവറുകളിലായി ഒളിപ്പിച്ച നിലയില്‍ 381 ഗ്രാം കഞ്ചാവ് ഓയില്‍ കണ്ടെത്തി.20കാരനായ ഒരു പാക്കിസ്ഥാനി വാന്‍ ഡ്രൈവറുടെ പേരിലാണ് ഫോട്ടോകള്‍ എത്തിയിരുന്നത്. യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ അതു താന്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതാണെന്നും ഒരു വില്പ്പനക്കാരന് നാലു ലക്ഷം പാക്കിസ്ഥാനി രൂപയ്ക്ക് (538 ബഹ്റൈന്‍ ദിനാര്‍) വില്‍ക്കാനുള്ളതാണെന്നും മൊഴി നല്കി. തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മനാമ: വിമാനയാത്രാ ഭീതി മൂലം 25 വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി വീട്ടമ്മ ഒടുവില്‍ നാട്ടിലെത്തി.തിരുവനന്തപുരം സ്വദേശി വി.പി. ആശയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒരിക്കല്‍ ഒരു യാത്രയില്‍ വിമാനം ഉയര്‍ന്നുപൊങ്ങുമ്പോഴും താഴെയിറങ്ങുമ്പോഴുമുണ്ടായ ഭയമാണ് ആശയെ കീഴടക്കിയത്. 1996ല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സും ഡല്‍ഹിക്കടുത്തുള്ള ചാര് ഖി ദാദ്രി നഗരത്തിനു മുകളില്‍വെച്ച് കൂട്ടിയിടിച്ച് തകര്‍ന്ന വാര്‍ത്തയറിഞ്ഞതോടെ ആശയുടെ ഭയം വര്‍ധിച്ചു. അതോടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. നേരത്തെ സൗദി അറേബ്യയിലായിരുന്ന അവരും കുടുംബവും 2002ല്‍ ബഹ്റൈനിലേക്ക് മാറി. അന്ന് റോഡ് വഴിയാണ് കുടുംബം ബഹ്റൈനിലെത്തിയത്.ഒരുപാട് കാലമായി ആശയെ നാട്ടില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ പോകാന്‍ ആശ സമ്മതം മൂളി.
മനാമ: ബഹ്റൈനിലെ ഇസ ടൗണില്‍ പൊതുപരിപാടികള്‍ നടത്താവുന്ന ഹാള്‍ നിര്‍മ്മിക്കണമെന്ന് എം.പിമാരുടെ നിര്‍ദേശം.അബ്ദുല്ല അല്‍ റുമൈഹി, അലി അല്‍ ദോസേരി, ലുല്‍വ അല്‍ റുമൈഹി, മുഹമ്മദ് അല്‍ മറാഫി, നജീബ് അല്‍ കവാരി എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ വെച്ചത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്യും.ഈ പ്രദേശത്ത് സൗകര്യപ്രദമായ ഒരു ഹാളില്ലെന്നും പ്രദേശത്തിന്റെ വളര്‍ച്ച ഇത്തരമൊരു വേദിയുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.
മനാമ: ബഹ്റൈനിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചു ടൂറിസം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.ടൂറിസം നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 1986ലെ നിയമം (15) അനുസരിച്ച് നിയമനടപടി സ്വീകരിക്കാനും ബാധകമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ ഓങ്കോളജി സെന്ററാക്കിമാറ്റല്: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
മനാമ: ബഹ്റൈനിലെ പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ സതേണ്‍ ഗവര്‍ണറേറ്റിന്റെ ഓങ്കോളജി സെന്ററാക്കിമാറ്റാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.ഡോ. അലി അല്‍ നുഐമി, മുഹമ്മദ് മൂസ, ബദര്‍ അല്‍ തമീമി, മുഹമ്മദ് യൂസഫ് അല്‍ മറാഹി, നജീബ് അല്‍ കൊവാരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇതുവഴി പ്രദേശവാസികള്‍ക്ക് കാന്‍സര്‍ ചികിത്സ അടുത്തു തന്നെ ലഭ്യമാക്കാനും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെയും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിലെയും തിരക്ക് കുറയ്ക്കാനുമാവുമെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.സതേണ്‍ ഗവര്‍ണറേറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് അല്‍ നുഐമി പറഞ്ഞു.
മനാമ: ബഹ്റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളിലും കോര്‍ട്ട് ഓഫ് സമ്മറി മാറ്റേഴ്സിലും റിമോട്ട് വ്യവഹാര സേവനം ആരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ അറിയിച്ചു.2026ന്റെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ കേസുകളിലാണ് ഈ സേവനം ആരംഭിക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് ജുഡീഷ്യറിയുമായും ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായും (ഐ.ജി.എ) ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്.നിയമപരമായ എല്ലാ ഉറപ്പുകളും പൂര്‍ണമായി പാലിച്ചുകൊണ്ട്, വ്യവഹാരത്തിനുള്ള അവകാശവും ന്യായമായ വിചാരണയും ഉറപ്പാക്കിക്കൊണ്ട്, നേരിട്ട് ഹാജരാകാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ട് കക്ഷികള്‍ക്ക് ഓപ്ഷണല്‍ അടിസ്ഥാനത്തില്‍ വിദൂരമായി വ്യവഹാരങ്ങളില്‍ പങ്കെടുക്കാന്‍ ഇതിവഴി സാധിക്കും.സേവനത്തില്‍നിന്ന് പ്രയോജനം നേടാനുള്ള സംവിധാനത്തെക്കുറിച്ച് കേസ് ഫയല്‍ ചെയ്യുന്ന കക്ഷി ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ പോര്‍ട്ടലില്‍ ലഭ്യമായ ‘ഫയല്‍ എ കേസ്’ സേവനത്തിലൂടെ കേസ് സമര്‍പ്പിക്കുമ്പോള്‍ സെഷനുകളില്‍ പങ്കെടുക്കുന്ന രീതി (വിദൂരമായി അല്ലെങ്കില്‍ നേരിട്ടോ) തിരഞ്ഞെടുക്കണം.മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (moj.gov.bh) ലഭ്യമായ റിമോട്ട് വ്യവഹാര സേവനം വഴിയായിരിക്കും റിമോട്ട് സെഷനുകളിലേക്കുള്ള…
മനാമ: ബഹ്റൈനില്‍ എയര്‍പോര്‍ട്ട്- സീഫ് മെട്രോ റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതായി ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.രാജ്യത്തെ നിര്‍ദിഷ്ട മെട്രോ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രധാനം എയര്‍പോര്‍ട്ട്- സീഫ് പാതയും ജുഫൈര്‍- ഇസ ടൗണ്‍ പാതയുമായിരിക്കുമെന്ന് പാര്‍ലമെന്റില്‍ ലുല്‍വ അലി അല്‍ റുഹൈമിയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.ബഹ്റൈന്‍ കൂടുതല്‍ മികച്ച ഗതാഗത സംവിധാനങ്ങളിലേക്ക് നീങ്ങുമ്പോള്‍ യാത്രാസമയം കുറയ്ക്കുകയും ജനങ്ങളുടെ ദൈനംദിന യാത്ര എളുപ്പമാക്കുകയും കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
