Author: News Desk

മാർട്ടിൻ വിലങ്ങോലിൽ ചിക്കാഗോ : സീറോ മലബാർ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവെൻഷന്റെയും ഭാഗമായി, രൂപതയുടെ വളർച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ ‘മഹാ സംഗമം’ സംഘടിപ്പിക്കുന്നു. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സീറോ മലബാർ കൺവൻഷനിലാണ് ഈ സംഗമം. രൂപതയുടെ പ്രാരംഭകാലം മുതൽ സജീവമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷ കൂട്ടായ്മ ഒരുങ്ങുന്നത്. രൂപതയുടെ ചരിത്രവഴികളിലെ സുപ്രധാനമായ ഈ സംഗമത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുഗ്രഹ പ്രഭാഷണങ്ങൾ, അനുഭവസമ്പന്നരായ അംഗങ്ങളുടെ ചർച്ചകൾ എന്നിവ ഈ സംഗമത്തിന്റെ പ്രധാന ആകർഷണമായിരിക്കും. നമ്മുടെ ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തിൽ മുൻനിര പ്രവർത്തകർ നേരിട്ട വെല്ലുവിളികളെയും അവർ നൽകിയ…

Read More

റിയാദ്: ഇറാനിലെ അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞപ്പോൾ ലോകം ഉറ്റുനോക്കിയത് സൗദി അറേബ്യയിലേക്കാണ്. ഹോർമുസ് പ്രതിസന്ധി മനസ്സിൽ കണ്ട് സൗദി അറേബ്യ അക്ഷരാർത്ഥത്തിൽ ഒരു രക്ഷാകവചം തന്നെ തീർത്തിട്ടുണ്ട്. എണ്ണപ്രതിസന്ധിക്ക് തടയിടാൻ 45 വർഷം മുമ്പേ സൗദി അറേബ്യ മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്തിരുന്നു.രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനാണ് ഈ രക്ഷാകവചം. ലോക സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി മാറുകയാണ് നിലവിൽ ഈ പാത. 1980-കളിലെ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് നിർമ്മിച്ച ഈ പൈപ്പ് ലൈൻ, ഒരു വലിയ യുദ്ധമുണ്ടായാൽ എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനായാണ് സൗദി കരുതിവെച്ചിരുന്നത്. 1980കളിലാണ് പൈപ്പ്‌ലൈനിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നത്. പിന്നീട് 1990ലെ കുവൈത്ത് അധിനിവേശത്തെ തുടർന്ന് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തിയിരുന്നു. നിലവിൽ ഇത് സൗദി അരാംകോയാണ് നിയന്ത്രിക്കുന്നത്. 2019ൽ…

Read More

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിലെ ഒരു വീടിന് തീവെച്ച കേസില്‍ ഒരു ഏഷ്യക്കാരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പരാതി ലഭിച്ചയുടന്‍ അധികൃതര്‍ അന്വേഷണമാരംഭിക്കുകയും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ ഭിന്നശേഷിക്കാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.46കാരനായ ബഹ്‌റൈന്‍ പൗരനെയാണ് കോടതി ശിക്ഷിച്ചത്. പോലീസുകാരന്‍ ഡ്യൂട്ടിയിലിരിക്കെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്‌ക്രൂഡ്രൈവറും കത്തിയുമുപയോഗിച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.

Read More

മനാമ: ബഹ്‌റൈനു നേരെയുണ്ടായ ഇറാനില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദര്‍ശിച്ചു.കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ബഹ്റൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.പരിക്കേറ്റവരുമായി രാജാവ് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും സമഗ്രമായ പരിചരണവും ചികിത്സയും നല്‍കുന്നതില്‍ മെഡിക്കല്‍ സംഘങ്ങളുടെ സമര്‍പ്പിത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ തവണവ്യവസ്ഥയില്‍ ഫോണ്‍ വില്‍പനയ്ക്കിറങ്ങി തട്ടിപ്പ് നടത്തിയ കേസില്‍ 53കാരന്‍ അറസ്റ്റിലായി.ഫോണിന്റെ വില തവണകളായി അടയ്ക്കാനുണ്ടാക്കിയ കരാര്‍ രേഖയില്‍ ഇയാള്‍ തിരുത്തല്‍ വരുത്തി അധികതുക എഴുതിച്ചേര്‍ത്തു. ഇതു കാണിച്ച് ഇയാള്‍ ഇടപാടുകാരില്‍നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു.ചില ഇടപാടുകാരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കൊച്ചി: പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന അഫ്രയുടെ മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് എന്ന പ്രദർശന വേദിയിൽ രാവിലെ 11 മുതൽ 11.30 വരെയും വൈകുന്നേരം 3 മുതൽ 3.30 വരെയുമാണ് സംവാദം. നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ തുണിത്തരങ്ങളും വർണ്ണാഭമായ സെറാമിക്സും ഉപയോഗിച്ച് നിർമ്മിക്കുന്ന ശില്പങ്ങളിലൂടെയാണ് കലാലോകത്ത് ശ്രദ്ധേയയായത്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളെയാണ് തന്റെ കലാസൃഷ്ടികളിലൂടെ അഫ്ര ആവിഷ്കരിക്കുന്നത്. കലയിലൂടെ സ്നേഹത്തിന്റെയും കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും വലിയൊരു ഇടം സൃഷ്ടിക്കുകയാണ് ഈ കലാകാരിയുടെ ലക്ഷ്യം. സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെ അഫ്ര എസ്മയുടെ നേതൃത്വത്തിൽ പാവനിർമ്മാണ ശില്പശാലയും ഒരുക്കിയിട്ടുണ്ട്. സോക്സുകൾ, മറ്റ് തുണിത്തരങ്ങൾ എന്നിവ ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്നതിനൊപ്പം കരുതലിന്റെയും അതിജീവനത്തിന്റെയും കഥകൾ…

Read More

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോൾ ലോക് ഡൗൺ കാലത്ത് എന്ന പോലെ രാജ്യം സംസ്ഥാനത്തും അതുപോലെ തന്നെ കേന്ദ്രത്തിന്റെയും അധികൃതർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ അത് വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പറഞ്ഞത് മറ്റൊരു ലോക് ഡൗണിലേക്കാണോ കാര്യങ്ങൾ പോകുന്നത് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതെല്ലാം പൂർണമായി തള്ളിക്കൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്.…

Read More

ടെഹ്റാൻ: അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ തള്ളി ഇറാൻ. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ 5 നിബന്ധനകൾ മൂന്നോട്ടുവെച്ചു. ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.ഹോർമുസ് കടലിടുക്കിന്‍റെ (Strait of Hormuz) നിയന്ത്രണം തങ്ങൾക്ക് ലഭിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ നിർദ്ദേശം അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ല. നിർണ്ണായകമായ ഈ എണ്ണക്കപ്പൽ പാത താനും ഇറാൻ പരമോന്നത നേതാവും സംയുക്തമായി നിയന്ത്രിക്കാമെന്ന് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും…

Read More

കൊച്ചി:കല്യാണമരത്തിൻ്റെ കഥയാണ് തന്നെ ചിത്രം നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്ന് നിർമ്മാതാവ് സജി കെ ഏലിയാസ്. സമൂഹത്തിന് ഏറെ ഗുണകരമായ സന്ദേശമാണ് ചിത്രം പകരുന്നത്. ആ ഒറ്റ കാരണം മാത്രമാണ് കല്യാണമരം നിർമ്മിക്കാൻ താൻ ഒരുക്കമായതെന്നു സജി കെ ഏലിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. കല്യാണമരം എൻ്റെ ആദ്യ നിർമ്മാണചിത്രമാണ്. സിനിമകൾ ഏറെ ഇഷ്ടമാണ് പക്ഷേ നിർമ്മാണം ഒരിക്കലും പ്രതീക്ഷിച്ചില്ല. സംവിധായകൻ ചിത്രത്തിൻ്റെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. അത്രയും മികച്ച സിനിമയാണ് അങ്ങനെ നിർമ്മിച്ചു.സിനിമ 27 ന് റിലീസ് ചെയ്യും ചിത്രം എല്ലാവരും തിയേറ്ററിൽ കാണണമെന്നും സജി.കെ. ഏലിയാസ് പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകുവാനുംഇനിയും സിനിമകൾ നിർമ്മിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു.ഫാമിലി എന്‍റര്‍ടെയ്ന്‍മെന്‍റായ കല്യാണമരത്തില്‍ ധ്യാന്‍ ശ്രീനിവാസനും മീരാ വാസുദേവും ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്. പ്രശാന്ത് മുരളിയും ആതിര പട്ടേലും താരജോഡിയായി എത്തുന്നത് ചിത്രത്തിലെ പുതുമയാണ്. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കല്യാണമരം 27 നാണ് റിലീസ് ചെയ്യുന്നത്.ബാനർ- മറിയം സിനിമ.മനോജ്…

Read More