- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
- ‘ബൈ ബൈ പിണറായി’ ഫ്ളക്സ് തര്‍ക്കം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു; 7 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
Author: News Desk
മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി. റഷ്യൻ…
കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം അവസാനിച്ചു. എന്നാൽ, ഇപ്പോഴും ക്യൂവില്‍ നിരവധി ആളുകളാണ് പലയിടത്തുമുള്ളത്. ആറ് മണി വരെ വരിയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലാണ് കനത്ത പോളിംഗ്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. മേയ് 4നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് ഇപ്പോള്‍ മനസിലാവുന്ന സൂചന. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ…
തിരുവനന്തപുരം: കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ പോളിംഗ് ശതമാനത്തിൽ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉച്ചവരെ ദൃശ്യമായത്. വൈകിട്ട് അഞ്ച് മണി വരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75.10 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെ വോട്ടർമാരായ 2.71 കോടിയിൽ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.1960-ലെ റെക്കോർഡ് ചരിത്രം വഴിമാറുമോ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്. അന്ന് 85.72 ശതമാനം പേരായിരുന്നു പോളിംഗ് ശതമാനം. ദശാബ്ദങ്ങൾക്കിപ്പുറം ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഈ റെക്കോർഡ് തകരുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. 1987-ലാണ് അവസാനമായി കേരളത്തിൽ പോളിംഗ് ശതമാനം 80 കടന്നത് (80.5%). അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഈ സംഖ്യ തൊടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ,…
ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ; 5 മണിക്കൂർ പ്രതിഷേധം, ഒടുവിൽ അക്ഷര വോട്ടിട്ടു
തൃശൂർ: തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരിയിൽ കൈക്ക് ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതിൽ പ്രതിഷേധം. അക്ഷര എന്ന പെൺകുട്ടിക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണി മുതൽ കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എൽ ഡി എഫ് നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാൽ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവിൽ വൈകിട്ട് ആറ് മണിയോടെ അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുകയും പെൺകുട്ടി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന ചട്ടം നിലനിൽക്കെ വോട്ട്…
പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
കൊല്ലം: പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി. എൽഡിഎഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയത് യുഡിഎഫ് പ്രവർത്തകരാണെന്നും എൽഡിഎഫ് കൗൺസിലർ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. അതേസമയം, വിവിധ സ്ഥലങ്ങളിലും കള്ളവോട്ട് പരാതികളും ഉയർന്നുണ്ട്. മഞ്ചേശ്വത്തും പാലക്കാട്ടും വടക്കാഞ്ചേരിയിലും ഷൊർണൂരും ഒറ്റപ്പാലത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു.
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
വയനാട്: വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു. ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്. പോളിംഗിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും വോട്ടെടുപ്പ് ഏറെ നേരം മുടങ്ങിയ സാഹചര്യം എവിടെയുമുണ്ടായില്ല. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതും…
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്കരികിൽ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ ചില ഇടങ്ങളിൽ ഉയർന്നും താഴ്ന്നും നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചു.ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ അപകട ഭീഷണിയുള്ളതെന്നും, ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കടവന്ത്ര സ്വദേശി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും, റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം…
നിയമസഭ കയ്യാങ്കളി പരോക്ഷമായി ഓർമ്മിപ്പിച്ച് രാജീവ് ചന്ദ്രശേഖർ, ബിജെപി മദ്യമൊഴുക്കിയെന്ന് ശിവൻകുട്ടി; രാഷ്ട്രീയ ചൂടേറി നേമം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ എല്ലാ കണ്ണുകളും നേമം മണ്ഡത്തിലേയ്ക്ക്. ശക്തമായ ത്രികോണ മത്സരം ഉറപ്പായിക്കഴിഞ്ഞ നേമത്ത് ഇത്തവണ ആരുടെ കൊടി പാറുമെന്ന് കാണാനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വോട്ടെടുപ്പ് പുരോഗമിക്കവെ ആരോപണ, പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികളും രംഗത്തെത്തിയതോടെ നേമത്തെ രാഷ്ട്രീയ ചൂടേറുകയാണ്. ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് രാജീവ് ചന്ദ്രശേഖറും ബിജെപിയെയും രാജീവ് ചന്ദ്രശേഖറിനെയും കടന്നാക്രമിച്ച് ശിവൻകുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്.ഇതൊരു നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന കാര്യം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നുവെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ അവസരം ചോദിക്കുന്നത് നിയമസഭയില്‍ പോയി കമ്പ്യൂട്ടര്‍ തകര്‍ക്കാനോ ബഹളമുണ്ടാക്കാനോ സ്പീക്കറുടെ മേശപ്പുറത്ത് കയറി ഭരതനാട്യം കളിക്കാനോ അല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് വിദ്യാഭ്യാസ മന്ത്രിയും നിലവിൽ നേമത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ വി ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും ബിജെപി നിര്‍ണായകമായ ശക്തിയായി മാറുമെന്നുമാണ് ബിജെപി അധ്യക്ഷന്‍റെ പ്രവചനം.…
പാലക്കാട് : തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് വോട്ടിന് പണം നൽകിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നൽകിയത്?. പണം നൽകിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീൽ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീൽ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വലിയൊരു കഥ കെട്ടിച്ചമച്ച് കേരളത്തിന്റെ മണ്ണിൽ പടർത്താനാണ് ശ്രമിച്ചത്. കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ജമാ അത്തെ ഇസ്ലാമിയുടെ തണൽ പറ്റി ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ആ മാധ്യമസിൻഡിക്കേറ്റിന്റെ കേരളത്തിലാകമാനമുള്ള പ്രവർത്തനത്തിനുള്ള മറുപടി മെയ് 4…
വനിത സംവരണ ഭേദഗതി ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്രങ്ങളിൽ ലേഖനം
ദില്ലി: വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പ് കൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2029 മുതലുള്ള പാർലമെൻറ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പാക്കണം. ഇനിയും ഇത് വെച്ചു താമസിപ്പിക്കാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. സമവായത്തിന് എല്ലാ പാർട്ടികളും തയ്യാറാകണം എന്നും മോദി ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം അടക്കം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നയം. പാർട്ടി നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഉടൻ ചേരുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനാണ് സർക്കാർ നീക്കമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
