Author: News Desk

കോഴിക്കോട്: കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേവലം രാഷ്ട്രീയമായ ഒരു പ്രക്രിയ എന്നതിലുപരി വിശ്വാസിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് എന്നത് സാമൂഹികമായ വലിയ ഉത്തരവാദിത്തം കൂടിയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍. അധികാരം ജനസേവനത്തിനായി വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ചുമതലയാണ്. അത് ആരുടെ കൈകളില്‍ ഏല്പിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ ജാഗ്രതയും വേണമെന്ന് കാന്തപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘വോട്ട് ഒരു സാക്ഷ്യപ്പെടുത്തലാണ്. നാം ഒരാള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍, ആ വ്യക്തിയും അവരുടെ പ്രസ്ഥാനവും നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് നാം സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്.എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്നും കുടുംബാംഗങ്ങളുടെയും പ്രായംചെന്നവരുടെയും വോട്ടുകള്‍ പാഴാക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍, വോട്ടര്‍ സ്ലിപ്പുകള്‍ എന്നിവ തയ്യാറാക്കി വെക്കുക. സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുക. രാഷ്ട്രീയ അധികാരം ജനസേവനത്തിനുള്ള അവസരമായി കാണുന്ന നന്മയുള്ള മനുഷ്യര്‍ വിജയിച്ചു വരട്ടെ’. കാന്തപുരം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Read More

കണ്ണൂര്‍:കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലിസ് ഓഫീസറെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ രാജേഷാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഈ മാസം പത്തിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും. ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബര്‍ 21നാണ് കൊലപ്പെടുത്തിയത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ കേസായി പരിഗണിച്ച് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ വാദിച്ചു. ചന്തേര പൊലിസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്നു പി ദിവ്യശ്രീ. കരിവെള്ളൂര്‍ സ്വദേശിനിയായ ദിവ്യശ്രീയെ ഭര്‍ത്താവ് കെ രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി…

Read More

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. കേന്ദ്ര സായുധ സേനാംഗങ്ങൾ ഉൾപ്പെടെ ഏകദേശം 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുന്നത്. ഡിസിപിമാർ, വിവിധ സബ് ഡിവിഷനുകളിലെ എസിപിമാർ, എസ്എച്ച്ഒമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി നഗരത്തിലുടനീളം കർശന പരിശോധനകൾ തുടരുകയാണ്. സിറ്റി പൊലീസ് പരിധിയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും ഗ്രൂപ്പ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി തടയുന്നതിനായി 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉറപ്പാക്കും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ കേന്ദ്ര സായുധ സേനയെയും സിറ്റി സ്പെഷ്യൽ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും പ്രത്യേകമായി നിയോഗിച്ചു. രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനും സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനുമായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പൂർണ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ ബൂത്തിലും പൊലീസിനെ നിയോഗിക്കും. വോട്ടർമാരുടെ ക്യൂ നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി സ്പെഷ്യൽ പൊലീസ്…

Read More

ടെഹ്റാൻ: ഹോർമുസ് തുറക്കാൻ നടപടികൾ ആരംഭിച്ച് ഇറാൻ. നാളെയോ മറ്റന്നാളോ തുറന്നേക്കും. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽ‌പാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോ​ഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയൻ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങൾ…

Read More

കൊച്ചി: ആലുവ നൊച്ചിമയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്‍ അയല്‍വാസി പിടിയിലായി. വായോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാറാണ് (42) മോഷണം നടത്തിയത്. കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത്‌ വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി. ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്‍ വീട്ടില്‍ വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം…

Read More

കോട്ടയം: ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നൽകിയെന്ന ആരോപണത്തിൽ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം. തോൽവി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ആരോപിച്ചു. തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് മനപ്പൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർത്ഥത്തിൽ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂർണ്ണ പരാജയവും,…

Read More

ആലപ്പുഴ: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണം വ്യാപകമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നല്‍കിയെന്നും അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്ന പരാതികള്‍. നിശബ്ദപ്രചാരണ ദിവസം എല്‍ഡിഎഫും എന്‍ഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. തിരുവനന്തപുരം നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തി. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങുന്നില്ലെന്നും വിമര്‍ശനം. തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിനെതിരെ അപകീര്‍ത്തികരമായി അച്ചടിച്ച പോസ്റ്ററുകള്‍ സിപിഎം…

Read More

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. കോർബ -കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണ ജോലികൾക്കായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്. സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വിവരം അറിയിക്കുകയായിരുന്നു.ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായി റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Read More

പത്തനംതിട്ട: റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയോഗിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് നിയമന ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. അതേസമയം 2009ലാണ് കോടതി ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിർവഹണത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സുപ്രീംകോടതിയാണ് നിർദേശം നൽകിയത്.

Read More

‌ബെയ്റൂട്ട്: ലബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെയ്റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. പരിക്കറ്റവരാൽ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളിൽ ബോംബാക്രമണം ഉണ്ടായതെന്ന് ലെബനൻ വൃത്തങ്ങൾ അറിയിച്ചു.അതേസമയം, ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.

Read More