
മനാമ: കെ.എസ്.സി.എ. (എന്‍.എസ്.എസ്. ബഹ്റൈന്‍) എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു.
കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാജി ഉണ്ണികൃഷ്ണന്, എസ്.വി. ബഷീര്‍, രാജീവ് വെള്ളിക്കോത്ത്, പി.പി. സുരേഷ് എന്നിവര്‍ എം.ടിയെ അനുസ്മരിച്ചു സംസാരിച്ചു.
എം.ടി. ചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഗോപി നമ്പ്യാര്‍ ആലപിച്ചു. എം.ടിയുടെ ‘നിര്‍മ്മാല്യം’ സിനിമയുടെ ഭാഗമായിരുന്ന രമണി പടിക്കലിനെ കണ്‍വീനര്‍ അജയ് പി. നായര്‍ ഷാളണിയിച്ച് ആദരിച്ചു.
പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനില്‍ പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനില്‍ യു.കെ. ആശംസകളര്‍പ്പിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മനോജ് നമ്പ്യാര്‍ നന്ദി പറഞ്ഞു. സാബു പാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
