- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്‌റൈനില്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവന ഫീസ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികളിലെ ഫീസിന് സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട എം.പിമാര്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ലൈസന്‍സിംഗ് പ്രക്രിയയിലൂടെയും പരിചരണ നിലവാരത്തെക്കുറിച്ചുള്ള പരിശോധനയിലൂടെയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അവരുടെ ലൈസന്‍സിംഗ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും സാങ്കേതിക, സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്നും മറുപടിയില്‍ പറയുന്നു.
മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി ഒരു വ്യക്തിയെ അധിക്ഷേപിച്ച കേസില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.അധിക്ഷേപത്തിനിരയായ വ്യക്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസടുത്തത്. തുടര്‍ന്ന് സൈബര്‍ ക്രൈം വകുപ്പ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ യുവാവിനെ പബ്ലിക് പ്രോസിക്യൂഷന്‍ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയയ്ക്കുകയായിരുന്നു.
ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ക്ക് 775 പേര് അര്‍ഹത നേടി
മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സും ചേര്‍ന്ന് പുരുഷന്മാര്‍ക്കായി അല്‍ ഫത്തേ ഇസ്ലാമിക് സെന്ററിലും സ്ത്രീകള്‍ക്കായി ഖെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പ്രിപ്പറേഷന്‍ ഓഫ് ഹോളി ഖുര്‍ആന്‍ ടീച്ചേഴ്സിലും സംഘടിപ്പിച്ച 30ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള പ്രാഥമിക യോഗ്യതാ റൗണ്ടില്‍ 336 പുരുഷന്മാരും 439 സ്ത്രീകളും ഉള്‍പ്പെടെ 775 മത്സരാര്‍ത്ഥികള്‍ പ്രാഥമിക യോഗ്യതാ മത്സരത്തിന് അര്‍ഹത നേടി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നമത്സരത്തില്‍ മൊത്തം 5,033 പേരാണ് പങ്കെടുത്തതെന്ന് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജഡ്ജി ഷെയ്ഖ് ഉമര്‍ ബിന്‍ ദുഐജ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.
മനാമ: ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പുകൾ വേഗത്തിലും പൂർണ്ണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ബഹ്റൈൻ നിവാസികൾ അവരുടെ ഫോണുകൾ കുറഞ്ഞത് 26.2 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.Android അല്ലെങ്കിൽ Huawei ഉപകരണങ്ങളുടെ ഉപയോക്താക്കൾ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ ആശുപത്രികളില്‍ ഇന്ന് (ഫെബ്രുവരി 1) കുട്ടികളുടെ പരിശോധനാ ഫീസില്‍ 50% ഇളവ് പ്രഖ്യാപിച്ചു.സെഗായ ഒഴികെയുള്ള അല്‍ ഹിലാല്‍ ഹെല്‍ത്ത് ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഇന്നു മാത്രമായി ഈ ഇളവ് ലഭ്യമാണ്.ബഹ്‌റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ പ്രമാണിച്ച് ഇന്ന് ബഹ്‌റൈനിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കുള്ള അഭിനന്ദനമായാണ് ഇളവ് പ്രഖ്യാപിച്ചത്.കൂടുതല്‍ വിവരങ്ങള്‍ക്ക് 80408080 എന്ന ഫോണ്‍ നമ്പറിലോ 33244700 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
മനാമ: ബഹ്‌റൈനില്‍ അഞ്ചു വര്‍ഷത്തിലേറെ പഴക്കംചെന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 300 മുതല്‍ 700 ദിനാര്‍ വരെ കുറയ്ക്കാനുള്ള പാര്‍ലമെന്റിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ഇത് 1,000 ദിനാറായി തന്നെ തുടരും.ഇത്തരം കാറുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കണമെന്നും രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്തുന്നതിന് 30 ദിവസം സമയം നല്‍കണമെന്നുമായിരുന്നു പാര്‍ലമെന്റിന്റെ നിര്‍ദേശം. നിലവിലെ ഫ്രീസ് താഴ്ന്ന വരുമാനക്കാരായ പൗരരില്‍ അന്യായമായ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. പാര്‍ലമെന്റ്അത് അംഗീകരിച്ച് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി ഐ.ജി.എ. ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്പില്‍ ചേരുന്നു
മനാമ: ബഹ്‌റൈനിലെ ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്ലിക്കേഷനില്‍ ചേരുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ഇതുവഴി ജനന, മരണ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ക്കും കെട്ടിട, സ്ഥാപന വിലാസ സേവനങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം ഒരു അധിക അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ചാനല്‍ കൂടി ലഭിക്കും. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മവീദ് ആപ്പ് വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. bahrain.bh/app എന്ന ഇ-ഗവണ്‍മെന്റ് ആപ്പ് സ്റ്റോര്‍ വഴിയും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ഹുവാവേ ആപ്പ് സ്റ്റോറുകള്‍ വഴിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.ടോക്കണ്‍ ലഭിക്കുന്നതിന് സന്ദര്‍ശകര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അപ്ഡേറ്റ് ചെയ്ത പ്രക്രിയ വഴി ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിദൂരമായി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ bahrain.bh/Tawasu എന്ന വിലാസത്തില്‍ നിര്‍ദേശങ്ങളും…
മനാമ: ബഹ്‌റൈന്‍ പൗരരുടെ വിദേശികളായ ഇണകള്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനകം ഫാമിലി ജോയിനിംഗ് വിസ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ബഹ്‌റൈനി പുരുഷന്മാരുടെയും സ്ത്രീകളുടെയും വിദേശികളായ ഇണകള്‍ക്ക് വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജലാല്‍ കാദേം എം.പി. 2024ല്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് നടപടിയുണ്ടായത്.സാധാരണ അപേക്ഷകളില്‍ ഇപ്പോള്‍ അഞ്ചു ദിവസത്തിനകം വിസ നല്‍കുന്നുണ്ടെന്നും അധിക രേഖകളോ കൂടുതല്‍ ഭരണപരമായ പരിശോധനകളോ വേണ്ടിവന്നാല്‍ മാത്രമാണ് കൂടുതല്‍ സമയമെടുക്കുന്നതെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കി.
വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കിയില്ല; പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
മനാമ: ബഹ്‌റൈനില്‍ രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കാതിരുന്ന തൊഴിലുടമ പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.കൂടാതെ കേസ് ഫയല്‍ ചെയ്ത തിയതി മുതലുള്ള ഒരു ശതമാനം വാര്‍ഷിക പലിശയും കോടതി ചെലവും തൊഴിലുടമ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.പ്രതിമാസം 250 ദിനാര്‍ ശമ്പള വ്യവസ്ഥയിലാണ് കരാറുണ്ടാക്കിയത്. തൊഴിലാളി വാര്‍ഷികാവധി എടുത്തിരുന്നില്ല. ഇതിന് പ്രതിഫലമായി 251 ദിനാറും ഗ്രാറ്റുവിറ്റിയായി 376 ദിനാറും ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം.അഭിഭാഷകയായ സൈനബ് ഹല്‍വാച്ചിയാണ് തൊഴിലാളിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക്ക് ജുമ അറിയിച്ചു.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സുരക്ഷിതവും സന്തുലിതവുമായ പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മറ്റു വിദ്യാര്‍ത്ഥികള്‍ക്കു തുല്യമായ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ശൂറ കൗണ്‍സിലില്‍ അബ്ദുല്ല അല്‍ നുഐമിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.67 സ്‌കൂളുകളിലായി പഠിക്കുന്ന, ചെറിയതോതില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന 382 കുട്ടികളെ സഹായിക്കാന്‍ 125 അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 51 സ്‌കൂളുകളിലായി പഠിക്കുന്ന ഓട്ടിസം ബാധിച്ച 286 കുട്ടികള്‍ക്കായി പ്രത്യേക ഓട്ടിസം പരിപാലന പരിപാടി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
