
മസ്കത്ത്: ഒമാനിലെ ബഹ്റൈന്‍ എംബസി ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സഹകരണത്തോടെ എട്ടാമത് ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു. ബുധനാഴ്ച ആരംഭിച്ച പ്രദര്‍ശനം ഫെബ്രുവരി 28 വരെ തുടരും.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഗാലിബ് ബിന്‍ സെയ്ദ് അല്‍ മാമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.
ബഹ്റൈന്‍-ഒമാന്‍ സംയുക്ത സമിതിയുടെയും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും ഫലങ്ങള്‍ക്ക് അനുസൃതമായി, ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെയാണ് പ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കാബി പറഞ്ഞു.
20 ഒമാനികളും 10 ബഹ്റൈനികളും ഉള്‍പ്പെടെ ഏകദേശം 30 പ്രദര്‍ശകര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു.


