- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ബിജെപി സീൽ പതിച്ചതിൽ വിവാദം തീരുന്നില്ല; എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലീസ്,കൂടുതൽ വീഡിയോകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ്
ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ച സംഭവത്തിൽ വിവാദം തീരുന്നില്ല. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവർക്കെതിരായ നടപടി എന്തിനെന്ന് പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല.ബിജെപി സീൽ വിവാദം തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം ദേശീയ തലത്തിൽ ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ ആയുധമാക്കുമ്പോഴും കേരള പൊലീസ് നടപടികൾ തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവരുടെ പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെയും വീഡിയോകളും കേരള പൊലീസ് ഇടപെട്ട് നീക്കി തുടങ്ങി. ഏറ്റവും ഒടുവിലായി ബിജെപിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസ് ഒന്നാണെന്ന് പരിഹസിച്ചുകൊണ്ട് കോൺഗ്രസ് രാവിലെ ഇറക്കിയ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽനിന്നും പൊലീസ് പരാതി നൽകി നീക്കിയത്. എന്നാൽ, കോൺഗ്രസ് വിഷയത്തിൽ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്. അതും വൈകാതെ നീക്കിയേക്കും. സംഭവിച്ചത് പിഴവല്ലെന്നും ഗൂഢാലോചനയാണെന്നും…
ശബരിമല സ്വര്‍ണക്കൊള്ളയും ബിജെപി-സിപിഎം ബന്ധവും ഉയര്‍ത്തി കോഴിക്കോട്ടെ യുഡിഎഫ് മെഗാറാലി; തുറന്നടിച്ച് ഖര്‍ഗെയും രാഹുലും
കോഴിക്കോട്: ശബരിമല സ്വർണ്ണ കൊള്ളയും ബിജെപി- സിപിഎം ബന്ധവും ഉയർത്തി കോഴിക്കോട്ടെ യുഡിഎഫ് മെഗാറാലി. കേരളത്തിലേത് ദൈവത്തെപോലും വെറുതെ വിടാത്ത സർക്കാറെന്ന് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുറന്നിച്ചു. സിപിഎം- ബിജെപി ധാരണയുണ്ടെന്നും അതാണ് അഴിമതി കേസുകളിൽ പിണറായിക്കെതിരെ നടപടി ഇല്ലാത്തതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു. ഓണ്‍ലൈനായിട്ടാണ് രാഹുൽ ഗാന്ധി റാലിയിൽ സംസാരിച്ചത്. കോഴിക്കോട് കടപ്പുറം നിറഞ്ഞ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു നേതാക്കളുടെ പ്രസംഗം. കോഴിക്കോട്ടേയും മലപ്പുറത്തേയും സ്ഥാനാർത്ഥികൾ വേദിയിലെത്തി. രാഹുലിന് പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഖര്‍ഗെ നടത്തിയത്.നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാളും ബാറുകളാണ് തുറന്നതെന്ന് ഖര്‍ഗെ വിമര്‍ശിച്ചു.ശബരിമല സ്വർണ്ണക്കൊള്ളയടിച്ചവർക്ക് സർക്കാർ സംരക്ഷണം നൽകി. ദൈവത്തെ പോലും വെറുതെ വിടാത്തവർ എന്ത് വൃത്തികേടും ചെയ്യുമെന്ന് ഖര്‍ഗെ കുറ്റപ്പെടുത്തി.ഓൺലൈനായെത്തിയ രാഹുൽ ഗാന്ധി സിപിഎം ബിജെപി ധാരണ ഉണ്ടെന്ന് ആരോപിച്ചു. ഇരുപാർട്ടികളും തിരിച്ചറിയാത്ത വിധം ഒന്നായി. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം എന്താണ്…
ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, ബാക്കി തുക ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാൻ വിഷ്ണു (27) വിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ കഴിയുകയുള്ളൂ.പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്. 2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി…
എൽഡിഎഫ്-ബിജെപി ‘ഡീൽ’ ആക്രമണവുമായി ഖർഗെയും, കേരളത്തിൽ അന്തർധാര സജീവം; ‘യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്റിയും നടപ്പാക്കും’
കോഴിക്കോട്: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കേരളത്തിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എൽ ഡി എഫ് ജനങ്ങൾക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കിൽ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാൽ കേരളം തകരുമെന്നും കോൺഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വർദ്ധിപ്പിച്ചതുമാണ് സർക്കാരിന്റെ നേട്ടമെന്നും…
100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വിഡി സതീശൻ, 5 ഗ്യാരണ്ടികളും നടപ്പാക്കും, ആവേശമായി കോഴിക്കോട്ടെ യു.ഡി.എഫ് മഹാറാലി
കോഴിക്കോട്: യു.ഡി.എഫ് 100 സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഞ്ച് ഗ്യാരണ്ടികളും നടപ്പാക്കുമെന്നും കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ വിഡി സതീശൻ പറഞ്ഞു. മഹാറാലിയിൽ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെ സുധാകരൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ഷാഫി പറമ്പിൽ, എംകെ രാഘവൻ എംപി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. മഹാ റാലിയിലെത്തിയ ഖര്‍ഗെ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസിന്‍റെ അഞ്ച് ഗ്യാരണ്ടികള്‍ പരസ്യപ്പെടുത്തിയുള്ള ബസിന്‍റെ ഫ്ലാഗ് ഓഫും ഖര്‍ഗെ നിര്‍വഹിച്ചു. ആര്‍ജെഡി നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ കിഷൻ ചന്ദും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും ഓണ്‍ലൈനായി സംസാരിക്കും. പിണറായിയുടെ യഥാർത്ഥ മുഖം പുറത്തുവന്നത് പരാജയ ഭീതിയിലാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.പോകുന്ന പോക്കിൽ 200 ഓളം…
ദൂതനായി പാക് സൈനിക മേധാവി, ചര്‍ച്ചയ്ക്ക് 15 വിഷയങ്ങള്‍; സൈനിക വിന്യാസത്തിനിടെ ഇറാന് ചര്‍ച്ചക്ക് യുഎസ് നീക്കം
എണ്ണമേഖലയിലും സാമ്പത്തിക മേഖലയിലുമേറ്റ തിരിച്ചടികള്‍ക്കിടെ, പാക്കിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ചര്‍ച്ചയ്ക്ക് അമേരിക്കന്‍ ശ്രമം. പ്രസിഡന്റ് ട്രംപിന്റെ പിന്തുണയോടെയാണ് ചര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നത്. പാക്കിസ്താന്‍ സൈനിക മേധാവി അസീം മുനീറാണ് ഇക്കാര്യത്തില്‍ ഇറാനോട് സംസാരിക്കുന്നത്. ചര്‍ച്ചയില്‍ സഹകരിക്കാന്‍ ഈജിപ്തും തുര്‍ക്കിയും ഇറാനുമായി സംസാരിക്കുന്നുമുണ്ട്. ചര്‍ച്ച ചെയ്യാനുള്ള 15 വിഷയങ്ങള്‍ അമേരിക്ക തയ്യാറാക്കി പാക്കിസ്താനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്താന്‍ ഈ നിര്‍ദേശങ്ങള്‍ ഇറാന് കൈമാറിയതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കുകയും ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നതിനിടയിലാണ് മൂന്ന് ദിവസം മുമ്പ് പ്രസിഡന്റ് ട്രംപ് അപ്രതീക്ഷിതമായി സമാധാന കാര്‍ഡ് എടുത്തിട്ടത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആ്രകമിക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ട്രംപിന്റെ മലക്കം മറിച്ചില്‍. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നന്നായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അങ്ങനെയൊരു സമാധാന ചര്‍ച്ച തന്നെ നടന്നിട്ടില്ല എന്നായിരുന്നു ഇറാന്‍ പരസ്യമായി…
ഇടതിന്റെ ഉരുക്കുകോട്ട തകര്‍ക്കാൻ യുഡിഎഫ്; കരുത്തുകാട്ടാൻ ബിജെപിയും! നെന്മാറയുടെ മനസ് എങ്ങോട്ട്?
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉൾപ്പെടുന്ന മണ്ഡലമാണ് നെന്മാറ. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം ഇന്നത്തെ രൂപത്തിലായത്. പഴയ കൊല്ലങ്കോട് മണ്ഡലത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഈ മണ്ഡലം രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന ചരിത്രമാണുള്ളത്. മണ്ഡലത്തിൽ ഇത്തവണ മാറ്റമുണ്ടാക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിൽ സ്വാധീനം വര്‍ധിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി ബിജെപിയും മുന്നോട്ടുപോകുകയാണ്.2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം (കൊല്ലങ്കോട് മണ്ഡലം) യുഡിഎഫ് തരംഗത്തിനിടയിലും ഇടതുപക്ഷം നിലനിർത്തിയിരുന്നു. കെ എ ചന്ദ്രനെ പരാജയപ്പെടുത്തി വി ചെന്താമരാക്ഷൻ നിയമസഭയിലെത്തി. 4,900ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ചെന്താമരാക്ഷൻ 50,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന്റെ കെ എ ചന്ദ്രൻ 45,000ത്തിലധികം വോട്ടുകൾ പിടിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചു. 2006 നിയമസഭാ തെരഞ്ഞെടുപ്പിലും (കൊല്ലങ്കോട് മണ്ഡലം) വി ചെന്താമരാക്ഷനും കെ എ ചന്ദ്രനും തന്നെ ഇടതിനായി മത്സരത്തിനിറങ്ങി. മുൻ തവണത്തേക്കാൾ വോട്ടുകളും (58,290) ഭൂരിപക്ഷവും ( 12,672)…
ഇറാന് ചര്‍ച്ചയുടെ മറവില്‍ കരയുദ്ധത്തിന് ശ്രമമോ; എത്തുന്നത് 7000 സൈനികര്‍ കൂടി; കൂട്ടത്തില്‍ ദ്രുത പ്രതികരണ സേനയും!
വാഷിംഗ്ടണ്‍: പാക് മധ്യസ്ഥതയിലുള്ള യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചാശ്രമത്തിന് പ്രസിഡന്റ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പശ്ചിമേഷ്യയിലേക്ക് അമേരിക്ക രണ്ടായിരം കരസൈനികരെ കൂടി അയക്കുന്നു. 82-ാം എയര്‍ബോണ്‍ ഡിവിഷനെ വിന്യസിപ്പിക്കാനാണ് പെന്റഗണ്‍ ഉത്തരവിട്ടത്. രണ്ട് ദിവസത്തിനകം ഇവര്‍ പശ്ചിമേഷ്യയില്‍ എത്തും. ഇതോടെ മേഖലയില്‍ പുതുതായി എത്തിയ കരസൈനികരുടെ എണ്ണം ഏഴായിരമായി. യുദ്ധത്തിന് മുന്നോടിയായി വിവിധ താവളങ്ങളില്‍ വിന്യസിപ്പിച്ച അമ്പതിനായിരം അമേരിക്കന്‍ സൈനികര്‍ക്ക് പുറമേയാണിത്. അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കരസൈനികരുടെ പുതിയ വിന്യാസം.ചര്‍ച്ചകള്‍ക്ക് പാക്കിസ്താന്‍ മധ്യസ്ഥത വഹിക്കാമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ട്രംപ് പങ്കുവെച്ചിരുന്നു. അമേരിക്ക തയ്യാറാക്കിയ 15 ഇന സമാധാന പദ്ധതി പാകിസ്ഥാന്‍ ഇറാന് കൈമാറിയതായും വിവരമുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനുള്ള നിര്‍ദേശം ഇറാന്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലോ, ഇസ്രായേല്‍ അതിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നേരത്തൈ ഇറാന്‍ പരസ്യമായി നിഷേധിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കുമെന്ന്…
പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞു, ഇനി 985 സ്ഥാനാർഥികൾ, 269 എണ്ണം തള്ളി; നാളെ കൂടി പത്രിക പിൻവലിക്കാം; ശേഷം അന്തിമ ചിത്രം
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയുന്നു. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്. സംസ്ഥാനത്താകെ 1254 പേരാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. ഇവിടെ 16 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ നാളെക്കകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും. പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയും. 2021 ൽ സംസ്ഥാനത്ത് 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറി, പിന്നാലെ നടന്ന് പരിഹസിച്ചു, കണ്ണൂർ പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി
കണ്ണൂർ: വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തോട്ടട ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലാണ് സംഭവം. ഇത് എസ്എഫ്ഐയുടെ ആധിപത്യം നിലനില്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴായി എസ്എഫ്ഐ-കെഎസ്‌യു സംഘഷങ്ങൾ ഇവിടെ നിന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്.യുഡിഎഫിന്‍റെ സ്ഥാനാർത്ഥി ടിഒ മോഹനന്‍ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തില്‍ എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രവത്തകർ പ്ലക്കാർഡുകളുമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള ഫ്ലക്സുകളുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. മറ്റ് ക്ലാസ് മുറികളില്‍ കയറി വോട്ടുചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
