Author: news editor

മനാമ: ബഹ്‌റൈനിലേക്ക് പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ ഹൈ ക്രിമിനല്‍ കോടതി സെപ്റ്റംബര്‍ 30ന് വിധി പറയും.പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ എക്‌സറേ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. അവര്‍ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിനെ വിവരമറിയിച്ചു.പാര്‍സല്‍ എടുക്കാന്‍ എത്തിയ ആളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.ഇതു കൈപ്പറ്റി ഒരു കുടുംബത്തിന് കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും ഇതിനുള്ളില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും അയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് അത് കൊടുക്കേണ്ട ആളുകളെ വിളിച്ചുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. രണ്ടുപേര്‍ സ്ഥലത്തെത്തി പാര്‍സല്‍ ഏറ്റുവാങ്ങിയ ഉടന്‍ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പാര്‍സല്‍ ഏറ്റുവാങ്ങിയ രണ്ടുപേര്‍ക്കെതിരെയും അവരുടെ ശൃംഖലയില്‍പ്പെട്ട കണ്ടെത്താനായിട്ടില്ലാത്ത ഒരാള്‍ക്കെതിരെയുമാണ് കേസെടുത്തത്. പിടികൂടിയ രണ്ടു പ്രതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്.

Read More

അമ്മാന്‍: ജോര്‍ദാനിലെ സെനറ്റും പ്രതിനിധിസഭയും ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. പ്രാദേശിക, അന്തര്‍ദേശീയ നിയമനിര്‍മ്മാണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വൈദഗ്ദ്ധ്യം കൈമാറുക, മികച്ച പാര്‍ലമെന്ററി രീതികള്‍ അവലോകനം ചെയ്യുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ശൂറ കൗണ്‍സിലിലെ സെഷന്‍ അഫയേഴ്സ് ഡയറക്ടര്‍ അബ്ദുറഹിം ബുച്ചിരി നയിക്കുന്ന പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. ഹൈതം അല്‍ സറൈറയുടെയും ഉപദേഷ്ടാവ് ഡോ. ദീമ അബു തലേബിന്റെയും സാന്നിധ്യത്തില്‍ ജോര്‍ദാനിയന്‍ സെനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുറഹിം അല്‍ വാകിദ് സ്വീകരിച്ചു. ജോര്‍ദാന്റെ നിയമനിര്‍മ്മാണ രംഗത്തിന്റെ വികസനം, നിയമനിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും സെനറ്റിന്റെ പ്രവര്‍ത്തനം, സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.ശൂറ കൗണ്‍സില്‍ പ്രതിനിധി സംഘത്തില്‍ കമ്മിറ്റി അഫയേഴ്സ് സൂപ്പര്‍വൈസര്‍മാരായ ജവാദ് മഹ്ഫൂദ്, അലി അല്‍ ഖത്താന്‍, ഹ്യൂമന്‍ റിസോഴ്സ് സൂപ്പര്‍വൈസര്‍ ഖാലിദ് അഹമ്മദ്, കോ- ഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് സൂപ്പര്‍വൈസര്‍ ഇമാന്‍ അല്‍ ഹഫീസ്, മീഡിയ ആന്റ്…

Read More

മനാമ: ചരക്കുകൂലി കുടിശ്ശിക വരുത്തിയതിന് ബഹ്‌റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് ഹൈ സിവില്‍ കൊമേഴ്‌സ്യല്‍ കോടതി 46,031.320 ദിനാര്‍ പിഴ ചുമത്തി.ചരക്കുകൂലിയും പലിശയുമടക്കമാണിത്. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള എയര്‍ കാര്‍ഗോ സര്‍വീസുകളുടെ 6 ഇന്‍വോയ്‌സുകള്‍ കമ്പനി തീര്‍പ്പാക്കിയില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്.2021നും 2024നുമിടയിലാണ് ഇടപാടുകള്‍ നടന്നത്. ഇതില്‍ ഒരു ഭാഗം അടച്ചെങ്കിലും ബാക്കി കുടിശ്ശികയായിക്കിടക്കുകയായിരുന്നു.

Read More

ജനീവ: സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസാര്‍മമെന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2025ല്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പങ്കെടുത്തു.’ദര്‍ശനവും ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധം സ്ഥാപിക്കല്‍: സുരക്ഷിതമായ ബഹിരാകാശ ഭാവിയിലേക്കുള്ള വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിലാണ് സമ്മേളനം നടന്നത്. ബഹിരാകാശത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷം പരിശോധിക്കാന്‍ മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥര്‍, വ്യവസായ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, പൊതുസമൂഹ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.ബഹിരാകാശ അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന വര്‍ധിച്ചുവരുന്ന അപകടസാധ്യതകള്‍, ഉപഗ്രഹ വിരുദ്ധ ശേഷികള്‍, സൈബര്‍ ഭീഷണികള്‍ തുടങ്ങി നിരവധി പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. നിര്‍മിതബുദ്ധി, ക്വാണ്ടം ആശയവിനിമയങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങള്‍, ബഹിരാകാശ സംവിധാനങ്ങളുടെ ദുര്‍ബലതകളും ഭൂമിയില്‍ അവ ചെലുത്തുന്ന സ്വാധീനവും, ചന്ദ്ര ഭ്രമണപഥത്തിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളുടെ നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ എന്നിവയും ചര്‍ച്ചയില്‍ വന്നു.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജപ്പാന്‍ രാഷ്ട്രത്തലവന്‍ നരുഹിതോയുമായും നിരവധി മുതിര്‍ന്ന ജാപ്പനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.കന്‍സായിയിലെ എക്സ്പോ 2025 ഒസാക്കയില്‍ അദ്ദേഹം പങ്കെടുക്കുകയും അവിടെ നടക്കുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും.

Read More

മനാമ: വാഹനാപകടം നടന്ന് 9 വര്‍ഷത്തിനു ശേഷം ഒരു ബഹ്‌റൈന്‍ പൗരനില്‍നിന്ന് 2,500 നഷ്ടപരിഹാരം വേണമെന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അവകാശവാദം ബഹ്‌റൈനിലെ ഹൈ കൊമേഴ്‌സ്യല്‍ അപ്പീല്‍ കോടതി തള്ളി.2015ലാണ് അപകടമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അബ്ദുല്‍ അദീം ഹുബൈല്‍ പറഞ്ഞു. അപകടത്തില്‍ ഈ കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്ത വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി 2,481 ദിനാര്‍ നല്‍കി.ഈ തുക തിരിച്ചുപിടിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് കമ്പനി കേസ് ഫയല്‍ ചെയ്തത്. ആദ്യം പ്രതിയോട് തുക നല്‍കാന്‍ ഉത്തരവിട്ടുകൊണ്ട് കമ്പനിക്കനുകൂലമായി വിധി വന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ആവശ്യം കോടതി തള്ളിയത്.

Read More

മനാമ: അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണനയുമായി ബഹ്‌റൈനിലെ കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്.റോഡുകള്‍, അഴുക്കുചാലുകള്‍, ലൈറ്റിംഗ്, പാര്‍ക്കിംഗ്, സാമൂഹ്യ പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം രൂപം നല്‍കി. മുനിസിപ്പാലിറ്റി- കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക് യോഗത്തില്‍ പങ്കെടുത്തു.മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍ എഞ്ചിനിയര്‍ സാലിഹ് താഹിലര്‍ തരാദ അവലോകനം ചെയ്തു. ഈ വര്‍ഷത്തെ പദ്ധതികള്‍ മുനിസിപ്പല്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, പാര്‍ക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുക, താമസക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.2025- 2026 കാലത്തേക്കുള്ള പുതിയ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ, ടെക്‌നിക്കല്‍, സേവനങ്ങളും പൊതുസൗകര്യങ്ങളും, ഫിനാന്‍ഷ്യല്‍ ആന്റ് ലീഗല്‍ കമ്മിറ്റികള്‍ക്ക് ബോര്‍ഡ് രൂപം നല്‍കി.

Read More

മനാമ: ജലം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ലോക സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു.എണ്ണ- പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമാപന ചടങ്ങില്‍ സംബന്ധിച്ചു. ജി.സി.സി. മേഖലയിലുടനീളമുള്ള സര്‍വകലാശാലകളില്‍നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍നിന്നുമുള്ള 100ലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ ഒത്തുകൂടി.പ്രാദേശിക പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ യുവാക്കളെ പിന്തുണയ്ക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ജലക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടോടൈപ്പുകളും സാങ്കേതികവിദ്യകളും, ജി.സി.സി. മുന്‍ഗണനകളുമായി യോജിക്കുന്ന പുനരുപയോഗ ഊര്‍ജ്ജത്തിനായുള്ള നൂതന ആശയങ്ങള്‍, കാലാവസ്ഥാ പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍, വിപുലീകരിക്കാവുന്ന സംരംഭക സംരംഭങ്ങള്‍ എന്നിവ ഇതിന്റെ ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.വിജയികളായ ടീമുകളെ മന്ത്രി അഭിനന്ദിച്ചു. സൗദി അറേബ്യയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് ഒന്നാം സ്ഥാനവും കുവൈത്ത് യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും ബഹ്‌റൈനിലെ ടെക്‌നോളജി യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.

Read More

മനാമ: അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലേഴ്സ് ബിരുദം സ്ഥാപിക്കാനുള്ള റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനിന്റെ അഭ്യര്‍ത്ഥന ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു.വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും പതിവ് യോഗത്തിലാണ് തീരുമാനം.ബിസിനസ് ഇന്റലിജന്റ് ആന്റ് അനലിറ്റിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും ആരംഭിക്കാനുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (സൈബര്‍ സെക്യൂരിറ്റി) മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദത്തിനുള്ള ബഹ്‌റൈന്‍ പോളിടെക്നിക്കിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചു.ഫ്രാന്‍സിലെ ഐ.എസ.്‌സി. ഇന്‍സ്റ്റിറ്റ്യൂട്ട് സുപ്പീരിയര്‍ ഡി കൊമേഴ്‌സുമായുള്ള അപ്ലൈഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ധാരണാപത്രവും ഇ.ടി.എസ്. പരീക്ഷകള്‍ക്കുള്ള കരാറും അംഗീകരിച്ചു. വെസ്റ്റ്ക്ലിഫ് യൂണിവേഴ്സിറ്റിയുമായുള്ള (യു.എസ്.എ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്‍കി. അല്‍ മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുമായുള്ള (യു.എ.ഇ) ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം നല്‍കി. കാമ്പാനിയ സര്‍വകലാശാലയായ ലൂയിജി വാന്‍വിറ്റെല്ലി(ഇറ്റലി)യുമായുള്ള ഗള്‍ഫ് സര്‍വകലാശാലയുടെ ധാരണാപത്രങ്ങള്‍ക്ക് അംഗീകാരം…

Read More

മനാമ: ബഹ്‌റൈനിലെ ജനുസാനില്‍ 39കാരനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നിയമനടപടികള്‍ ആരംഭിച്ചു. മരിച്ച യുവാവിനോടൊപ്പം അവശനിലയില്‍ വാഹനത്തില്‍ കണ്ടെത്തിയ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More