Author: news editor

മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാലിലുണ്ടായിരുന്ന തടസ്സം കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിഹരിച്ചു.അഴുക്കുചാല്‍ പ്രവാഹം ഇപ്പോള്‍ തടസ്സം കൂടാതെ നടക്കുന്നുണ്ടെന്നും തടസ്സം സംബന്ധിച്ച വാര്‍ത്തകള്‍ അറിഞ്ഞ ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.അഴുക്കുചാല്‍ ശൃംഖലകളുടെ നിരീക്ഷണവും പതിവ് അറ്റകുറ്റപ്പണികളും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More

മനാമ: ഇസ്രായേല്‍ ആക്രമണത്തിന്റെ സാഹചര്യത്തില്‍ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലും പ്രതിനിധി കൗണ്‍സിലും ഖത്തറിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കാനും പ്രദേശത്തെ പൗരരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കൗണ്‍സിലുകള്‍ പിന്തുണ പ്രഖ്യാപിച്ചു.ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ കൗണ്‍സിലുകള്‍ അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും ലംഘനമാണ്.ഖത്തറിനെ പിന്തുണയ്ക്കുന്നതില്‍ ബഹ്റൈന്റെ ഉറച്ചതും അചഞ്ചലവുമായ നിലപാടിനെയും പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി സംഘര്‍ഷം കുറയ്ക്കണമെന്ന അവരുടെ തുടര്‍ച്ചയായ ആഹ്വാനത്തെയും കൗണ്‍സിലുകള്‍ ചൂണ്ടിക്കാട്ടി.

Read More

മനാമ: ഖത്തറിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.ഇത് ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും ലംഘനമാണെന്ന് ബഹ്‌റൈന്‍വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ശാന്തത പാലിക്കണമെന്നും സംഘര്‍ഷം ഇല്ലാതാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Read More

മനാമ: ‘ലാമിയ’ എന്ന ദേശീയ പരിപാടിയെ പിന്തുണയ്ക്കാന്‍ ലാമിയ അസോസിയേഷനും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) ഒരു വിജ്ഞാന സഹകരണ കരാര്‍ ഒപ്പുവെച്ചു.ലാമിയ അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ഷൈഖ ധോവ ബിന്‍ത് ഖാലിദ് അല്‍ ഖലീഫയും ബി.ഐ.ബി.എഫ്. സി.ഇഒ. ഡോ. അഹമ്മദ് അല്‍ ഷെയ്ഖുമാണ് കരാറില്‍ ഒപ്പുവെച്ചത്.കരാറനുസരിച്ച് ബഹ്റൈനി യുവാക്കളെ നേതൃത്വപരമായ പങ്കിനും ദേശീയ വികസനത്തിനും സജ്ജമാക്കാന്‍ ആശയവിനിമയം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലന പരിപാടികള്‍ ബി.ഐ.ബി.എഫ്. നടത്തും.2021ല്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കീഴില്‍ ആരംഭിച്ച ലാമിയ പ്രൊഫഷണല്‍, വ്യക്തിഗത വളര്‍ച്ചയ്ക്കായി ബഹ്റൈനി യുവാക്കളെ പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ്.

Read More

മനാമ: നിരവധി പേര്‍ കൊല്ലപ്പെടാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ, ജറുസലേമിന് സമീപം നടന്ന ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാതരം അക്രമങ്ങളെയും ഭീകരതയെയും ശക്തമായി തള്ളിക്കളയുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.പലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്കും മേഖലയിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കിക്കൊണ്ട് മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാന്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മനുഷ്യക്കടത്ത് പ്രോസിക്യൂഷന്‍ ആക്ടിംഗ് മേധാവി അറിയിച്ചു.ഇവര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു വിദേശ രാജ്യത്തുനിന്ന് ബഹ്‌റൈനിലേക്ക് കൊണ്ടുവന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതി ബഹ്‌റൈനിലെത്തിയപ്പോള്‍ ഇവര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.ഇരയായ യുവതിയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കയാണ്.

Read More

മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ ‘മൂലധനത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 150ലധികം പേര്‍ പങ്കെടുത്തു.സിംഗപ്പൂരിലെ എഡല്‍വീസ് പ്രസിഡന്റ് അജയ് ശര്‍മ, ദുബായിലെ ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ ഇന്‍വെസ്റ്റ്‌മെന്റ് സൊല്യൂഷന്‍സിലെ സി.എസ്.എഫ്. സൊല്യൂഷന്‍സ് പോര്‍ട്ട്‌ഫോളിയോ മാനേജര്‍ ഗൗരവ് ശര്‍മ, ഇന്ത്യയിലെ ഇ.വി.എ. മേരാ ഫണ്ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ വീരപ്പന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.ആഗോള വിപണികള്‍, വിവിധ നിക്ഷേപ തന്ത്രങ്ങള്‍, ഫലപ്രദമായ സമ്പത്ത് സൃഷ്ടിക്കല്‍ രീതികള്‍ എന്നിവയെക്കുറിച്ച്സെമിനാറില്‍ ചര്‍ച്ചകള്‍ നടന്നു.

Read More

മനാമ: ബഹ്‌റൈനില്‍ തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ തടയാനുള്ള കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (58) പുറപ്പെടുവിച്ചു.ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നും 2020ലെ ഇത്തരവി(50)ലെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം.ഈ ഉത്തരവ് ആഭ്യന്തര മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: ബഹ്‌റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും രാജാവിന്റെ പത്‌നിയുമായ സബീക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി സര്‍ക്കുലര്‍ 2025 (8) പുറപ്പെടുവിച്ചു.എസ്.സി.ഡബ്ല്യു. അംഗം ഡോ. ശൈഖ ഹെസ്സ ബിന്‍ത് ഖാലിദ് അല്‍ ഖലീഫയായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷ. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്, റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി, രണ്ട് പരിചയസമ്പന്നരായ കായിക താരങ്ങള്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടാകും.ബഹ്റൈനി സ്ത്രീകളുടെ സ്പോര്‍ട്സിലെ പങ്കാളിത്തം വിലയിരുത്തുക, സ്പോര്‍ട്സ് മേഖലകളിലുടനീളം അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തുല്യ അവസരത്തിന്റെയും ലിംഗ സന്തുലിതാവസ്ഥയുടെയും അടിസ്ഥാനത്തില്‍ വനിതാ സ്പോര്‍ട്സിന്റെ വികസനത്തെ പിന്തുണയ്ക്കുന്ന ദേശീയ നയങ്ങളിലും സംരംഭങ്ങളിലും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംയോജിപ്പിക്കാനുള്ള തുടര്‍നടപടികള്‍ എന്നിവയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.കമ്മിറ്റിയുടെ…

Read More

മനാമ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ തങ്ങളുടെ കാബിന്‍ ക്രൂ ടീമിലേക്ക് പുതിയ നിയമനം നടത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഉടന്‍ റിക്രൂട്ട്‌മെന്റ് മേള നടത്തും.മേളയില്‍ പങ്കെടുത്ത് വിജയികളാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സമഗ്ര പരിശീലന പരിപാടി നടത്തും.ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം, കുറഞ്ഞത് 160 സെന്റിമീറ്റര്‍ ഉയരം, ആവശ്യമായ സാഹചര്യങ്ങളില്‍ ഫ്‌ളോട്ടേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള നീന്തല്‍ പരിജ്ഞാനം, യൂണിഫോം ധരിച്ചാല്‍ കാണാവുന്ന ടാറ്റൂകള്‍ ഇല്ലാത്ത ശരീരം, റിയാദിലേക്ക് താമസം മാറ്റാനും തൊഴില്‍ വിസ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സന്നദ്ധത, ഹൈസ്‌കൂള്‍ ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റിയിലോ ഉപഭോക്തൃ സേവനത്തിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. കുറഞ്ഞ പ്രായം 21 വയസ്.സൗദി അറേബ്യയെ വ്യോമയാനത്തിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലൂടെ മേഖലയിലെ വ്യോമയാനത്തിന്റെ ഭാവി പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്നും ലോകമെമ്പാടുമുള്ള 100ലധികം കേന്ദ്രങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിയാദ് എയര്‍ മാനേജ്‌മെന്റ്അറിയിച്ചു.

Read More