തിരുവനന്തപുരം: വേളിയില്‍ കടലില്‍ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു.
കൈകള്‍ തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. രാവിലെ വേളി പള്ളിക്കു സമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് തുമ്പ പോലീസ് അറിയിച്ചു.
Trending
- പ്രവാസി വെൽഫെയർ ‘പ്രവാസോണം 26’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
- ഇഎൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി; യുവ അഭിഭാഷകയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകൾ
- ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ
- ഇന്ത്യൻ ക്ലബ്ബിന്റെ പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റിന് വിജയകരമായ സമാപനം
- മാലിന്യത്തിൽനിന്ന് വൈദ്യുതി; 500 ടൺ ശേഷിയുള്ള പ്ലാന്റുമായി കേരളം
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി
- ഗ്യാനേഷിനെതിരെ അന്വേഷണം വേണം; ആത്മഹത്യാ പ്രേരണയുണ്ടായിരുന്നോയെന്നും പരിശോധിക്കണം: എം.കെ. മുനീർ
- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ

