- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
- അമേരിക്ക ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും: ഇറാൻ
- നിയമം ലംഘിച്ച് ഡ്രൈവിംഗ്: നിരവധി പേര് പിടിയിലായി
- ചികിത്സ കിട്ടാതെ കുഞ്ഞിന്റെ മരണം: പ്രവാസി ദമ്പതികള്‍ക്ക് മൂന്നു വര്‍ഷം തടവ്
- ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ബഹ്റൈന്‍ ഉപഗ്രഹം അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ ചിത്രം ഉപപ്രധാനമന്ത്രിക്ക് സമ്മാനിച്ചു
- ശബരിമല യുവതി പ്രവേശനം: എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Author: news editor
ബഹ്റൈനില്‍ ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം വഴി 23 പുതിയ നിക്ഷേപ അവസരങ്ങള്‍
മനാമ: ബഹ്റൈനില്‍ ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാച്ചില്‍ 23 പുതിയ നിക്ഷേപ അവസരങ്ങള്‍ ആരംഭിച്ചതായി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഗവേഷണ പദ്ധതികളുടെ അണ്ടര്‍സെക്രട്ടറിയുമായ നൗഫ് അബ്ദുള്‍റഹ്മാന്‍ ജംഷീര്‍ അറിയിച്ചു.ഹമദ് ടൗണിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള 6,232 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ ഭൂമി വാണിജ്യ സമുച്ചയത്തിനായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ബുരിയിലും ഹൂറത്ത് ആലിയിലും മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആന്റ് അഗ്രികള്‍ചര്‍ മന്ത്രാലയത്തിന് കീഴിലുള്ള 5,616.2 മുതല്‍ 8,251.3 ചതുരശ്ര മീറ്റര്‍ വരെ വലുപ്പമുള്ള 19 കാര്‍ഷിക നിലങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ഈ സുപ്രധാന മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി അനുവദിച്ചിട്ടുണ്ട്. ഇവയുടെ ലേല കാലയളവ് മെയ് 11 വരെ ഉണ്ടാകും.സതേണ്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈനിലെയും അല്‍ സല്ലാഖിലെയും 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രണ്ട് പ്ലോട്ടുകള്‍ ഡാറ്റാ സെന്റര്‍ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയില്‍ പിഴയെന്ന് പരാതി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലെ പിഴവു മൂലം രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവേറ്റെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.ഗര്‍ഭപാത്രം നീക്കാന്‍ ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. എട്ടിന് വാര്‍ഡിലേക്കു മാറ്റി. ഞായാറാഴ്ച മുതല്‍ സാധാരണ ഭക്ഷണം നല്‍കാമെന്ന് ഡോക്ടര്‍ അറിയിച്ചു.സാധാരണ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന കൂടി. തുടര്‍ന്ന് ഐ.സി.യുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിച്ചു.മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി…
ബഹ്റൈനില്‍ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ വിദ്യാലയ അവധിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: ബഹ്റൈനില്‍ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.ഈ അവധിക്കാലത്തിന് ആഴത്തിലുള്ള ആത്മീയ അര്‍ത്ഥമുണ്ടെന്നും ഈ സമയത്ത് സ്കൂള്‍ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കാതെ ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇളംതലമുറയ്ക്ക് അവസരം നല്‍കണമെന്നും പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത എം.പിമാര്‍ പറഞ്ഞു.അവധി സംബന്ധിച്ച് ഹസ്സന് ഈദ് ബുഖാമസ് അവതരിപ്പിച്ച പ്രമേയത്തെ സെക്കന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് ഖരാത്ത, ഡോ. മുനീര്‍ സുറൂര്‍, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഒലൈവി തുടങ്ങിയവര്‍ പിന്തുണച്ചു.
കണ്ണൂര്‍: പൊയിലൂരില്‍ സി.പി.എം- ബി.ജെ.പി. സംഘര്‍ഷത്തില്‍ വെട്ടേറ്റ ബി.ജെ.പി. പ്രവര്ത്തകന് കുറ്റേരി കൊല്ലമ്പറ്റ ഷൈജു(39)വിനെ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ മറ്റു 3 പേരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സി.പി.എം. പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം സജിത് ലാല്‍ (30), ഡി.വൈ.എഫ്.ഐ. പൊയിലൂര്‍ മേഖല പ്രസിഡന്റ് ടി.പി. സജീഷ് (26), ആനപ്പാറക്കല്‍ പ്രദീഷ് എന്നിവര്‍ക്കു നേരെയും ആക്രമണമുണ്ടായി.സി.പി.എം. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം. പൊയിലൂര്‍ മുത്തപ്പന് മടപ്പുര ക്ഷേത്രോത്സവ സ്ഥലത്തിനു സമീപമാണ് അക്രമം.
മനാമ: ബഹ്റൈനില്‍ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ പ്രാദേശിക ജലാശയങ്ങളില്‍ ഞണ്ട് മത്സ്യബന്ധനം നിരോധിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) പ്രഖ്യാപിച്ചു.പ്രജനനകാലത്ത് ഞണ്ടുകളുടെ ശേഖരം സംരക്ഷിക്കാനും അതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് സംഭാവന നല്‍കാനുമാണ് ഈ തീരുമാനമെന്ന് കൗണ്‍സില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ നിരോധനം പാലിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ഈ കാലയളവില്‍ ഏതെങ്കിലും നിയമവിരുദ്ധ ഞണ്ട് മീന്‍പിടുത്തം നിയമനടപടികള്‍ക്ക് കാരണമാകുമെന്ന കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.നിരോധന സമയത്ത് മത്സ്യബന്ധന ഉപകരണങ്ങളില്‍ അബദ്ധവശാല്‍ ഞണ്ടുകള്‍ കുടുങ്ങിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് അവയെ ഉടന്‍ കടലിലേക്ക് തിരികെ വിടണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
മനാമ: ഗാസയിലെ താമസക്കാരുടെ കുടിയിറക്കം ഒഴിവാക്കി രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി അറബ്, അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു.ഈയിടെ നടന്ന പലസ്തീന് ഉച്ചകോടിയില്‍ പലസ്തീന്റെ അവകാശങ്ങളും ഐക്യവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വഹിച്ച നേതൃത്വപരമായ പങ്കിനെയും മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു. പലസ്തീനുള്ള പിന്തുണയില്‍ ബഹ്റൈന്റെ അചഞ്ചലമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉച്ചകോടിയില്‍ രാജാവ് നടത്തിയ പ്രസംഗം ഏറെ വിലപ്പെട്ടതായിരുന്നെന്ന് രാജാവിനയച്ച കത്തില്‍ അബ്ബാസ് പറഞ്ഞു.
മനാമ: നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി ബഹ്റൈനും യുനൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ ഒപ്പുവെച്ച കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (10) പുറപ്പെടുവിച്ചു.2024 ഫെബ്രുവരി 11ന് ദുബായില്‍ ഒപ്പുവെച്ച കരാറിന് നേരത്തെ ബഹ്റൈന്‍ പ്രതിനിധി സഭയും ശൂറ കൗണ്‍സിലും അംഗീകാരം നല്‍കിയിരുന്നു. രാജാവ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന് ആശംസകളര്പ്പിച്ചതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നന്ദി പറഞ്ഞു.നന്ദി അറിയിച്ചുകൊണ്ടുള്ള രാഷ്ട്രതിയുടെ സന്ദേശം ഹമദ് രാജാവിന് ലഭിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.ഇന്നലെ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ ബി.ഡി.എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് തീ വ്യാപിച്ചില്ല.
മനാമ: ബഹ്റൈന്‍ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബില്‍ സംഘടിപ്പിച്ച കിംഗ്സ് കപ്പ് കുതിരപ്പന്തയോത്സവത്തില് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും പങ്കെടുത്തു. കുതിരപ്പന്തയോത്സവത്തിനെത്തിയ രാജാവിനെ ഇസാ ബിന്‍ സല്മാന് വിദ്യാഭ്യാസ ദാന ട്രസ്റ്റിന്റെ ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനും ലേബര്‍ ഫണ്ടിന്റെ (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബ് (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റി ചെയര്‍മാനുമായ ഇസാ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, പരിസ്ഥിതി സുപ്രീം കൗണ്‍സില്‍ വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിന്റെ (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റിയുടെ ഉപ ചെയര്‍മാനും യുവജനങ്ങളുടെയും കായികങ്ങളുടെയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് ബിന്‍ ഇസാ അല്‍ ഖലീഫ, മുതിര്‍ന്ന ക്ലബ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉന്നതോദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും കുതിരപ്പന്തയ പ്രേമികളും മേളയില്‍ പങ്കെടുത്തു. ദേശീയഗാനത്തിനു…
