
മനാമ: നിയമലംഘനങ്ങൾ, ഭരണപരമായ പ്രശ്നങ്ങൾ, പ്രവർത്തനം നിർത്തിവെക്കൽ എന്നെ കാരണങ്ങളാൽ ബഹ്റൈനിലെ ഒമ്പത് സാമൂഹിക-സാംസ്കാരിക സംഘടനകൾ മന്ത്രാലയം പിരിച്ചുവിട്ടു. ഇതിൽ കേരള മുസ്ലിം അസോസിയേഷനും ഉൾപ്പെടുന്നു. സംഘടനകളുടെ സ്വന്തം ബൈലോകളും രാജ്യത്തെ അസോസിയേഷൻ നിയമങ്ങളും ലംഘിക്കുകയും, ചില ഭരണസമിതികൾ 10 വർഷത്തിലേറെയായി തുടരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്.

കേരള മുസ്ലിം അസോസിയേഷനുപുറമേ അൽ-മുൽതഖ അൽ ഇനാമാഇ (നമാ) സൊസൈറ്റി, അൽ എസ്കാഫി സൊസൈറ്റി ഫോർ ബ്യൂട്ടിഫയിങ് ബഹ്റൈൻ, അൽ ഇൻസാൻ സൊസൈറ്റി, ഇസ്ലാമിക് എൻലൈറ്റൻമെന്റ് സൊസൈറ്റി, വെൽഷ് കമ്മ്യൂണിറ്റി അസോസിയേഷൻ ഇൻ ബഹ്റൈൻ, അൽ ഹദഫ് സോഷ്യൽ അസോസിയേഷൻ, അൽ നഹ്ദ യൂത്ത് അസോസിയേഷൻ, ബഹ്റൈൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയാണ് പിരിച്ചുവിട്ട സംഘടനകൾ.


