Author: news editor

മനാമ: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചെടുത്തു.ഇതുവഴി സര്‍വീസ് ഓട്ടോമേഷനിലൂടെയും ആവശ്യമായ അംഗീകാരങ്ങളില്‍ കുറവിലൂടെയും സര്‍വേ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിക്ഷേപക അനുഭവം മെച്ചപ്പെടുത്തനും സഹായിക്കും.വികസിപ്പിച്ച സേവനത്തിന് കീഴില്‍ പ്രക്രിയ പൂര്‍ണ്ണമായും ഇലക്ട്രോണിക് ചാനലുകള്‍ വഴിയാണ്. സര്‍വേ ജോലികള്‍ക്ക് ഉത്തരവാദിയായ എഞ്ചിനീയറിംഗ് ഓഫീസിന് ഇലക്ട്രോണിക് സിസ്റ്റം വഴി നേരിട്ട് വ്യാവസായിക പ്ലോട്ട് കോ- ഓര്‍ഡിനേറ്റുകള്‍ നല്‍കുന്നു. ഇത് നേരിട്ടുള്ള സന്ദര്‍ശനങ്ങളുടെ ആവശ്യം ഇല്ലാതാക്കുകയും അതുവഴി നിക്ഷേപകരുടെ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു.നടപടിക്രമങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കൂടാതെ സേവന ആവശ്യകതകള്‍ 25% കുറച്ചു. നടപടിക്രമങ്ങളുടെ സുതാര്യതയും വ്യക്തതയും വര്‍ധിപ്പിച്ചിട്ടുമുണ്ട്.പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ ഒപ്റ്റിമല്‍ ഉപയോഗവും മന്ത്രാലയത്തിനുള്ളിലെ സുതാര്യതയും ശക്തിപ്പെടുത്താനും നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ മന്ത്രാലയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ സേവനമെന്ന് വ്യവസായ, വാണിജ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി എമാന്‍…

Read More

മനാമ: ബഹ്റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന ആറു മാസത്തെ ചെമ്മീന്‍ പിടുത്ത നിരോധനം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ റിസോഴ്സസ് അറിയിച്ചു.നിരോധനം ജൂലൈ 31 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. എല്ലാവരും നിരോധന നിയമങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈനിലെ സിത്രയില്‍ പാര്‍ക്കിംഗിന് വേണ്ടത്ര സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ സ്ഥലമേറ്റെടുക്കുന്നതിന് കാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.സിത്ര നഗരത്തിന് പരിസരത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള മൂന്നു ഭൂമികള്‍ ഏറ്റെടുക്കാനുള്ള ശുപാര്‍ശയാണ് കൗണ്‍സില്‍ അംഗീകരിച്ചത്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം എന്‍ജിനീയര്‍ മുഹമ്മദ് തൗഫീക്ക് അല്‍ അബ്ബാസ് ആണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.മുമ്പ് പാര്‍ക്കിംഗിനായി അനൗപചാരികമായി ഉപയോഗിച്ചിരുന്ന തുറസായ സ്ഥലങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ നഗരവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ വന്നതോടെ ആ സൗകര്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

Read More

മനാമ: മതപരമായ സഹവര്‍ത്തിത്വത്തിന് ബഹ്റൈന്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു.മനാമയിലെ കിംഗ് ഹമദ് സെന്റര്‍ ഫോര്‍ കോ എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സില്‍ നടന്ന അന്താരാഷ്ട്ര സമാധാനപരമായ സഹവര്‍ത്തിത്വ ദിനാഘോഷ വേളയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. നിശ്ചിത സ്ഥലപരിധിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങളുള്ള രാജ്യമായി സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെക്കോര്‍ഡില്‍ നേടിയത്.ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ കുറഞ്ഞത് 2.300 ആരാധനാലയങ്ങളുണ്ടായിരിക്കണമെന്നതാണ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള യോഗ്യത. 2026 ജനുവരി 28ന് പരിശോധിച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 2.577 ആരാധനാലയങ്ങളുണ്ട്.ബഹ്റൈനില്‍ മൊത്തം 2,123 ആരാധനാലയങ്ങളാണുള്ളത്. ഇതില്‍ ഇസ്ലാം, മറ്റ് അബ്രഹാമിക് മതങ്ങള്‍ എന്നിവയുടെ പള്ളികള്‍ക്കു പുറമെ ക്ഷേത്രങ്ങളുമുണ്ട്.ബഹ്റൈന്റെ കാര്യത്തില്‍ ഇത് വെറും സംഖ്യകളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ മാത്രം കാര്യമല്ലെന്നും വ്യത്യസ്ത വിശ്വാസങ്ങളുള്ളവര്‍ പരസ്യമായും പരസ്പര ആദരവോടെയും ഒരുമിച്ചു കഴിയുന്ന അവസ്ഥ രാജ്യത്തുണ്ടെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട് അഡ്ജുഡിക്കേറ്റര്‍ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തില്‍ രണ്ട് ഡയറക്ടര്‍ ജനറല്‍മാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (2) പുറപ്പെടുവിച്ചു.മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രിയുടെ നിര്‍ദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടര്‍ന്നാണ് ഉത്തരവ്.മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായ മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയെ ലാമിയ യൂസിഫ് അല്‍ ഫദ്‌ലയുടെ പിന്‍ഗാമിയായി അതേ മന്ത്രാലയത്തിലെ നോര്‍ത്തേണ്‍ മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. മുഹമ്മദ് സാദ് മുഹമ്മദ് അല്‍ സഹ്ലിയുടെ പിന്‍ഗാമിയായി മന്ത്രാലയത്തിലെ കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി സെക്രട്ടേറിയറ്റിന്റെ ഡയറക്ടര്‍ ജനറലായി ആലിയ യൂസിഫ് യഹ്യ ഹസ്സന്‍ യൂസിഫിനെയും നിയമിച്ചു.ഉത്തരവിലെ വ്യവസ്ഥകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി നടപ്പിലാക്കും. അത് പുറപ്പെടുവിച്ചതിനുശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: ബഹ്‌റൈനില്‍ അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയറിന്റെ വാര്‍ഷിക റമദാന്‍ ചാരിറ്റി പ്രദര്‍ശനമായ ‘അഹ്ലാന്‍ റമദാന്‍’ (സ്വാഗതം റമദാന്‍) അവരുടെ ആസ്ഥാനത്ത് ശൈഖ തജ്ബ ബിന്‍ത് സല്‍മാന്‍ അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ പ്രസിഡന്റ് ശൈഖ ലാമിയ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ സി.ഇ.ഒ. ഹുജൈജ ബിന്‍ത് ജയ്ഫര്‍ ബിന്‍ സെയ്ഫ് അല്‍ സെയ്ദിന്റെ സാന്നിധ്യം ബഹ്റൈനും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ബഹ്റൈനി, ഒമാനി വനിതാ ബിസിനസുകാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാംസ്‌കാരിക ബന്ധം എടുത്തുകാണിക്കുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Read More

മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ 2026ല്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പൊതു, സ്വകാര്യ സ്‌കൂളുകളില്‍നിന്നുള്ള ഏകദേശം 30,000 വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് അല്‍ മുഹറഖ് സെക്കന്‍ഡറി ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ഖാലിദ് അബ്ദുള്‍ഗാനി ഹുമൂദ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്തു.ഫെസ്റ്റിവലിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. രാഷ്ട്രം എല്ലാ ജനങ്ങളുടെയും പരമാവധി പരിശ്രമം അര്‍ഹിക്കുന്നു.വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരവും വ്യക്തിപരവുമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ബഹ്റൈന്റെ വികസനത്തിന് പിന്തുണ നല്‍കുന്നതിന് തുടര്‍ച്ചയായ സമര്‍പ്പണബോധം പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഫെസ്റ്റിവലിന് രാജാവ് നല്‍കിയ പിന്തുണയെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് നല്‍കുന്ന…

Read More

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി അറേബ്യന്‍ പൗരനായ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം തട്ടിയെടുത്ത കേസില്‍ രണ്ടു വിമാനത്താവള ജീവനക്കാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 3,500 സൗദി റിയാല്‍, അല്ലെങ്കില്‍ തത്തുല്യമായ തുകയ്ക്കുള്ള ബഹ്‌റൈന്‍ ദിനാര്‍ പിഴയും ചുമത്തി. ഈ തുക ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.സൗദിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ യാത്രക്കാരനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അറ്റകുറ്റപ്പണികള്‍ക്കായി ഒഴിച്ചിട്ട ഒരു മുറിയിലേക്ക് കൊണ്ടുപോയി ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. യാത്രക്കാരന്‍ പിന്നീട് ബോര്‍ഡിംഗ് ഗേറ്റില്‍വെച്ച് തന്റെ കൈവശമുള്ള പണം എണ്ണിനോക്കിയപ്പോള്‍ അതിലൊരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.സൗദിയിലെത്തിയ യാത്രക്കാരന്‍ വീണ്ടും ബഹ്‌റൈനില്‍ വന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി കറപ്ഷന്‍ ആന്റ് എക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിലെ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബാപ്‌കോ എനര്‍ജീസ് ബഹ്‌റൈന്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക തുടക്കമായി.റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈന്‍ രാജാവിന്റെ ജീവകാരുണ്യ- യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചു. ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. ലോക കായിക വേദിയില്‍ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ടൂര്‍ണമെന്റില്‍ അന്തര്‍ദേശീയ, പ്രാദേശിക താരങ്ങള്‍ മാറ്റുരയ്ക്കും.

Read More

മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ (ബി.ക്യു.എ) ഡയറക്ടര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ പുതുക്കി നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2026 (3) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ഡയറക്ടര്‍ ബോര്‍ഡിലെ അമര്‍ ഹസ്സന്‍ മര്‍ഹൂണിന്റെ അംഗത്വം നാലു വര്‍ഷത്തേക്ക് പുതുക്കി. മുന്‍തര്‍ അബ്ദുല്ലത്തീഫ് അല്‍ മുദവിയുടെ പിന്‍ഗാമിയായി ലിന്‍ഡ മുഹമ്മദ് ജനാഹി, ദലാല്‍ ഇഖ്ബാല്‍ സംഗൂരിന്റെ പിന്‍ഗാമിയായി സാറാ യൂസിഫ് ഹാദി എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാലു വര്‍ഷത്തേക്ക് നിയമിച്ചു.പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിക്കുള്ളില്‍ ഈ ഉത്തരവ് നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More