Author: news editor

മനാമ: സ്റ്റാര്‍വിഷന്‍ ഇവന്റ്സും ഭാരതി അസോസിയേഷനും സഹകരിച്ച് ബഹ്‌റൈനിലെ സല്‍മാബാദില്‍ ഒക്ടോബര്‍ 17ന് ഗ്രാന്‍ഡ് ദീപാവലി ആഘോഷം സംഘടിപ്പിക്കും.ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബില്‍ (പഴയ എയര്‍ ക്ലബ്ബ്) വൈകുന്നേരമായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ ഉമ്മുല്‍ ഹസമിലെ ഭാരതി അസോസിയേഷന്‍ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.സായാഹ്നത്തിന്റെ പ്രധാന ആകര്‍ഷണം പട്ടിമന്ത്രം ആയിരിക്കും. ബുദ്ധിശക്തി, നര്‍മ്മം, സാംസ്‌കാരിക സമ്പന്നത എന്നിവയുടെ മിശ്രിതത്തിന് പേരുകേട്ട പരമ്പരാഗത തമിഴ് സംവാദ രീതിയാണിത്. തമിഴ് പ്രവാസികള്‍ക്കിടയില്‍ നര്‍മ്മം, വിരോധാഭാസാഖ്യാനം, വ്യാഖ്യാനം എന്നിവയാല്‍ പരക്കെ പ്രശംസിക്കപ്പെടുന്ന പ്രശസ്ത തമിഴ് പ്രാസംഗികനും ഹാസ്യകാരനുമായ ദിണ്ടിഗല്‍ ലിയോണിയായിരിക്കും സെഷന്‍ മോഡറേറ്റര്‍.’തമിഴ് സിനിമ: പഴയ സിനിമകള്‍ പുതിയ സിനിമകളേക്കാള്‍ ശ്രേഷ്ഠമാണോ?’ എന്ന വിഷയം ചര്‍ച്ച ചെയ്യും. രണ്ട് ടീമുകള്‍ വാചാലമായ സാഹിത്യ തമിഴില്‍ വിരുദ്ധ വീക്ഷണങ്ങള്‍ അവതരിപ്പിക്കും.മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പട്ടിമന്ത്രത്തില്‍ ആകര്‍ഷകമായ സംവാദം, മൂര്‍ച്ചയുള്ള നര്‍മ്മം, പ്രേക്ഷകര്‍ക്ക് ചിരിയുടെ ആഘോഷം സമ്മാനിക്കുന്ന ലഘുവായ വിനോദം എന്നിവയുണ്ടാകും. അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന, നൃത്തകലാരത്‌ന ഹന്‍സുല്‍ ഗനി…

Read More

മനാമ: 1986ല്‍ സ്ഥാപിതമായതിനു ശേഷം ആദ്യമായി ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി (യു.ഒ.ബി) ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം നേടി. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണിത്.ഇതോടെ ലോകത്തിലെ മുന്‍നിര സര്‍വകലാശാലകളിലൊന്നായി ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി മാറി.ആഗോള റാങ്കിംഗില്‍ പ്രവേശിക്കുക എന്ന പ്രാരംഭ ലക്ഷ്യം കൈവരിക്കാന്‍ അക്കാദമികമായും ശാസ്ത്രീയമായും സമഗ്രമായ പദ്ധതികളും നയങ്ങളും ഭരണപരമായ നടപടികളും സര്‍വകലാശാലയുടെ ട്രസ്റ്റി ബോര്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാലയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലെത്തുന്നതിനായി റാങ്കിംഗില്‍ സര്‍വകലാശാലയുടെ സ്ഥാനം ക്രമേണ ഉയര്‍ത്തുക എന്നതാണ് അടുത്ത ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Read More

മനാമ: പുരാവസ്തുവായി സംരക്ഷിക്കപ്പെടുന്ന കുന്നിന്‍മുകളില്‍ കയറി കാര്‍ കത്തിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനിക്ക് ഹൈ ക്രിമിനല്‍ കോടതി വിധിച്ച രണ്ടു വര്‍ഷം തടവുശിക്ഷ ഹൈ ക്രിമിനലില്‍ അപ്പീല്‍ കോടതി ശരിവെച്ചു.ടൈലോസ് കാലഘട്ടത്തിന്റെ ചരിത്രാവശിഷ്ടങ്ങളുള്ള കുന്നിന്‍മുകളില്‍വെച്ചാണ് 49കാരനായ ബഹ്‌റൈനി കാര്‍ കത്തിക്കാന്‍ ശ്രമിച്ചത്. തീവെപ്പ്, മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കല്‍, ആയുധം കൈവശം വെക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഹൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവ് വിധിച്ചത്.സ്ഥിരം കുറ്റവാളിയായ ഇയാള്‍ മറ്റു ചില കേസുകളിലും പ്രതിയാണ്.

Read More

മനാമ: മഴവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബഹ്‌റൈനിലെ ബുരി അണ്ടര്‍പാസ് ഒക്ടോബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ പുലര്‍ച്ചെ 5 വരെ പൂര്‍ണ്ണമായും അടച്ചിടുമെന്നും ഗതാഗതം ചുറ്റുമുള്ള റോഡുകളിലേക്ക് തിരിച്ചുവിടുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: 2025-2026 സീസണിലെ ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 13ാമത് പതിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ബഹ്റൈനി കര്‍ഷകരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 7ന് ആരംഭിച്ചതായും 13ന് അവസാനിക്കുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു.എന്‍.ഐ.എ.ഡി, എസ്.ടി.സി. ബഹ്റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പതിമൂന്നാമത് കര്‍ഷക വിപണി നടത്തുന്നതെന്ന് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിര്‍സ അല്‍ അരീബി അറിയിച്ചു.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mun.gov.bh) വഴിയോ ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് (@farmersbh) വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്ന് അല്‍ അരീബി പറഞ്ഞു.

Read More

മനാമ: 2025-2026 സീസണിലെ ബഹ്റൈന്‍ കര്‍ഷക വിപണിയുടെ 13ാമത് പതിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ബഹ്റൈനി കര്‍ഷകരില്‍നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 7ന് ആരംഭിച്ചതായും 13ന് അവസാനിക്കുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു.എന്‍.ഐ.എ.ഡി, എസ്.ടി.സി. ബഹ്റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പതിമൂന്നാമത് കര്‍ഷക വിപണി നടത്തുന്നതെന്ന് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിര്‍സ അല്‍ അരീബി അറിയിച്ചു.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.mun.gov.bh) വഴിയോ ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് (@farmersbh) വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്ന് അല്‍ അരീബി പറഞ്ഞു.

Read More

മനാമ: സൗദി- ബഹ്‌റൈനി ഏകോപന കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് ബഹ്‌റൈനിലെത്തി.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ, സൗദി അറേബ്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഷെയ്ഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ അലി അല്‍ ഖലീഫ, ബഹ്‌റൈനിലെ സൗദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Read More

മനാമ: ആരോഗ്യ സേവനങ്ങളിലെ സാങ്കേതിക അടിസ്ഥാനസൗകര്യ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള ക്ലൗഡ് അധിഷ്ഠിത ഏകീകൃത ആശയവിനിമയം നല്‍കുന്നതിനായി ബിയോണ്‍ ഗ്രൂപ്പ് കമ്പനിയായ ബറ്റെല്‍കോയുമായി ബഹ്‌റൈന്‍ സര്‍ക്കാര്‍ ആശുപത്രി വകുപ്പ് സഹകരണ കരാര്‍ ഒപ്പുവെച്ചു.സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അദ്ബി അല്‍ ജലഹമയും ബറ്റെല്‍കോ സി.ഇ.ഒ. മൈതം അബ്ദുല്ലയുമാണ് കരാറില്‍ ഒപ്പുവെച്ചത്.ഡിജിറ്റല്‍ പരിവര്‍ത്തനം, സൈബര്‍ സുരക്ഷ, സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലെ ഭാവി സഹകരണ അവസരങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

Read More

മനാമ: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ (യുനെസ്‌കോ) ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ സ്ഥാനാര്‍ത്ഥി ഡോ. ഖാലിദ് അല്‍-ഇനാനിയെ ബഹ്റൈന്‍ അഭിനന്ദിച്ചു.പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെ നേതൃത്വത്തില്‍ ഈജിപ്തിന്റെ വിവേകപൂര്‍ണ്ണമായ വിദേശനയത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിലമതിപ്പും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സാംസ്‌കാരികവും നാഗരികവുമായ സംഭാഷണത്തിന്റെ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ പങ്കിനെയും ഈ ചരിത്ര നേട്ടം പ്രതിഫലിപ്പിക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഡോ. അല്‍-ഇനാനിക്ക് ബഹ്റൈന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് വിജയം ആശംസിച്ചു.

Read More

മനാമ: സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ നാലിനുമിടയില്‍ ബഹ്‌റൈനിലുടനീളം നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ 98 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.നിയമം ലംഘിച്ച് ജോലി ചെയ്ത 21 വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ 1,835 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്താനായതായും എല്‍.എം.ആര്‍.എ. വ്യക്തമാക്കി.

Read More