Author: News Desk

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു. വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം പിമാർ തയ്യാറായില്ലെന്നും ബി ജെ പിക്ക് വിഷമമാകുമെന്ന് കരുതി അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന്…

Read More

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി. സന്ദീപ് ഉണ്ണികൃഷ്ണൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ്‌ സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണന് മതിയായ ആദരം നൽകിയില്ല. വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ്‌ സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ്‌ വിമുക്ത ഭടന്മാരെ വഞ്ചിച്ചു. ബിജെപി സർക്കാർ അത് നടപ്പിലാക്കി. 2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പശ്ചിമേഷ്യയിലെ…

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സമയത്ത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട വോട്ടർമാർ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മാൾഡയിലെ കാലിയചക്കിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഉദ്യോഗസ്ഥരെ ഘരാവോ ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെ, പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ഒരു വലിയ സംഘം പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും ജുഡീഷ്യൽ ഓഫീസർമാരെ രക്ഷപ്പെടുത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രക്രിയ പൂർത്തിയാക്കാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാൾഡയിൽ, നിരവധി പേരുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഇന്നലെ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് വോട്ടർമാർ പ്രതിഷേധം ആരംഭിക്കുകയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരെ ഒഴിപ്പിക്കുന്നതിനിടെ വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാറിന്റെ തകർന്ന ജനൽ…

Read More

കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ച് നൂർബീന റഷീദ്. വനിത ലീഗിന് പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് നൂര്‍ബീന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേ സമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയിൽ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു.  മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ നടത്താൻ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു. പാണക്കാട് തങ്ങള്‍ കുടുംബത്തെ വിവാദത്തിലാക്കി.

Read More

കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട്…

Read More

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.ബുധനാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും സൈനികമായി അവരെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ വാദത്തെയും സൈന്യം തള്ളി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് യാതൊരു ധാരണയുമില്ലെന്ന് അവർ പരിഹസിച്ചു. അമേരിക്ക ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നിസാരമാണെന്നും, ഇറാന്‍റെ പ്രധാന സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ ശത്രുക്കൾക്ക്…

Read More

കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുന്‍പരാമര്‍ശത്തില്‍ മാപ്പു പറയുന്നത്. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണെന്നാണ് പി സി ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. അവര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനവും പറയും. അതു ഞാന്‍ പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു…

Read More

മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏല്‍ക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കുണ്ടായതായും മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണിത്. അവര്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. മെസിയും സംഘവും കഴിഞ്ഞ വര്‍ഷം…

Read More

കൊൽക്കത്ത: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് കടന്നിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾക്കാണ് കളമൊരുങ്ങിയിരിക്കുന്നത്. കേരളം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. ഇതിൽ പശ്ചിമ ബംഗാളിലേയ്ക്കാണ് എല്ലാ കണ്ണുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറയാം. കാരണം, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. തൃണമൂലിനെ താഴെയിറക്കാനായി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. അതിനാൽ ഇത്തവണ ശക്തമായ പോരാട്ടം തന്നെയാണ് സംസ്ഥാനത്ത് നടക്കുക. 2011ൽ ഇടത് മുന്നണിയെ തകര്‍ത്താണ് ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് അധികാരം പിടിച്ചത്. തൃണമൂല്‍ 184 സീറ്റുകളിൽ വിജയിച്ചപ്പോൾ ഇടത് മുന്നണി 62 സീറ്റുകളിലേയ്ക്ക് ഒതുങ്ങി. 2016ൽ തൃണമൂൽ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അധികാരം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്. 211 സീറ്റുകളിൽ തൃണമൂലിന്റെ തേരോട്ടത്തിന്…

Read More

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കണക്കിലെടുത്ത്, നിർണ്ണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. വ്യാഴാഴ്ച (ഏപ്രിൽ 2, 2026) മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവ് ജൂൺ 30 വരെ തുടരും. ആഭ്യന്തര വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് ധനമന്ത്രാലയത്തിന്‍റെ ഈ അടിയന്തര ഇടപെടൽ.മെഥനോൾ, അൻഹൈഡ്രസ് അമോണിയ, ടൊളുവിൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ ഉൾപ്പെടെയുള്ള പത്തോളം പ്രധാന പെട്രോകെമിക്കൽ വസ്തുക്കൾക്കാണ് നികുതി ഇളവ് നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്സ്റ്റൈൽസ്, മരുന്നുകൾ, ഓട്ടോമൊബൈൽ ഭാഗങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഉൽപ്പാദന ചെലവ് കുറയുന്നതോടെ വിപണിയിലെത്തുന്ന അന്തിമ ഉൽപ്പന്നങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 28ന് ഇറാനുനേരെയുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. ഇത് വളം, പ്രകൃതിവാതകം…

Read More