Author: news editor

മനാമ: ബഹ്‌റൈനില്‍ ഭക്ഷണ ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍.വേറെ ഒട്ടേറെ വ്യവസ്ഥകളും ബില്ലിലുണ്ട്. ഭക്ഷണ ട്രക്കുകള്‍ നിര്‍ത്തേണ്ടത് ജംഗ്ഷനുകള്‍ക്ക് 50 മീറ്റര്‍ അകലെയായിരിക്കണം. രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി വരെയായിരിക്കണം വ്യാപാരം.എം.പിമാരായ ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ അവാദ് എന്നിവരാണ് ബില്‍ കൊണ്ടുവന്നത്.ഭക്ഷണ ട്രക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷകര്‍ ബഹ്‌റൈനികള്‍ മാത്രമായിരിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍നിന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സില്‍നിന്നും അനുമതി നേടണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പാര്‍ക്കിംഗിനായി മുനിസിപ്പല്‍ ക്ലിയറന്‍സ് നേടണം.ഓരോ വാഹനത്തിലും അതിന്റെ വ്യാപാര നാമവും വാണിജ്യ രജിസ്‌ട്രേഷന്‍ നമ്പറും പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് നേടിയ ആളുടെ കീഴില്‍ വിദേശികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഏരിയയിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഷെയ്ഖ് ഇസ അവന്യൂവിനും ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അവന്യൂവിനും ഇടയിലുള്ള ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ സെപ്റ്റംബര്‍ 12 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ചുറ്റുമുള്ള റോഡുകളിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടും. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: സൗദി അറേബ്യന്‍ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്സിന്റെ (ദറ) ചെയര്‍മാനും കിംഗ് ഫഹദ് നാഷണല്‍ ലൈബ്രറിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്റ് എനര്‍ജി സ്റ്റഡീസ് (ദെറാസാത്ത്) സന്ദര്‍ശിച്ചു.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും ദെറാസാത്ത് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവിനുമൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു.ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരവും വളര്‍ന്നുവരുന്നതുമായ ബന്ധത്തെ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് പ്രശംസിച്ചു.സന്ദര്‍ശന വേളയില്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദെറാസാത്ത് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. അതിന്റെ പ്രധാന പ്രവര്‍ത്തനവും പദ്ധതികളും അവലോകനം ചെയ്തു. പ്രാദേശിക പ്രശ്നങ്ങളെ പിന്തുണയ്ക്കുകയും ബഹ്റൈന്റെ അന്താരാഷ്ട്ര ഗവേഷണ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു…

Read More

നാമ: ബഹ്‌റൈനില്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരന്‍ മരിച്ചു.50 വയസ്സുള്ള ബഹ്‌റൈനിയാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള ഇയാളെ ആദ്യം റിഫോം ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിലെ ക്ലിനിക്കിലാണ് ചികിത്സിച്ചത്. അസുഖം കൂടുതലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റില്‍ നഗരവികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കും.പദ്ധതിയുടെ ഭാഗമായി 72 പുതിയ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും നിര്‍മ്മിക്കും. മുഹറഖിന്റെ സാംസ്‌കാരിക, വാസ്തുവിദ്യാ തനിമ നിലനിര്‍ത്തിക്കൊണ്ട് നഗരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണിതെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്ക് പറഞ്ഞു ബഹ്‌റൈന്റെ ചരിത്രപരമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണിത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഇസ അല്‍ കബീര്‍ കൊട്ടാരം പുനരുദ്ധരിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഭാഗം. ഭരണ കുടുംബത്തിന്റെ ആസ്ഥാനവും സര്‍ക്കാര്‍ കാര്യാലയവുമായിരുന്നു ഈ കൊട്ടാരം.

Read More

മനാമ: ബഹ്‌റൈനിലെ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ റിഫ കൊട്ടാരത്തില്‍ യോഗം ചേര്‍ന്നു.ദേശീയ വനവല്‍ക്കരണ പദ്ധതിയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണ പദ്ധതിയും കൈവരിച്ച പുരോഗതിയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വിശദീകരിച്ചു.വിവിധ ടീമുകളും ബന്ധപ്പെട്ട അധികാരികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും അതിന്റെ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കൂടുതല്‍ വിജയം കൈവരിക്കാന്‍ ഒരു ടീമായി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: അറബ് ഷിപ്പ് ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ യാര്‍ഡ് കമ്പനിയുടെ (അസ്രി) സൗരോര്‍ജ്ജ പദ്ധതി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.പുരോഗതിയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തെ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കപ്പല്‍ അറ്റകുറ്റപ്പണി, കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഈ സൗരോര്‍ജ്ജ പദ്ധതി കനൂ ക്ലീന്‍മാക്‌സ് റിന്യൂവബിള്‍സുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.പരിസ്ഥിതി ഉത്തരവാദിത്തം കമ്പനിയുടെ നയത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ബഹ്റൈന്റെ ഹരിത പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രായോഗിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അസ്രി സി.ഇ.ഒ. ഡോ. അഹമ്മദ് അല്‍ അബ്രി പറഞ്ഞു.ആദ്യ ഘട്ടത്തില്‍ സൗരോര്‍ജ്ജ നിലയത്തിന്റെ ആകെ ശേഷി 22.5 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 22…

Read More

മനാമ: ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരംഗം കൊല്ലപ്പെട്ടതില്‍ ഖത്തര്‍ സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈന്‍ അനുശോചനം അറിയിച്ചു.ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളില്‍ ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ കുട്ടികളെ തള്ളിയിട്ട കേസില്‍ അമേരിക്കക്കാരന് ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു മാസം തടവുശിക്ഷ വിധിച്ചു.ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടക്കാനും കോടതി ഉത്തരവിട്ടു.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വാരാന്ത്യം ആഘോഷിക്കാനാണ് ബഹ്‌റൈനിലെത്തിയത്. ഇയാള്‍ താമസിച്ച ഹോട്ടലിലെ സിമ്മിങ് പൂളില്‍ നീന്താനെത്തിയപ്പോഴാണ് സംഭവം.തമാശയായിട്ടാണ് ഇയാള്‍ കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ടത്. എന്നാല്‍ ഒരു കുട്ടി മുങ്ങിത്താണതോടെ ഇത് കേസാകുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ വാട്ടര്‍, എനര്‍ജി, ക്ലൈമറ്റ് ചേഞ്ച് കോണ്‍ഗ്രസിന്റെ (സി.ഡബ്ല്യു.ഇ.സി.സി.സി. 2025) രണ്ടാം പതിപ്പ് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.’സുസ്ഥിര ജല-ഊര്‍ജ്ജ പരിവര്‍ത്തനം; സുരക്ഷിതമായ ഭാവിക്കായി നവീകരണം’ എന്ന പ്രമേയത്തിലാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.ബഹ്റൈനകത്തും പുറത്തുമുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, പ്രകൃതിവിഭവങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ജല അടിസ്ഥാന സൗകര്യ വികസനം, ബദല്‍- ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കല്‍, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ യുക്തിസഹമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ബോധവല്‍ക്കരണ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംയോജിത പദ്ധതികളിലൂടെ സാമ്പത്തിക മത്സരക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും സംരക്ഷിക്കുന്ന ബഹ്റൈന്റെ സന്തുലിത സമീപനത്തെ മന്ത്രി പരാമര്‍ശിച്ചു.ദേശീയ ജല തന്ത്രം (2021- 2030) നടപ്പിലാക്കുന്നതില്‍ ജലവിഭവ കൗണ്‍സിലിന്റെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങില്‍ അനുബന്ധ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജലത്തിലും ഊര്‍ജ്ജത്തിലും നൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന…

Read More