- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
Author: News Desk
കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ
കോഴിക്കോട്: പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നിൽ എന്നാണ് സിപിഎം കണക്ക്. തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരിൽ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു കയറും. തലശ്ശേരിയിൽ 20,000 വോട്ടിന് ജയിച്ചു കയറും എന്നും സിപിഎം കണക്കുകൂട്ടുന്നു. സിപിഎം അടിത്തട്ടിൽ നിന്ന് നൽകിയിട്ടുള്ള കണക്കാണിത്.ഇത്തവണ സിപിഎമ്മിന്റെ കണക്കെടുപ്പ് അടിത്തട്ടിൽ നിന്ന് നൽകിയിരിക്കുന്നത് ആശങ്കയോടെയാണ്. മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഉറച്ച വോട്ടുകൾ, അനുഭാവി വോട്ടുകൾ, സ്ഥാനാർത്ഥി വ്യക്തിഗതമായി നേടുന്ന വോട്ടുകൾ എന്ന നിലയിലാണ് കണക്കെടുത്തിരിക്കുന്നത്. അഴീക്കോട് ഇത്തവണ മത്സരം കടുത്തെന്നാണ് സിപിഎം വിലയിരുത്തൽ. ഇവിടെ 3000 വോട്ടിന് ജയിക്കും എന്നാണ് ലീഗ് അവകാശപ്പെടുന്നത്. എന്നാൽ സിപിഎം കണക്കിൽ സുമേഷ് 7000 വോട്ടിന് പിന്നിലാണ്. പാർട്ടി വോട്ട് കണക്കിൽ പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിന് പിന്നിലാണ്. അതേസമയം ഇരു മണ്ഡലത്തിലും വ്യക്തിഗത മികവിൽ വിജയിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആകാംക്ഷയോടെ…
‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
കോഴിക്കോട്: ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രൻ്റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ ദൃശ്യം പുറത്ത് വന്നതിനെ തുടർന്ന് ശോഭാ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
‘ഇനി ഹോർമൂസ് ഞങ്ങൾ തുറക്കും’, പാക് മധ്യസ്ഥയിൽ നടന്ന പരാജയപ്പെട്ട ചർച്ചയ്ക്ക് പിന്നാലെ ട്രംപ്
40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ – യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലിലായിരുന്നു. എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രണ്ടാം ദിവസത്തെ ചർച്ച ഒഴിവാക്കി യുഎസിലേക്ക് തിരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ചർച്ചയിൽ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നാണ് യുഎസിലേക്ക് പുറപ്പെടും മുമ്പ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധത്തിന് തുടക്കം കുറിച്ച യുഎസിന്‍റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്നായിരുന്നു ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. ചർച്ച പരാജയത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് കുറിച്ചു. ഇറാൻ തോക്കുകയും വലിയ തോൽവി ഏറ്റവാങ്ങുകയുമാണെന്നായിരുന്നു ട്രംപ് കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി…
ഡോക്ടറാവുക എന്നതായിരുന്നു നിതിന്റെ സ്വപ്നമെന്ന് കൂട്ടുകാർ; വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ
കണ്ണൂർ/ തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് നിതിൻ രാജിന്റെ മരണം വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേർണൽ മാർക്ക് കുറച്ച് പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. നേരത്തെ വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എം കെ റാം സസ്പെൻഷൻ നേരിട്ടിരുന്നു. ഡോക്ടറാവുക എന്നതായിരുന്നു നിതിന്റെ സ്വപ്നമെന്ന് കൂട്ടുകാർ പറയുന്നു. അതിന് വേണ്ടി കഠിനമായി പരിശ്രമിച്ചിരുനെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ പറഞ്ഞു.വെള്ളിയാഴ്ചയാണ് ഡെന്റൽ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് 23 കാരനായ നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ്…
വയോധികനോട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ക്രൂരത, ഇറങ്ങാൻ വൈകിയതിന് കമ്പികൊണ്ട് തലയ്ക്കടിച്ചു, ബസിൽ നിന്ന് തള്ളിയിട്ടെന്നും പരാതി, കേസെടുത്തു
തിരുവനന്തപുരം: വയോധികനെ ബസിൽ നിന്നും തള്ളിയിട്ടെന്ന പരാതിയിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ കമ്പി കൊണ്ട് അടിച്ച ശേഷം ബസിൽ നിന്നും തള്ളിയിട്ടതായാണ് പരാതി. വട്ടപ്പാറ സ്വദേശി ഭദ്രനാണ് പൊലീസിൽ പരാതി നൽകിയത്. കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിക്ക് പോയ ബസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭദ്രൻ കിഴക്കേകോട്ടയിൽ നിന്നും ബസിൽ കയറിയത്. ഭദ്രന് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പിൽ നിന്നും അകലെയാണ് ബസ് നിർത്തിയത്. പിന്നാലെ സ്റ്റോപ്പിൽ ഇറങ്ങാൻ ഭദ്രൻ വൈകിയെന്ന് പറഞ്ഞുകൊണ്ട് ഡ്രൈവർ ചീത്ത വിളിക്കുകയും ബസിൽ നിന്ന് കമ്പി പോലുള്ള വസ്തു എടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പരാതി. തലയ്ക്ക് അടിച്ച ശേഷം ഭദ്രനെ ബസിൽ നിന്ന് തള്ളിയിട്ടു എന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടക്കം ചികിത്സ തേടി. ഭദ്രന്റെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് കെ എസ് ആർ ടി…
ഇസ്ലാമാബാദിലെ ചർച്ചകളിൽ നിർണായക വഴിത്തിരിവ്, 1979 ന് ശേഷം ഇതാദ്യമായി അമേരിക്കയും ഇറാനും മുഖാമുഖം ചർച്ച; ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വാൻസ്
ഇസ്ലാമാബാദ്: 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമായി. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച ഒരു വലിയ നാഴികക്കല്ലാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും…
ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; ’30 മിനിട്ട്’ താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്ക – ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്. അതിനിടെ അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ്…
മുന്നില്‍ നിന്ന് നയിച്ച് സഞ്ജു, പുറത്താകാകെ 115; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 213 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ സഞ്ജുവിന്റെ സെഞ്ചുറിയാണ് കൂറ്റന്‍ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സ് നേടി. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെ (36 പന്തില്‍ 59) അര്‍ധെ സെഞ്ചുറി നേടി. രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈക്ക് നഷ്ടമായത്. നേരത്തെ, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് സഞ്ജു-മാത്രെ സഖ്യം ചെന്നൈയെ മുന്നോട്ട്…
‘കരണം അടിച്ചുപൊളിക്കും’ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദി പൊലീസിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.ബിന്ദുവിന്‍റെ പരാതിയും വിശദാംശങ്ങളും പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മിൽ കോർത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ…
തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. തൃശ്ശൂർ മണ്ഡലത്തിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലർത്തുന്നുണ്ട്. മന്ത്രിമാരായ കെ രാജനും ജി ആർ അനിലും മികച്ച വിജയം നേടുമെന്നും, സി പി ഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സി പി ഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവർ ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം -…
