Author: news editor

മനാമ: ജലവിതരണ പൈപ്പ്‌ലൈന്‍ വിപുലീകരണ ജോലികള്‍ക്കായി ബഹ്‌റൈനിലെ റിഫയിലെ മുഹറഖ് അവന്യൂവില്‍ റോഡ് 1827നും ഉമ്മുല്‍ നാസാന്‍ അവന്യൂവിനും ഇടയിലുള്ള ഭാഗത്തെ തെക്കോട്ട് പോകുന്ന വലതു പാത സെപ്റ്റംബര്‍ 23 മുതല്‍ രണ്ടു മാസത്തോളം അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതം വഴിതിരിച്ചുവിടും. ഉപയോക്താക്കള്‍ക്കായി ഒരു വരി തുറന്നിരിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയോടനുബന്ധിച്ച് നടന്ന ജി.സി.സി. മന്ത്രിതല കൗണ്‍സിലിന്റെ ഏകോപന യോഗത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ സെഷന്റെ ചെയര്‍മാനുമായ അബ്ദുല്ല അലി അല്‍ യഹ്യ യോഗത്തില്‍ അദ്ധ്യക്ഷനായി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.അജണ്ടയിലെ വിഷയങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. നിരവധി സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗങ്ങള്‍, 80ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത ഏകോപനത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവൈ, രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഖാലിദ് യൂസഫ് അല്‍ജലാഹമ എന്നിവരും പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനില്‍ ഔദ്യോഗിക ലൈസന്‍സില്ലാതെ സാമ്പത്തിക, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നതിന് ശിക്ഷ കര്‍ശനമാക്കിക്കൊണ്ടുള്ള കരട് നിയമഭേദഗതി സര്‍ക്കാര്‍ നിയമനിര്‍മ്മാണ അതോറിറ്റിക്ക് കൈമാറി.സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി) ലൈസന്‍സില്ലാതെ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതുവരെ പിഴ മാത്രമായിരുന്ന ശിക്ഷ.ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വാക്കോ തത്തുല്യമായ എന്തെങ്കിലും പദമോ ബാങ്കിംഗ് പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന വാക്യങ്ങളോ വ്യാപാര നാമങ്ങള്‍, വിവരണങ്ങള്‍, വിലാസങ്ങള്‍, ഇന്‍വോയ്‌സുകള്‍, കത്തിടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനെ കരട് നിയമം വിലക്കുന്നു. അതുപോലെ ലൈസന്‍സില്ലാതെ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അത്തരം സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിക്കുന്ന പദങ്ങളോ വാക്യങ്ങളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും.ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദിഷ്ട നിയമം സി.ബി.ബിക്ക് അനുമതി നല്‍കുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഇന്ത്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.പൂച്ചകള്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് 25കാരനായ പ്രതി 2.585 കിലോഗ്രാം ഹാഷിഷ് ബഹ്‌റൈനിലെക്ക് കടത്തിയത്. ഇത് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.പ്രതി ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്.

Read More

മനാമ: ബഹ്‌റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനെയും (എസ്.ഐ.ഒ) ലേബര്‍ ഫണ്ടിനെയും (തംകീന്‍) പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ 10 ബഹ്‌റൈനികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു. ഇതില്‍ നാലു പേര്‍ സഹോദരങ്ങളാണ്.വ്യാജരേഖ ചമച്ച് എസ്.ഐ.ഒയില്‍നിന്ന് 90,000 ദിനാറും തംകീനില്‍നിന്ന് 1,40,000 ദിനാറുമാണ് ഇവര്‍ കൈക്കലാക്കിയത്. വ്യാജ തൊഴില്‍ കരാറുകള്‍ സമര്‍പ്പിച്ച കമ്പനി ഉടമകളായ സഹോദരന്‍മാരാണ് രണ്ടു പ്രാന പ്രതികള്‍. സാമൂഹ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നേടാനാണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ചത്.തട്ടിപ്പിന് നേതൃത്വം നല്‍കിയ രണ്ടു സഹോദരങ്ങള്‍ക്ക് 10 വര്‍ഷം വീതം തടവും ഒരു ലക്ഷം ദിനാര്‍ വീതം പിഴയുമാണ് വിധിച്ചത്. ഇവരെ സഹായിച്ച മറ്റ് എട്ടു പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവും 500 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളുടെ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.

Read More

ടോക്കിയോ: വന്‍ അന്താരാഷ്ട്ര ജനപങ്കാളിത്തത്തിനും സാംസ്‌കാരിക ബന്ധത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന ഉത്സവാന്തരീക്ഷത്തിനുമിടയില്‍ എക്സ്പോ 2025 ഒസാക്കയിലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങള്‍ സമാപിച്ചു.ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയാണ് ദേശീയ ദിനാഘോഷം നടന്നത്.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് സംഘടിപ്പിച്ച ആഘോഷങ്ങള്‍ നിരവധി എക്സ്പോ വേദികളിലായി നടന്നു. സംഗീത, നാടോടി ബാന്‍ഡുകളും കലാകാരന്മാരും സര്‍ഗപ്രതിഭകളും ബഹ്റൈന്റെ സ്വത്വത്തിന്റെയും സാംസ്‌കാരിക ചരിത്രത്തിന്റെയും സമ്പന്നത പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ന്യായ നിര്‍മ്മാണ്‍ 2025 പരിപാടിയില്‍ ‘ഇന്ത്യയിലെ ആര്‍ബിട്രേഷന്റെയും നീതിയുടെയും ഭാവി സങ്കല്‍പ്പം’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ കിംഗ്ഡം കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (ഐ.ഐ.എ.സി) ചെയര്‍മാന്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് സെക്രട്ടറി ഡോ. അഞ്ജു രതി റാണ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെയും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റിന്റെയും പ്രതിനിധികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.പ്രൊഫ. മാരികെ തര്‍ക്ക പരിഹാരത്തെക്കുറിച്ചുള്ള ഉപയോക്തൃ കാഴ്ചപ്പാട് അവതരിപ്പിച്ചു. ഫലപ്രദമായ ഒരു ബദല്‍ തര്‍ക്ക പരിഹാര ഉപകരണമായി മധ്യസ്ഥത പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള ഭാവി പങ്കാളിത്തം പ്രധാനമാണെന്നും അവര്‍ പറഞ്ഞു.ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്കും ഡോ. അഞ്ജു രതി റാണയ്ക്കും അവര്‍ ‘ആര്‍ബിട്രേഷന്‍ ഇന്‍ ഇന്ത്യ’ എന്ന കൈപ്പുസ്തകത്തിന്റെ…

Read More

ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി (ജാക്‌സ) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ബഹ്റൈനു വേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ജപ്പാനു വേണ്ടി ജാക്‌സ പ്രസിഡന്റ് ഹിരോഷി യമകാവയുമാണ് കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികളുമായി പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിലൂടെയും അവരുടെ വൈദഗ്ധ്യത്തില്‍നിന്ന് പ്രയോജനം നേടുന്നതിലൂടെയും ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും ഈ ഈ മേഖലയില്‍ ദേശീയ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുമുള്ള ബഹ്റൈന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു.

Read More

ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈനും ജപ്പാനും വ്യോമഗതാഗത സേവനങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകളും സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ രേഖയില്‍ ഒപ്പുവെച്ചു.ബഹ്റൈനു വേണ്ടി ജപ്പാനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് അല്‍ ദോസേരിയും ജപ്പാനു വേണ്ടി ജപ്പാനിലെ ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ടൂറിസം മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മിയാസാവ കൊയിച്ചിയും കിരീടാവകാശിയുടെ സാന്നിധ്യത്തിലാണ് രേഖയില്‍ ഒപ്പുവെച്ചത്.ബഹ്റൈനും ജപ്പാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സഹകരണം വിശാലമാക്കാനും പൊതുവായ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള പരസ്പര താല്‍പ്പര്യമാണ് കണ്‍സള്‍ട്ടേഷന്‍ രേഖയില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.പാകിസ്ഥാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ അക്രമങ്ങളെയും ഭീകരവാദത്തെയും ബഹ്റൈന്‍ ശക്തമായി തള്ളിക്കളയുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More