കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലെ പിഴവു മൂലം രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവേറ്റെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ഗര്‍ഭപാത്രം നീക്കാന്‍ ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അവര്‍ പറഞ്ഞത്. എട്ടിന് വാര്‍ഡിലേക്കു മാറ്റി. ഞായാറാഴ്ച മുതല്‍ സാധാരണ ഭക്ഷണം നല്‍കാമെന്ന് ഡോക്ടര്‍ അറിയിച്ചു.
സാധാരണ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ വയറുവേദന കൂടി. തുടര്‍ന്ന് ഐ.സി.യുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിച്ചു.
മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Trending
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി

