- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
Author: news editor
മനാമ: ഈജിപ്ത് വിദേശകാര്യ, എമിഗ്രേഷന്‍, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദലത്തി പ്രതിനിധി സംഘത്തോടൊപ്പം ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തി.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, അറബ്- ആഫ്രിക്കന്‍ കാര്യങ്ങളുടെ മേധാവി അഹമ്മദ് മുഹമ്മദ് അല്‍ താരിഫി, ബഹ്റൈനിലെ ഈജിപ്ത് അംബാസഡര്‍ റഹാം അബ്ദുല്‍ഹമീദ് മഹമൂദ് ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
കോഴിക്കോട്: രാമനാട്ടുകര ഫ്ളൈ ഓവറിനു സമീപം യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി ഷിബിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്.സംഭവത്തില്‍ വൈദ്യരങ്ങാടി സ്വദേശി ഹിജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിബിനും ഹിജാസും ഇന്നലെ രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഹിജാസിനു നേരെ ലൈംഗികാതിക്രമത്തിനു ഷിബിന്‍ ശ്രമിച്ചു. ഇതു കയ്യാങ്കളിയിലേക്കു നീങ്ങിയതായി ഹിജാസ് പോലീസിനോടു പറഞ്ഞു.ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവര്‍ കൊണ്ടു കുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു വീണ ഷിബിന്റെ മേല്‍ ഹിജാസ് വെട്ടുകല്ല് എടുത്തിട്ടു. മദ്യപാനത്തിനിടെ ഇന്നലെ താന്‍ ഒരാളെ അടിച്ചിട്ടെന്ന് ഹിജാസ് ഇന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മനാമ: വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന പേരില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അനുഷ്മ പ്രശോഭു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആയിഷ സ്വാഗതമാശംസിച്ചു. ആര്‍ട്ട് ഡയറക്ടര്‍ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ജില്‍ഷ അരുണ്‍, മജീഷ്യനും സംഘാടകനുമായ അശോക് ശ്രീശൈലം, വോയിസ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡണ്ട് സിബി കെ. കുര്യന്, വോയിസ് ഓഫ് ട്രിവാന്‍ഡ്രം എക്സിക്യൂട്ടീവ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. പ്രോഗ്രാം കണ്‍വീനര്‍മാരായ സന്ധ്യ, പ്രിയങ്ക മണികണ്ഠന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
മനാമ: കെ.എസ്.സി.എ. (എന്‍.എസ്.എസ്. ബഹ്റൈന്‍) എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാജി ഉണ്ണികൃഷ്ണന്, എസ്.വി. ബഷീര്‍, രാജീവ് വെള്ളിക്കോത്ത്, പി.പി. സുരേഷ് എന്നിവര്‍ എം.ടിയെ അനുസ്മരിച്ചു സംസാരിച്ചു.എം.ടി. ചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഗോപി നമ്പ്യാര്‍ ആലപിച്ചു. എം.ടിയുടെ ‘നിര്‍മ്മാല്യം’ സിനിമയുടെ ഭാഗമായിരുന്ന രമണി പടിക്കലിനെ കണ്‍വീനര്‍ അജയ് പി. നായര്‍ ഷാളണിയിച്ച് ആദരിച്ചു.പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനില്‍ പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനില്‍ യു.കെ. ആശംസകളര്‍പ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മനോജ് നമ്പ്യാര്‍ നന്ദി പറഞ്ഞു. സാബു പാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെ സഹകരണത്തോടെ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയം സംഘടിപ്പിക്കുന്ന 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ് മത്സരത്തിന്റെ പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ അല്‍ ഫത്തേഹ് ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.മത്സരത്തില്‍ മൊത്തം 4,242 പേര് പങ്കെടുത്തു. 703 പേര് പ്രാഥമിക ഘട്ടത്തിലേക്ക് മുന്നേറി.ഇന്റേണല്‍ യോഗ്യതാ മത്സരങ്ങള്‍ മുതല്‍ അവസാന ഘട്ടം വരെ മത്സരാര്‍ത്ഥികള്‍ ഒന്നിലധികം റൗണ്ടുകളിലൂടെ മുന്നേറുമെന്ന് മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ അഫയേഴ്സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ളവര്‍, അന്തേവാസികള്‍, അറബി ഇതര ഭാഷ സംസാരിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി മനഃപാഠം, പാരായണം, പ്രത്യേക മത്സരങ്ങള്‍ എന്നിവയ്ക്കായി ഏഴ് വിഭാഗങ്ങളാണ് മത്സരത്തിലുള്ളത്.പ്രധാന വിഭാഗങ്ങള്‍ക്ക് പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവര്‍, പ്രായം കൂടിയവര്‍, മികച്ച ഖുര്‍ആന്‍ സെന്റര്‍, മികച്ച പ്രാദേശിക മത്സരം എന്നീ വിഭാഗങ്ങളിലായി നിരവധി പ്രോത്സാഹന…
മനാമ: സമുദ്ര സുരക്ഷയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാര്‍ഡ് ബഹ്റൈന്‍ ബേയില്‍ വാരാന്ത്യത്തില്‍ ബോധവല്കരണ കാമ്പയിന് നടത്തി.കാമ്പയിനില്‍ പട്രോളിംഗ് നിരീക്ഷണം, സമുദ്ര നിയന്ത്രണങ്ങളും സുരക്ഷാ ആവശ്യകതകളും പാലിക്കല്‍, സമുദ്ര ഗതാഗതം സുരക്ഷിതമാക്കല്‍, സമുദ്ര ഉപയോക്താക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്കല് എന്നിവ ഉള്‍പ്പെടുന്നു. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും പൊതു സുരക്ഷ ഉറപ്പാക്കാനുമുള്ള ദ്രുതപ്രതികരണ ശേഷി വര്‍ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.കപ്പല്‍ കയറുന്നതിനു മുമ്പ് കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കാനും 17700000 അല്ലെങ്കില്‍ 994 വഴി സംഭവങ്ങളും ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് സമുദ്ര ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
പേരാമ്പ്ര: നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീടിനു നേരെ അജ്ഞാതര്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു.നടുവണ്ണൂര്‍ പഞ്ചായത്തിലെ കരുവണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂര്‍ ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ജഗനും ഡി.വൈ.എഫ്.ഐ. കരുവണ്ണൂര്‍ യൂണിറ്റ് അംഗമായ സ്നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആക്രമണ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.രാത്രിയില്‍ ഉറങ്ങിയ വീട്ടുകാര്‍ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.ജഗന് ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയിലുണ്ടായ തര്‍ക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു. ഉത്സവപ്പറമ്പില്‍ ലഹരി ഉപയോഗിച്ച് ചിലര്‍ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ സംശയം.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി…
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുന്നതും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതുമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റ്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്കുന്നതുകൂടിയാണ് ബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷന് പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജ്ജം നല്‍കും. കളിപ്പാട്ട മേഖലയെ ഗ്ലോബല്‍ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശിയ കളിപ്പാട്ട നിര്‍മ്മാണ മേഖലയിലയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപമെത്തുന്നതിനും ഉപകരിക്കും.രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയില്‍ പിന്തുണ നല്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ലളിതമായ നികുതി വ്യവസ്ഥകള്‍ ബജറ്റില്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണ്.2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ…
മനാമ: ബഹ്റൈനിലെ ശരത്കാല മേള 2025 ആഗോള ശ്രദ്ധയാകര്‍ഷിച്ചു. 20 രാജ്യങ്ങളില്‍നിന്നുള്ള 600 പ്രദര്‍ശകര്‍ പങ്കെടുത്തു.22,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മേള വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവം നല്കി. നിരവധി അന്താരാഷ്ട്ര പവലിയനുകളും ബഹ്റൈന്‍ ഇന്‍ഡസ്ട്രീസ് പവലിയനുമുണ്ട്. ഭക്ഷണ പാനീയ മേഖലയും സന്ദര്‍ശകരെ ആകര്‍ഷിച്ചു.ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍കൂര്‍ രജിസ്ട്രേഷനോടെ പ്രവേശനം സൗജന്യമാണ്.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി 2025ലെ ആദ്യത്തെ ഓപ്പണ്‍ ഹൗസ് ജനുവരി 31 ന് അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു.ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി നടത്തിയ ഓപ്പണ്‍ ഹൗസില്‍ 30 ഓളം കേസുകളാണ് ലഭിച്ചത്. എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലാര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു.ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച പതാക ഉയര്‍ത്തല്‍ ചടങ്ങിലും സായാഹ്ന സ്വീകരണത്തിലും ഇന്ത്യക്കാരുടെ വന്‍ പങ്കാളിത്തമുണ്ടായതില്‍ അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു.നിയമപരമായ സങ്കീര്‍ണതകള്‍ തടയുന്നതിന്, ലൈസന്‍സില്ലാത്ത പണമിടപാടുകാരില്‍നിന്ന് വായ്പ വാങ്ങുന്നത് ഒഴിവാക്കാന്‍ അംബാസഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ നേടാന്‍ ഒരേ രാജ്യക്കാരായ വ്യക്തികളുമായി ഇടപാട് നടത്തുന്ന ഒരു കൂട്ടം തൊഴിലാളികളെക്കുറിച്ചും വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എംബസിക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വായ്പാ പ്രവര്‍ത്തനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ സൂചനയായിരിക്കാമെന്നും അംബാസഡര്‍ പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷ…
