Trending
- യുദ്ധത്തിനെതിരായ സമാധാന ആഹ്വാനങ്ങള്‍ ഇനിയും തുടരും, ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ല: മാര്‍പാപ്പ
- 25 കോടിയോളം രൂപ മൂല്യം വരുന്ന രണ്ട് മോഷണ കേസുകളിലായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു
- ബിലാജ് അല്‍ ജസായര്‍ ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി തുടങ്ങി
- അല്‍ ജസ്റയില് വാഹനാപകടം; യുവതി മരിച്ചു
- മയക്കുമരുന്ന് കടത്ത്: യുവാവിന് അഞ്ചു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും
- സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചു
- ജി.പി.ഐ.സി. കേന്ദ്രത്തിന്റെ രണ്ടാം ഘട്ട അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍
- ജി.പി.ഐ.സി. കേന്ദ്രത്തിനു നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം
Author: News Desk
പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്ച്ഛിക്കുമോ?, കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു
By News Desk
മുംബൈ: ഇന്നലെ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77000ല്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ 2500ലധികം പോയിന്റ് ആണ് സെന്‍സെക്‌സ് മുന്നേറിയത്.ഭൗമ രാഷ്ട്രീയ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും ലെബനനില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം തുടര്‍ന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമെന്ന ഇറാന്റെ ഭീഷണിയുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ ഹോര്‍മുസ് കടലിടുക്ക് വൈകാതെ തന്നെ തുറക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഇടിഞ്ഞതും ഇന്നലെ വിപണിക്ക് കരുത്തായി. എന്നാല്‍ ഇസ്രയേലിന്റെ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും ഉടലെടുത്തത് എണ്ണവില വീണ്ടും ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിലേക്ക് അടുക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലെ 16 പ്രധാന സെക്ടറുകളില്‍ 11 എണ്ണവും നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ സ്റ്റോക്ക്‌സ് ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.…
കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹം, രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലെന്ന് ടൊവിനോ തോമസ്
By News Desk
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തി നടൻ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പമാണ് നടൻ വോട്ട് ചെയ്യാനെത്തിയത്. ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ 113 ബൂത്തിലാണ് ടോവിനോയുടെ വോട്ട്. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്ന് ടോവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടോവിനോ പ്രതികരിച്ചു. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്ന് ടോവിനോ തോമസ്. ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടോവിനോ കൂട്ടിച്ചേർത്തു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്. പത്തരയോടെ പോളിങ് 20ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71…
‘നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഭരണസംവിധാനമാണ് വേണ്ടത്’; തൊടുപുഴയിലെ തലമുറമാറ്റം മാതൃകാപരമെന്ന് ആസിഫ് അലി
By News Desk
തൊടുപുഴ: എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.’എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന , നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും. പിഷാരടി മാത്രമല്ല, നമുക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് പേര്‍, നിലവില്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിട്ടിരിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മത്സരരംഗത്തുണ്ട്. അവരുമായി സംസാരിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കൃത്യമായി ഗൈഡന്‍സ് നല്‍കുകയും യുവതലമുറയ്ക്കായി മാറി നില്‍ക്കുകയും ചെയ്യുന്നത് സീനിയര്‍ നേതാക്കള്‍ പിന്തുടരേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു. പി ജെ ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പയ്ക്കും ഉമ്മയും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട്…
ബൈ ബൈ പിണറായി, ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണെന്ന് കെസി വേണുഗോപാൽ
By News Desk
തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണ് ചൂണ്ടിക്കാട്ടിയ വേണുഗോപാൽ പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ബൈ ബൈ പിണറായിയെന്നും കെസി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു.പിണറായി ഭരണത്തിൻ്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്ന് കൊടുക്കില്ലെന്നും പറഞ്ഞ വേണുഗോപാൽ അതിനുള്ള 10 കാരണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട്.പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും, യുവതീപ്രവേശനം നടപ്പാക്കും, സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും, സാമ്പത്തികരംഗം കൂപ്പുകുത്തും, ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും, നാട് കടുത്ത വിലക്കയറ്റം നേരിടും. വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാര്‍ജ്, ചികിത്സാനിരക്ക്, ബസ്…
മനാമ: ഇറാൻ ആക്രമണത്തോടെ അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. 39 ദിവസത്തിന് ശേഷമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലിക അടച്ച വ്യോമാതിർത്തി തുറക്കുന്നത്. വിവിധ ഏജൻസികളുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെ വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഈ തീരുമാനം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാന ഗതാഗതം സുഗമമായി പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യോമപാത തുറന്നതോടെ നിലവിൽ മുടങ്ങിക്കിടക്കുന്ന പല വിമാന സർവീസുകളും സാധാരണ നിലയിലേക്ക് എത്തുകയും, യാത്ര മുടങ്ങി കിടക്കുന്ന മലയാളികൾക്ക് ഉൾപ്പടെ നാട്ടിലേക്കു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടില്‍. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങൾ ഏപ്രിൽ 9ന് വിധിയെഴുതാൻ പോകുകയാണ്. വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പാണ് മൂന്നിടത്തും ഇത്തവണ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം ഏപ്രിൽ 7ന് പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വാഗ്ദാനങ്ങൾ നൽകിയും എതിരാളികൾക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടത്തിയും അവസാന മണിക്കൂറുകളിലും വോട്ടർമാരെ കയ്യിലെടുക്കാൻ ശ്രമിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനായത്.അസമിലെ 126 സീറ്റുകളിലേക്കും കേരളത്തിലെ 140 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 296 മണ്ഡലങ്ങളിലാണ് ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ജെ.പി നദ്ദ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും അവസാന ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്കായി വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തി. കേരളം; ഹാട്രിക് ലക്ഷ്യമിട്ട് ചരിത്രം കുറിക്കാൻ എൽഡിഎഫ്,…
വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
By News Desk
ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി അസം. നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താൻ പൂർണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4 നാണ് ഫലപ്രഖ്യാപനം. അസം ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് ഗോയലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ക്രമസമാധാനപാലനവും തെരഞ്ഞെടുപ്പ് ചെലവുകളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര നിരീക്ഷകരെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പരിപാടിയുടെ ഭാഗമായി വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷന്റെ നിർദ്ദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 31,486 പ്രധാന പോളിംഗ് സ്റ്റേഷനുകളും 4 സഹായ ബൂത്തുകളും ഉൾപ്പെടെ ആകെ 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിംഗ് ഉള്ളത്. ഇതുവഴി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും,…
കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
By News Desk
തിരുവനന്തപുരം: കാട്ടാക്കടയിലെ നവജാതശിശുവിനെ അമ്മ ഷംന കൊലപ്പെടുത്തിയത് അതിക്രൂരമായി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു എന്ന് അമ്മ ഷംന മൊഴി നൽകി. ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്നാണ് മൊഴി. അതേസമയം 21കാരിയായ യുവതി ഇന്നലെയാണ് വീട്ടിൽ വച്ച് പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണം എന്നായിരുന്നു സംശയം. എന്നാൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന്…
തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
By News Desk
തൃശ്ശൂര്‍: തൃശൂര്‍ കലക്ടറേറ്റില്‍ എല്‍ഡിഎഫ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ പരാതി സ്വീകരിച്ച് എഡിഎം. കേച്ചേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് നേതാക്കള്‍ രാത്രിയോടെ കലക്ടറേറ്റില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയശേഷമേ തിരിച്ചുപോകുവെന്ന് നേതാക്കള്‍ പറഞ്ഞതോടെയാണ് എഡിഎം എത്തി പരാതി സ്വീകരിച്ചത്. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് എഡിഎം ഉറപ്പുനല്‍കി ശേഷമാണ് നേതാക്കള്‍ മടങ്ങിയത്. അഡ്വ. വിഎസ് സുനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, മുന്‍ എംപി പികെ ബിജു എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടുകളെ വിമര്‍ശിച്ചത്. കാച്ചേരിക്ക് പുറമേ ഒളിക്കരയിലും വാടാനപ്പള്ളിയിലും കിറ്റ് വിവാദം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളില്‍ സംശയമുണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുനില്‍കുമാറും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറും പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും കൈക്കൊണ്ടതെന്നും സുനില്‍കുമാര്‍ ആരോപിച്ചു.…
‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
By News Desk
കോഴിക്കോട്: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേവലം രാഷ്ട്രീയമായ ഒരു പ്രക്രിയ എന്നതിലുപരി വിശ്വാസിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് എന്നത് സാമൂഹികമായ വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍. അധികാരം ജനസേവനത്തിനായി വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ചുമതലയാണ്. അത് ആരുടെ കൈകളില്‍ ഏല്പിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ ജാഗ്രതയും വേണമെന്ന് കാന്തപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘വോട്ട് ഒരു സാക്ഷ്യപ്പെടുത്തലാണ്. നാം ഒരാള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍, ആ വ്യക്തിയും അവരുടെ പ്രസ്ഥാനവും നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് നാം സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്.എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍, വോട്ടര്‍ സ്ലിപ്പുകള്‍ എന്നിവ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുക. രാഷ്ട്രീയ അധികാരം ജനസേവനത്തിനുള്ള അവസരമായി കാണുന്ന നന്മയുള്ള മനുഷ്യര്‍ വിജയിച്ചു വരട്ടെ’. കാന്തപുരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
