- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
Author: News Desk
പാലക്കാട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്.സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ…
നയതന്ത്ര ഇടപെടലിലൂടെ കേരള സെക്ടറിലേക്ക്, എയർ ഇന്ത്യയുടെയും, ഇൻഡിഗോ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ കമ്പനികൾക്ക് നേരിട്ട് സർവീസുകൾ നടത്താൻ സാഹചര്യം ഒരുക്കണമെന്ന്ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിലേക്കും, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പി.മാർക്കും എ.കെ.സി.സി ഭാരവാഹികൾ ഇ-മെയിലുകൾ അയച്ചു.
സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം
കോഴിക്കോട്: കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു. കൊറ്റിയാംവെള്ളിയിൽ 16 വയസ്സുള്ള യദു ദേവിനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ഗുരുതരുമായി പരിക്കേറ്റ യദുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് യുഡിഎഫ് ആരോപിച്ചു. സിപിഎം നേതാവിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് സ്ഫോടനമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പൊട്ടിത്തെറിയുണ്ടായ വീട്ടിൽ നിന്നും അവശിഷ്ടങ്ങൾ നീക്കിയെന്നും പൊലീസിൽ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം. യുഡിഎഫിന്‍റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമെന്നാണ് എൽഡിഎഫിന്‍റെ മറുപടി.
അത്യപൂർവം; കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി, വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം
ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച് നടപടികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഇന്ത്യയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച. ആറ് വർഷം മുമ്പുള്ള കൊവിഡ് -19 മഹാമാരിയെയും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്തെപ്പോലെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഞാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിക്കുന്നുവെന്നും മഹാമാരിയുടെ സമയത്ത് പ്രകടമായ ‘ടീം ഇന്ത്യ’ മനോഭാവത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതേ മനോഭാവം ഇപ്പോൾ രാഷ്ട്രത്തെ നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് വർഷം മുമ്പ്, ലോകം കോവിഡ്-19…
ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും; അപേക്ഷ നൽകേണ്ട അവസാന തിയതി നാളെ
ദില്ലി: ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. അതേസമയം പരീക്ഷ തീയതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28, 2026 ആണ്. അതേസമയം കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് ബാവ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയത്.അതേസമയം പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭാ നേതൃത്വം പ്രതിഷേധം ശക്തമാക്കിയിരുന്നു. പരീക്ഷ നടത്താനുള്ള തീരുമാനം ശരിയല്ലെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും പരീക്ഷകൾ മാറ്റി വയ്ക്കണമെന്നും കോതമംഗലം രൂപത വൈദിക യോഗം…
രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാർ; പകുതിയോളം വിമാനങ്ങളിലും തകരാറുകൾ കണ്ടെത്തി, പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്
ദില്ലി: രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് പുറത്ത്. പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.ഏറ്റവും കൂടുതൽ വിമാനങ്ങൾ പരിശോധിച്ചതും തകരാറുകൾ കണ്ടെത്തിയതും ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനങ്ങളാണ്. ഇൻഡിഗോ എയർലൈൻസിന്‍റെ പരിശോധിച്ച 405 വിമാനങ്ങളിൽ 148 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയപ്പോൾ, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി. പൈലറ്റുമാരുടെ പരിശീലനത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ ഡ്യൂട്ടി സമയപരിധി ലംഘനവും ഗുരുതര പ്രശ്നങ്ങളായി സമിതി ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് മുന്നറിയിപ്പായി ഉയർത്തുന്നു.
ഹോർമുസ് വഴി 4 എൽപിജി കപ്പലുകൾ കടന്നുപോയതായി വിദേശകാര്യ മന്ത്രാലയം, ‘ഗൾഫ് മേഖലയിലെ ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കേണ്ടതില്ല’
ദില്ലി : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതുവരെ നാല് എൽപിജി ടാങ്കറുകൾ വിജയകരമായി ഈ പ്രദേശം കടന്നെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളുമായി നിരന്തരമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരെ നിലവിൽ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നു. പ്രതിദിന സർവീസുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ല. സ്ഥിതിഗതികളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ കൃത്യസമയത്ത് അറിയിപ്പുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം, നിസഹായരായി പൊലീസ്
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണമോഷണത്തിൽ നട്ടം തിരിഞ്ഞ് പൊലീസ്. കൊട്ടാരവുമായി അടുപ്പമുള്ള ചിലരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ രാജ കുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. പരാതിക്കാർ തന്നെ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വർണം കടത്തിയവരെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്.സ്വർണം കാണാതെ പോകുന്നത് നാലു മാസം മുമ്പാണ്. കേസെടുക്കാൻ രാജകുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പരാതിയില്ലാതെ രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. രണ്ടാഴ്ച കഴിയുന്നു പൊലീസ് കേസെടുത്തിട്ട്. തെളിവുകളെല്ലാം നശിച്ച ശേഷം തുടങ്ങിയ അന്വേഷണം. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. അതിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെയാണ് പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്. കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിൻെറ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി.…
വി ഡി സതീശന്‍റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റക്ക് സംഭവിച്ച അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്‍റുകള്‍ നീക്കം ചെയ്യാനെന്ന് രത്തൻ ഖേൽക്കര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലുമടക്കം മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍. അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. കമന്‍റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. കമന്‍റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്‍റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണത്. പൊലീസിന് ഐടി ആക്ട് പ്രകാരം അധികാരം ഉണ്ട്. മെറ്റയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. പൊലീസ് നടപടികള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോഴില്ല.സൈബർ പൊലീസിങ് നടക്കുന്നുണ്ട്.പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.ചട്ടങ്ങൾ പ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസിന് ഇടപെടാം.…
അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം മാർച്ച് 28ന് (സുരേന്ദ്രൻ നായർ : കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)
കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 28 ന് അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു. അടുത്തൊരു ലോകമഹായുദ്ധ ഭീഷണിയുടെ ആശങ്കയിൽ അമേരിക്കയും ലോകജനതയും എത്തിനിൽക്കുമ്പോൾ വിശ്വശാന്തിക്കായി ഭാരതത്തെയും ആർഷഭാരത ദാർശനികതയേയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സമസ്ത ലോകത്തിന്റെയും ഉയർച്ചക്കായി പ്രാർത്ഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്റ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെ അൻപതില്പരം ഹൈന്ദവ കൂട്ടായ്മകളും കെ എച്ച് എൻ എ അംഗസംഘടനകളും പങ്കെടുക്കുന്ന സമ്മേളനത്തിൽ അഖില ഭാരത പ്രജ്ഞ പ്രവാഹ് കേന്ദ്ര സംയോജകൻ ജെ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെ കാലമായി മുഴുവൻ സമയ സമാജ പ്രവർത്തകനായ നന്ദകുമാർ അറിയപ്പെടുന്ന രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും സർവ്വോപരി ഹിന്ദുത്വ…
