Author: news editor

മനാമ: ഹിജ്‌റ 1447ലെ റബീഉല്‍-അവ്വലിന്റെ പൂര്‍ണ്ണചന്ദ്രനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഈ പ്രതിഭാസം മണിക്കൂറുകളോളം നീണ്ടുനിന്നു. ഈ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മൂടി ‘രക്തചന്ദ്രന്‍’ എന്നറിയപ്പെടുന്ന ചുവന്ന നിറം ദൃശ്യമായി.ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ നേരിട്ട് കടന്നുപോകുന്ന സമയത്ത് സൂര്യപ്രകാശം ചന്ദ്രോപരിതലത്തിലെത്തുന്നത് തടയപ്പെടുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ബഹ്റൈനില്‍ അവസാനത്തെ അത്തരം ഗ്രഹണം 2018 ജൂലൈയിലാണ് രേഖപ്പെടുത്തിയത്. അടുത്തത് 2028 ഡിസംബര്‍ 31ന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാരമ്പര്യമനുസരിച്ച് രാജ്യത്തുടനീളമുള്ള പള്ളികളില്‍ ഗ്രഹണ പ്രാര്‍ത്ഥനകള്‍ നടന്നു.

Read More

മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ (എസ്.സി.ഇ) എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവായി ഷെയ്ഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ പിന്‍ഗാമിയായി മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ റാങ്കോടെ നിയമിച്ചത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ പ്രസിഡന്റ് ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് പുറത്തിറക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.

Read More

മനാമ: ബഹ്‌റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ രണ്ടു പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.വാര്‍ത്താവിനിമയ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് നിയമനം. ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജാബര്‍ അല്‍ ഖലീഫയെ മന്ത്രാലയത്തിലെ റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടറായും അബ്ദുറഹ്‌മാന്‍ ഖാലിദ് അല്‍ മെദ്ഫയുടെ പിന്‍ഗാമിയായി ന്യൂസ് സെന്ററിന്റെ ഡയറക്ടറായി അസ്സ സാദ് താനി ജൗഹറിനെയുമാണ് നിയമിച്ചത്.ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ടത് വാര്‍ത്താവിനിമയ മന്ത്രിയാണ്. ഇത് പുറപ്പെടുവിച്ചതിനു ശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.

Read More

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 20,000ത്തിലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.സെപ്റ്റംബര്‍ 16ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചതിന് ശേഷം നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പ്രാഥമിക സ്വീകാര്യതാ അറിയിപ്പുകള്‍ ലഭിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബഹ്റൈന്റെ ക്വാട്ടയായ 4,625 പേര്‍ക്കായിരിക്കും അനുമതി ലഭിക്കുക.പ്രാഥമികമായി അംഗീകരിച്ചവര്‍ക്ക് ഇഷ്ടപ്പെട്ട ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ പാക്കേജുകള്‍ പരസ്യപ്പെടുത്താന്‍ മതിയായ സമയം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കായിക- യുവജനകാര്യ മന്ത്രാലയം യൂത്ത് ആന്റ് എക്‌സലന്‍സ് കമ്മിറ്റി രൂപീകരിച്ചു.വികസന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും തുടര്‍ച്ചയായ പരിശീലന, പ്രൊഫഷണല്‍ പരിപാടികളിലൂടെയും ഭരണ നേതൃത്വത്തിനും യുവജന ജീവനക്കാര്‍ക്കുമിടയില്‍ ആശയവിനിമയത്തിലൂടെയും യുവാക്കള്‍ക്ക് ഉത്തേകജനകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റി രൂപീകരണത്തെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ്് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി.റോഡുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങിയ കേസില്‍ ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റിലായി.14,100 ദിനാറിന്റെ സംശയാസ്പദമായ ഇടപാട് നടന്നതായി ഒരു ഇലക്ട്രോണിക് പേയ്‌മെന്റ് കമ്പനി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ആന്റി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി.ബഹ്‌റൈന് പുറത്തുള്ള ഒരാളോടൊപ്പം ചേര്‍ന്ന് കാര്‍ഡുകള്‍ തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ കയ്യില്‍നിന്ന് 8 ബാങ്ക് കാര്‍ഡുകള്‍ കണ്ടെത്തുകയും ചെയ്തു.തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എസ്.ടി.സി. ബഹ്റൈനുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു.ബഹ്റൈന്റെ ഗതാഗത മേഖലയുടെ വികസനത്തില്‍ രാജ്യത്തിന്റെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദെയ്ന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് ശക്തിപ്പെടുത്താനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്നും അവര്‍പറഞ്ഞു.

Read More

മനാമ: ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിന്റെ എട്ടാം പതിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ളവരും ബഹ്‌റൈനികളും വിദേശികളുമായവരുമായ പ്രോഗ്രാമര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, കഥാകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്‍, ബഹിരാകാശ പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.ബഹ്റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) മേല്‍നോട്ടത്തില്‍ ബി.എസ്.എയാണ് ഈ വാര്‍ഷിക അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. ബഹ്‌റൈനില്‍ സാഖിറിലെ ബഹ്റൈന്‍ സര്‍വകലാശാല കാമ്പസിലും ഇസ ടൗണിലെ ബഹ്റൈന്‍ പോളിടെക്നിക് കാമ്പസിലുമാണ് ഒക്ടോബര്‍ 4 മുതല്‍ 5 വരെ ഇത് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിപ്പറയുന്ന വെബ്സൈറ്റുകളിലൊന്ന് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം:ഇസ ടൗണ്‍:https://www.spaceappschallenge.org/2025/local-events/isa-town/ സാഖിര്‍:https://www.spaceappschallenge.org/2025/local-events/sakhir/ലോകമെമ്പാടുമുള്ളവര്‍ക്ക് പങ്കെടുക്കാം. അവര്‍ ക്രിയേറ്റീവ് ടീമുകള്‍ രൂപീകരിക്കുകയും നാസയുടെ ഓപ്പണ്‍ ഡാറ്റ ഉപയോഗിച്ച് ബഹിരാകാശ വ്യവസായം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ മത്സരിക്കുകയും ചെയ്യും. മത്സരിക്കുന്ന ടീമുകള്‍ 48 മണിക്കൂറിനുള്ളില്‍…

Read More

അബുദാബി: യു.എ.ഇ. സന്ദര്‍ശന വേളയില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയെ യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ സ്വീകരിച്ചു.പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര വേദികളില്‍ ഏകോപനവും സംയുക്ത കൂടിയാലോചനയും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മറാര്‍, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയുമായ സയീദ് അല്‍ ഹജേരി, യു.എ.ഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ എന്നിവരും കൂടിക്കാഴ്ചയില്‍പങ്കെടുത്തു.

Read More