- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: 2026ലെ ബഹ്റൈന്‍ ശരത്കാല മേള എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സമാപിച്ചു.വന്‍ പൊതുജന പങ്കാളിത്തവും അന്താരാഷ്ട്ര പങ്കാളിത്തവും മേളയിലുണ്ടായി. പത്തു ദിവസത്തെ മേളയില്‍ രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ പങ്കെടുത്തു.2025നെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പന 112.6% വര്‍ധിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയിലെ റിസോഴ്സസ് ആന്റ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ദാന ഉസാമ അല്‍ സാദ് പറഞ്ഞു. പ്രദര്‍ശകരുടെ എണ്ണം 15.7% വര്‍ധിച്ചു, പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 8.3% വര്‍ധിച്ചു. പ്രദര്‍ശന സ്ഥലം 40% വര്‍ധിച്ചു.
മനാമ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ നഗരങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ ഹീനമായ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.പാകിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും സാമൂഹിക സമാധാനം തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള എല്ലാതരം അക്രമങ്ങള്‍ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ ബഹ്റൈന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.
മനാമ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ബഹ്റൈനിലെ സെക്കന്‍ഡറി സ്കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ഔദ്യോഗികമായി ആരംഭിച്ചു.വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആധുനിക ഡിജിറ്റല്‍ രീതികള്‍ സംയോജിപ്പിക്കാനുള്ള ഒരു ചുവടുവെപ്പാണിത്. പാഠ്യപദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ എല്ലാ സെക്കന്‍ഡറി സ്കൂളുകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.ആഗോള വിദ്യാഭ്യാസ പ്രവണതയ്ക്കും കുട്ടികളുടെ താല്പര്യത്തിനും അനുസൃതമായി ഗെയിം ആശയങ്ങള്‍, വ്യവസായ അവബോധം, ഡിജിറ്റല്‍ വിനോദത്തില്‍ ഉത്തരവാദിത്വത്തോടെ ഇടപെടല്‍ എന്നിവ ഉള്‍പ്പെടെ ഗെയിമിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മനാമ: ബഹ്റൈനില്‍ ആദ്യമായി വീട്ടില്‍ താമസിക്കുന്ന രാജ്യത്തെ പൗരര്‍ക്ക് വൈദ്യുതി ഉപഭോഗ നിരക്കുകള്‍ കുറച്ചതായി വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, എം.പിമാര്‍ നേരത്തെ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. 5,000 മുതല്‍ 7,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് നിരക്ക് 32 ഫില്‍സില്‍നിന്ന് 16 ആയി കുറയ്ക്കാനും തീരുമാനിച്ചു.ആദ്യത്തെ വീട്ടില്‍ താമസിക്കുന്ന പൗരര്‍ക്ക് ജനുവരി 1 മുതല്‍ നല്കുന്ന ബില്ലുകള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.
മനാമ: ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷെ കാപ്റ്റന്‍ സന്ദീപ് സിംഗ് ബഹ്റൈന്‍ പ്രതിരോധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഏകോപനം, പ്രൊഫഷണലുകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
മനാമ: ബഹ്റൈനും സൗദി അറേബ്യയ്ക്കുമിടയിലുള്ള കിംഗ് ഫഹദ് കോസ് വേയില്‍ ക്രോസിംഗ് ഫീസ് വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഫെബ്രുവരി 18ന് പ്രാബല്യത്തില്‍ വരും.വണ്‍ വേ ക്രോസിംഗിന് കാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും ഇനി 3.52 ദിനാറായിരിക്കും ഫീസ്. മിനി ബസുകള്‍ക്ക് 5.53 ദിനാര്‍. വലിയ ബസ്സുകള്‍ക്ക് 7.04 ദിനാര്‍. ട്രക്കുകള്‍ക്ക് ടണ്ണിന് 0.70 ദിനാര്‍ വീതവും ഈടാക്കും.ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ദിവസേന പതിവായി ഇതുവഴി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഫീസില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍ ഫെബ്രുവരിയിലെ ഇന്ധന വില നിര്‍ണ്ണയ, നിരീക്ഷണ സമിതി പ്രഖ്യാപിച്ചു. ഇത് ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇന്ധന വിലയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. സൂപ്പര്‍ ഗ്യാസോലിന്‍ (98) ലിറ്ററിന് 0.265 ദിനാറായി തന്നെ തുടരും. കഴിഞ്ഞ മാസത്തെ വില തന്നെയാണിത്. പ്രീമിയര്‍ ഗ്യാസോലിന്‍ (95) ലിറ്ററിന് 0.235 ദിനാറായി തുടരും.റെഗുലര്‍ ഗ്യാസോലിന്‍ (91) വിലയില്‍ നേരിയ കുറവുണ്ട്. ഇത് ലിറ്ററിന് 0.220 ദിനാറില്‍നിന്ന് 0.218 ആയി കുറഞ്ഞു.ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായി തന്നെ തുടരും. സുപ്രധാന മേഖലകളെ നിലനിര്‍ത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ഡീസല്‍ വിലയില്‍ ഇളവ് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: അറബ്-ഇന്ത്യന്‍ സഹകരണ ഫോറത്തിന്റെ രണ്ടാമത്തെ മന്ത്രിതല യോഗത്തില്‍ ബഹ്റൈന്‍ പങ്കെടുത്തു.ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സും റിപ്പബ്ലിക് ഓഫ് ഇന്ത്യയും സംയുക്തമായി അദ്ധ്യക്ഷത വഹിച്ച യോഗം അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ബഹ്റൈന്‍ ബൈലാറ്ററല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ അറബ്, ആഫ്രിക്കന്‍ കാര്യ മേഖലാ മേധാവി അംബാസഡര്‍ അഹമ്മദ് അല്‍ താരിഫിയും പങ്കെടുത്തു. രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ വിവിധ മേഖലകളില്‍ അറബ്-ഇന്ത്യന്‍ സഹകരണത്തെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ പ്രതിബദ്ധത അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധി സംഘങ്ങളുടെ തലവന്മാരെ സ്വീകരിച്ചു.
മനാമ: ബഹ്റൈനില്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ സാമൂഹ്യ സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്) മൂന്ന് പുതിയ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന കൂടിയാലോചനാ യോഗങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയാണിത്. ബിസിനസ്, മനുഷ്യാവകാശങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍, ആരോഗ്യത്തിനുള്ള അവകാശം എന്നിവയില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.നിഷ്പക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രായോഗിക സഹകരണം മെച്ചപ്പെടുത്തുക, പൊതുസമൂഹം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുക, ഒരു ഏകീകൃത ദേശീയ മനുഷ്യാവകാശ ചട്ടക്കൂടിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് എന്‍.ഐ.എച്ച്.ആര്. ചെയര്മാന് അലി അഹമ്മദ് അല്‍ ദെറാസി പറഞ്ഞു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ (ഐ.എല്‍.എ) 70ാം വാര്‍ഷികാഘോഷം ഫെബ്രുവരി 5ന് വൈകുന്നേരം 6.30 മുതല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കും.പരിപാടിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേല്‍ക്കും. സാംസ്കാരിക പരിപാടികളും സംഗീത സായാഹ്നവുമുണ്ടാകും. 70ാം വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയില്‍ പ്രധാനം സ്നേഹ റിക്രിയേഷന്‍ സെന്ററാണ്. ഇതുവഴി പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഇത് പൂര്‍ണ്ണമായും സൗജന്യമാണ്.
