Author: news editor

മനാമ: വിദേശ വനിതയെ വീട്ടുജോലിക്ക് കൊണ്ടുവന്ന് ശമ്പളം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനി സ്ത്രീയെ ഹൈ ക്രിമിനല്‍ കോടതി കുറ്റവിമുക്തയാക്കി.നേരത്തെ ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. വീട്ടുവേലക്കാരിയെ കൊണ്ടുവന്നത് ഇവരുടെ ഭര്‍ത്താവാണെന്നും അതുകൊണ്ടുതന്നെ കുറ്റകൃത്യത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഫയലില്‍ ഇവര്‍ക്കെതിരെ കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.വീട്ടുവേലക്കാരി ഒളിച്ചോടി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എല്‍.എം.ആര്‍.എ) സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. വേലക്കാരി ഒളിച്ചോടിയതായി കുറ്റവിമുക്തയാക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവും തൊഴിലുടമയുമായ വ്യക്തി പോലീസ് ഡയറക്ടറേറ്റില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളുടെ പേരില്‍ വ്യാജമായി വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ചെടുത്ത എട്ടു പേര്‍ക്ക് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഇതില്‍ ഒരു കേസില്‍ പ്രവര്‍ത്തിക്കാത്ത 51 സ്ഥാപനങ്ങളുടെ പേരില്‍ 93 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച അഞ്ചു വിദേശികള്‍ക്ക് ഒരു വര്‍ഷം വീതം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മറ്റൊരു കേസില്‍ 32 സ്ഥാപനങ്ങളുടെ പേരില്‍ 61 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച വിദേശിക്ക് 61,000 ദിനാര്‍ പിഴ വിധിച്ചു. ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.മൂന്നാമത്തെ കേസില്‍ 21 വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ 42 വര്‍ക്ക് പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച രണ്ടു വിദേശികള്‍ക്ക് 42,000 ദിനാര്‍ വീതം പിഴ വിധിച്ചു. ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ സുവൈഫിയയില്‍ 44കാരന്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു.വെള്ളിയാഴ്ചയാണ് സംഭവം. മരിച്ചയാള്‍ ഏഷ്യക്കാരനാണ്. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: പ്ലാസ്റ്റിക് രഹിത സമുദ്രമെന്ന ലക്ഷ്യത്തോടെ ‘സ്വച്ഛ് ബഹ്‌റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്‌സ്.ഇന്ത്യയുടെ സ്വച്ഛ് ഭാരത് മിഷനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സംഘടന ഈ പരിപാടി സംഘടിപ്പിച്ചത്. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് സീഫ് ബീച്ചില്‍ ശുചീകരണ പരിപാടി നടത്തി.സംഘടനയുടെ 100 ആഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ ബോഴ്‌സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ മുഖ്യാതിഥിയായും സമ്പാങ്കി ഗ്രൂപ്പ് ചെയര്‍മാന്‍ രമേശ് സമ്പാങ്കി പ്രത്യേക അതിഥിയായും പങ്കെടുത്തു. രാമമോഹന്‍ കൊത്തപ്പള്ളി, നവീന്‍ കോട്ടഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

മനാമ: ബഹ്‌റൈനില്‍ ഭിന്നശേഷിക്കാരനായ മകനെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.2015ലാണ് കേസിനാസ്പദമായ സംഭവം. ചെറിയതോതില്‍ മാനസിക പ്രശ്‌നങ്ങളുള്ള മകന്‍ അസുഖബാധിതനായപ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. അവര്‍ മകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. മകന് പിന്നെയും 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.സര്‍ക്കാര്‍ ആശുപത്രി വകുപ്പ് അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ മകന് 40 വയസ്സുണ്ട്.

Read More

മനാമ: സൈനികരുടെ പങ്കാളിത്തം ഉള്‍പ്പെട്ട ‘അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4’ അഭ്യാസത്തില്‍ ആദ്യ ആഴ്ചയില്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലുടനീളം സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അഭ്യാസത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിപുലമായ ഘട്ടങ്ങളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പാണിത്.നിലവില്‍ ഖത്തറില്‍ നടക്കുന്ന ഈ അഭ്യാസത്തിന്റെ പ്രാരംഭ ഘട്ടം ഗള്‍ഫ് വര്‍ക്കിംഗ് ടീമുകള്‍ക്കിടയിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും സംയുക്ത പ്രവര്‍ത്തന മാനേജ്‌മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധേയമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളടക്കം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനുപയോഗിക്കുന്ന പുതിയ സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍കരണ പരിപാടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ബോധവല്‍കരണത്തിന് അവന്യൂസ് മാളിലാണ് തുടക്കം കുറിച്ചത്.ഡയറക്ടറേറ്റ് നല്‍കുന്ന ട്രാഫിക് സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അവയില്‍നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വിശദീകരിക്കുന്നതിനും പുറമെ പുതിയ ട്രാഫിക് ക്യാമറകളുമായി ബന്ധപ്പെട്ട നിരവധി അവബോധ, വിദ്യാഭ്യാസ പരിപാടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സംഘടിപ്പിച്ച വസന്തോത്സവം സമാപിച്ചു.സാക്കിറിലെ അദാരി പാര്‍ക്കിലും പരിസരങ്ങളിലുമായി ഒരാഴ്ചക്കാലമായി നടന്ന ഉത്സവത്തില്‍ നിരവധി കുടുംബങ്ങളുടെ പങ്കാളിത്തമുണ്ടായി. വൈവിധ്യമേറിയ പരിപാടികള്‍ ഉത്സവത്തിലുണ്ടായിരുന്നു.ആര്‍.എച്ച്.എഫിന്റെ സാമൂഹ്യക്ഷേമ നടപടികളുടെ ഭാഗമായാണ് ഉത്സവം സംഘടിപ്പിച്ചത്.

Read More

മനാമ: ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായി 2025ല്‍ ബഹ്‌റൈനില്‍ അധികൃതര്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍.ഇതില്‍ കാര്‍ഷികോല്‍പന്നങ്ങളും അറവുമൃഗങ്ങളുമെല്ലാം ഉള്‍പ്പെടുമെന്ന് മുനിസിപ്പാലിറ്റീസ്, കൃഷികാര്യ മന്ത്രാലയത്തിലെ കൃഷി, മൃഗവിഭവകാര്യ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ അസിം അബ്ദുല്ലത്തീഫ് അബ്ദുള്ള പറഞ്ഞു. 1,74,000 അറവുമൃഗങ്ങളെയാണ് ഈ കാലയളവില്‍ പരിശോധിച്ചത്.കഴിഞ്ഞ വര്‍ഷം പച്ചക്കറികള്‍, പഴങ്ങള്‍, അറവുമൃഗങ്ങള്‍ എന്നിവയുടെ വിതരണം മുടക്കം വരാതെ സ്ഥിരമായി നിലനിര്‍ത്താനും കഴിഞ്ഞു. അറവുമൃഗങ്ങള്‍ക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി വിധിച്ചു.കോടതി ചെലവുകള്‍, വക്കീല്‍ ഫീസ്, ചികിത്സാ ചെലവ്, വാഹനത്തിന്റെ അറ്റകുറ്റച്ചെലവ് എന്നിവയടക്കമാണിത്. ഇന്‍ഷുറന്‍സ് കമ്പനി ഒന്നാം പ്രതിയായും അപകടമുണ്ടാക്കിയ വാഹന ഉടമ രണ്ടാം പ്രതിയായുമാണ് കേസെടുത്തത്.സ്ത്രീ ചെറുമകനോടൊപ്പം ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടാം പ്രതി ഓടിച്ച കാര്‍ പിറകില്‍ വന്ന് ഇടിക്കുകയായിരുന്നു.

Read More