- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈനില്‍ ഒരു ഏഷ്യക്കാരനെ അദ്ദേഹത്തിന്റെ നാട്ടുകാര്‍ തന്നെയായ രണ്ടുപേര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറിയതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.കേസില്‍ ഫെബ്രുവരി 9ന് കോടതി വാദം കേള്‍ക്കും. അല്‍ ബുദൈയയിലെ ഒരു ഇടവഴിയില്‍ ഏഷ്യക്കാരന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റ മുറിവുകളുണ്ടായിരുന്നു.സാക്ഷിമൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.12 വര്‍ഷം മുമ്പ് നാട്ടില്വെച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നുള്ള വിദ്വേഷം മൂലമാണ് കൊല നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇരയെ ദിവസങ്ങളോളം പിന്തുടര്ന്ന് ഒരു ദിവസം സൗകര്യം കിട്ടിയപ്പോള്‍ വഴിയില്‍ പതിയിരുന്ന ശേഷം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
മനാമ: കോംഗോയുടെ കിഴക്കന്‍ ഭാഗത്തുള്ള റുബയ ഖനി തകര്‍ന്ന് നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരെയും കാണാതാവുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കോംഗോ സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്ത്: നൂതന രീതി, എഞ്ചിനീയറിംഗ് മികവുകള്‍ക്കുള്ള ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ് ബഹ്റൈന്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് ലഭിച്ചു. സല്മാന് സിറ്റി പദ്ധതിയുടെ മികച്ച നിര്‍മ്മാണം കണക്കിലെടുത്താണിത്.കുവൈത്തില്‍ നടന്ന ചടങ്ങില്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഫാത്തിമ ഇബ്രാഹിം അല്‍ മന്നായി അവാര്‍ഡ് ഏറ്റുവാങ്ങി.ഗുണനിലവാരം, സുസ്ഥിരത, എഞ്ചിനീയറിംഗ് കാര്യക്ഷമത എന്നിവ സന്തുലിതമാക്കുന്ന ബഹ്റൈന്റെ സംയോജിത നഗരവികസന സമീപനത്തിന്റെ വിജയമാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.
ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ (ഡബ്ല്യു.ജി.എസ്) ബഹ്റൈനും യു.എ.ഇയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവെച്ചു. സര്‍ക്കാര്‍ വൈദഗ്ധ്യത്തിലും വികസനത്തിലും സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്.ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും അതിന്റെ ഘടനാപരമായ ശേഷി വര്‍ധിപ്പിക്കുന്നതിലും ഭരണത്തിലും പ്രകടന വിലയിരുത്തലിലും മികച്ച രീതികള്‍ പങ്കിടുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് കൈമാറ്റം സുഗമമാക്കുക, സംയുക്ത ശില്പശാലകള് നടത്തുക, പൊതു സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന സഹകരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും ധാരണാപത്രത്തിന്റെ ലക്ഷ്യമാണ്.
മനാമ: ബഹ്റൈനില്‍ നായയോടൊപ്പമുള്ള നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ മൃഗസ്നേഹിയായ യുവതിയെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.നടത്തത്തിനിടയില്‍ മയക്കുമരുന്ന് പൊതികള്‍ നിശ്ചിത സ്ഥലങ്ങളില്‍ വെച്ച് ആവശ്യക്കാരെ വിവരമറിയിക്കുന്ന രീതിയാണ് 39കാരിയായ ഇവര്‍ സ്വീകരിച്ചിരുന്നത്. പോലീസ് വഴി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.ഒരു മയക്കുമരുന്ന് കച്ചവടക്കാരന്റെ വിതരണക്കാരിയായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് യുവതി കോടതിയില്‍ മൊഴി നല്കി. ഒരു റസ്റ്റോറന്റില്‍ പാചകക്കാരിയായിരുന്ന തനിക്ക് ആ ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഈ തൊഴിലിലേക്ക് തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു.
മനാമ: ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 2025- 2026 സീസണില്‍ വിപണി ഒമ്പതാം ആഴ്ചയിലെത്തിയതോടെ രാജ്യത്തു വിളയിച്ച ഏകദേശം 212 ടണ്‍ പച്ചക്കറികളുടെ വില്‍പ്പന നടന്നു.കാര്‍ഷിക മേഖലയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സംയോജിത പദ്ധതിയാണിത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റും ചേര്‍ന്ന് എസ്.ടി.സി. ബഹ്റൈന്‍, ബാപ്കോ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് വിപണി സംഘടിപ്പിച്ചത്.ഏറ്റവും കൂടുതല്‍ വിറ്റുപോയത് തക്കാളിയാണ്. 11,954 കിലോഗ്രാം. ചെറി തക്കാളി (ചുവപ്പ്) 9,525 കിലോഗ്രാം, മത്തങ്ങ 8,524 കിലോഗ്രാം, വഴുതന 8,355 കിലോഗ്രാം, കോളിഫ്ളവര്‍ 7,424 കിലോഗ്രാം എന്നിങ്ങനെയാണ് വില്‍പ്പന നടന്ന മറ്റു പ്രധാന ഉല്‍പ്പന്നങ്ങള്‍. ചോളം, മിക്സഡ് ചെറി തക്കാളി, വെള്ളരി, വൈന്‍ തക്കാളി, ബീറ്റ്റൂട്ട് എന്നിവയുടെയും കച്ചവടവും മെച്ചപ്പെട്ട രീതിയില്‍ നടന്നു.
മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിക്കാനിടയായതിന് ഗള്‍ഫ് പൗരനെതിരെ ചുമത്തിയ കേസില്‍ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതി മാര്‍ച്ച് 17ന് വിധി പറയും.2025 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, ശ്രദ്ധയില്ലാതെ അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
മനാമ: ബഹ്റൈനില്‍ റമദാന് മാസത്തില്‍ സാമൂഹ്യ സുരക്ഷാ അലവന്‍സിനും ഭിന്നശേഷി അലവന്‍സിനും അര്‍ഹതയുള്ളവര്‍ക്ക് നല്കുന്ന സാമ്പത്തിക സഹായം ഇരട്ടിയാക്കി.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമുണ്ടായത്.താഴ്ന്ന വരുമാനക്കാരായ പൗരര്‍ക്ക് മതിയായ ജീവിത സാഹചര്യം ഉറപ്പാക്കാന്‍ റമദാന് മുമ്പായി ധനസഹായം നല്കാന് സാമൂഹ്യ വികസന മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്കി.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) 2026 ജനുവരി 25നും 31നുമിടയില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ 146 വിദേശ തൊഴിലാളികളെ നാടുകടത്തി.1,549 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. ഇതിന്റെ ഫലമായി 17 നിയമലംഘകരെയും ക്രമരഹിതരായ തൊഴിലാളികളെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്.എ. അറിയിച്ചു.
ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സജീവമായി; ‘മൈ ഗവണ്മെന്റ്’ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രവര്‍ത്തിപ്പിക്കുന്ന സ്മാര്‍ട്ട് ട്രാഫിക് ക്യാമറ സംവിധാനം ഔദ്യോഗികമായി സജീവമാക്കിയതായും വിവിധ ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വാഹന രജിസ്ട്രേഷന് തീയതികള്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലുകള്‍, രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ട്രാഫിക് അറിയിപ്പുകള് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാഹനമോടിക്കുന്ന എല്ലാവരും അവരറിയാതെ നിയമലംഘന അറിയിപ്പുകള് കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ ‘MyGov’ ആപ്ലിക്കേഷന്‍ വഴി അവരുടെ വ്യക്തിഗത വിവരങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിര്‍ദേശിച്ചു.ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും തെറ്റായ ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരവാദിത്തവും ഗതാഗത അവബോധവും പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
