Author: News Desk

മനാമ: ഇരട്ടനികുതി ഇല്ലാതാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള കരാറിൽ ബഹ്‌റൈനും ജേഴ്സിയും ഒപ്പുവെച്ചു.ബഹ്‌റൈന് വേണ്ടി ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും ജേഴ്സിക്ക് വേണ്ടി ജേഴ്സിയുടെ വിദേശകാര്യ മന്ത്രി സെനറ്റർ ഇയാൻ ഗോർസ്റ്റുമാണ് കരാറിൽ ഒപ്പുവെച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ആകർഷകമായ നിക്ഷേപ അവസരങ്ങൾ സുഗമമാക്കുന്നതിലും ഇത്തരം കരാറുകൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈനും ജേഴ്‌സിക്കുമിടയിലുള്ള സാമ്പത്തിക ബന്ധങ്ങളും സഹകരണവും കൂടുതൽ വികസിപ്പിക്കാനും പരസ്പര താൽപര്യമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാനും ഇരട്ടനികുതി കരാർ ലക്ഷ്യമിടുന്നു.

Read More

ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചം​ഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മുംബൈ: യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് ശേഷം തുടങ്ങിയ ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമായി. ഇന്ത്യ – അമേരിക്ക വ്യാപാര ചർച്ച ദില്ലിയിൽ തുടങ്ങിയത് മുതൽ ഓഹരി വിപണി കുതിച്ചുയർന്നു. രാവിലെ മുതൽ തുടങ്ങിയ മുന്നേറ്റം വൻ നേട്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 590 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസത്തെ മാന്ദ്യത്തിനുശേഷമാണ് വിപണി ഉണർന്നത്. സെൻസെക്സും നിഫ്റ്റിയും രാവിലെ വ്യാപാരം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന മുന്നേറ്റം അവസാനം വരെ തുടർന്നു. റിയാലിറ്റി ഓട്ടോ മീഡിയ സൂചികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകളുടെ പ്രതീക്ഷകളും യു എസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷകളും ആണ് ഇന്ന് വിപണിയെ ഗുണകരമായി ബാധിച്ചത്. രൂപയുടെ മൂല്യത്തിനും വർധന ഉണ്ടായിട്ടുണ്ട്. 17 പൈസ കൂടി ഒരു ഡോളറിന്…

Read More

മനാമ: റഷ്യൻ സീസൺ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റഷ്യൻ ചലച്ചിത്രമേളയ്ക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി.ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആൻ്റിക്വിറ്റീസുമായി (ബി.എ.സിഎ) സഹകരിച്ച് റഷ്യൻ സാംസ്കാരിക മന്ത്രാലയവും റോസ്കിനായും ചേർന്ന് സെപ്റ്റംബർ 18 മുതൽ 20 വരെ ബഹ്റൈനിലെ റീൽസ് സിനിമാസ്- മറാസി ഗലേറിയയിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 18ന് വൈകുന്നേരം 7 മണിക്ക് റഷ്യൻ നാടോടിക്കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഫിനിസ്റ്റ്- ദി ഫസ്റ്റ് വാരിയർ എന്ന ചിത്രത്തിൻ്റെ പ്രദർശനത്തോടെയാണ് മേള ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ചില റഷ്യൻ സിനിമകൾ കൂടി പ്രദർശിപ്പിക്കും.എല്ലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. http://rrf2025.bh എന്ന ഓൺലൈൻ ലിങ്ക് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.

Read More

കൊല്ലം: കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു. കണ്ണനല്ലൂർ കസ്റ്റഡി മർദന ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/25ലെ പ്രതി പുലിയില സ്വദേശി വിനോദ് ആണെന്നും സജീവല്ലെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് മർദിച്ചെന്നായിരുന്നു എൽസി സെക്രട്ടറി സജീവിൻ്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.

Read More

മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്തതായി കണ്ടെത്തിയ 154 വിദേശികളെ കൂടി നാടുകടത്തി.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1,113 പരിശോധനകളൊണ് എൽ.എം.ആർ.എ. നടത്തിയത്. ക്രമവിരുദ്ധമായി ജോലി ചെയ്ത 20 വിദേശികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Read More

തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു. സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നത്. കാന്‍സര്‍ സ്‌ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീസംബന്ധമായ പ്രശ്‌നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമമെന്ന് പരാതി. പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി മേധാവി കത്ത് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് കത്ത് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യ വകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടി രൂപ ചെലവിൽ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി. എഎസ്‍ഡബ്ല്യുഎൽ ഉപകരണത്തിന്‍റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വർഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ വന്നതിന് പിറകെ ചില ഉപകരണങ്ങൾ ആരോഗ്യ വകുപ്പ് അടിയന്തരമായി എത്തിച്ചിരുന്നു. രണ്ട് കോടിയുടെ ഉപകരണം വാങ്ങാനായി അനുമതിക്കായി വേണ്ടി വന്നത് രണ്ട് വർഷമാണ്.

Read More

മനാമ: കിഴക്കൻ അറേബ്യയിലെ ക്രിസ്ത്യൻ പുരാവസ്തുക്കളെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ബഹ്റൈനിൽ ശാസ്ത്ര സെമിനാർ നടത്തി.ബഹ്‌റൈൻ നാഷണൽ മ്യൂസിയവും കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻ്റ് ആൻ്റിക്വിറ്റീസിലെ പുരാവസ്തു ഡയറക്ടർ ജനറൽ ഡോ. സൽമാൻ അഹമ്മദ് അൽ മുഹാരി, കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഇസ അൽ മുനൈ, ബഹ്റൈനിലും വിദേശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ, പുരാവസ്തു ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവർ സെമിനാറിൽ സംസാരിച്ചു.ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പൈതൃകാവശിഷ്ടങ്ങളിലൊന്നാണെന്ന് വിശ്വസിക്കെപ്പെടുന്ന മുഹറഖിലെ സമാഹീജ് പുരാവസ്തു മേഖലയിൽ ഒരു സന്ദർശനവും സെമിനാറിൻ്റെ ഭാഗമായി നടന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് സസ്പെൻഡ് ചെയ്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. അതേസമയം, പൊലീസ്…

Read More