
മനാമ: വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന പേരില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അനുഷ്മ പ്രശോഭു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആയിഷ സ്വാഗതമാശംസിച്ചു. ആര്‍ട്ട് ഡയറക്ടര്‍ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ജില്‍ഷ അരുണ്‍, മജീഷ്യനും സംഘാടകനുമായ അശോക് ശ്രീശൈലം, വോയിസ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡണ്ട് സിബി കെ. കുര്യന്, വോയിസ് ഓഫ് ട്രിവാന്‍ഡ്രം എക്സിക്യൂട്ടീവ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. പ്രോഗ്രാം കണ്‍വീനര്‍മാരായ സന്ധ്യ, പ്രിയങ്ക മണികണ്ഠന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
