- മനുഷ്യസേവനം ദൈവസേവനമാണ്; നവ് ഭാരത് മേയ് ദിനാഘോഷം
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
- വോട്ടെണ്ണല്‍: കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി
- ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്‌റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ലേബർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു
Author: News Desk
എഫ്സിആർഎ നിയമഭേദഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച; കേരളത്തിലെ എംപിമാർ വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ
ദില്ലി: വിവാദം കത്തുന്നതിനിടെ എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന…
‘ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തി, ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തി’: വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് വി കുഞ്ഞിക്കൃഷ്ണൻ. ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തിയെന്നും കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി എന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത് ഏരിയ കമ്മിറ്റിയുടെ കണക്കിൽ ഇല്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. 40 ലക്ഷം രൂപയാണ് സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലേക്ക് മാറ്റിയത്. ധനാപഹരണത്തിന്റ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവിടുമെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്. 2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വർഷം നവംബർ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി…
ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ
ദുബായ്: ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.ദുബായ് പോർട്ടിലെ ആങ്കറേജ് “E” യിൽ നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ സ്റ്റാർബോർഡ് ഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നും പരിസ്ഥിതി ആഘാത ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഈ സംഭവത്തെ “നേരിട്ടുള്ളതും വിനാശകരവുമായ ഇറാൻ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. ഫെബ്രുവരി 28-ന് ഇറാന് നേരെ…
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്‍ജികള്‍ തള്ളി
കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നൽകിയത്. ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും കോടതി ഉത്തരവിട്ടു.ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമ ഭേദഗതി ശരിവെച്ചത്.ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഭേദഗതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് നേരത്തെ രാഷ്ട്രപതി അനുമതി നൽകിയത്. ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ്…
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി
കണ്ണൂര്‍: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെലിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി…
പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തി. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു.സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്. സംവാദത്തിന് തയ്യാറെന്ന് ഇന്നലെ…
കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ് ,ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും. ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചുവെന്ന് എകെ ആന്‍റണി,
തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്.സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു.ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി..വിമർശനങ്ങളെ വെറുക്കുന്ന് മുഖ്യമന്ത്രിയാണ് അദ്ദേഹം . യുഡിഎഫിന് വലിയ പ്രചാരണം വേണ്ട. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞുUDFൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്.തുടർ ഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയുിരിക്കും.പണ്ട് വിമതർ കോൺഗ്രസിലായിരുന്നു.ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു.ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല . ജയിക്കുന്ന…
മനാമ: ബഹ്‌റൈനിലെ കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ വിദ്യാർത്ഥിനികൾ മുടി ദാനം നൽകി. ഏഷ്യൻ സ്കൂളിൽ 12 ആം ക്ലാസ് പഠനം പൂർത്തിയാക്കിയ ശ്രീലക്ഷി ബാബുരാജ്, ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ സുഭാഷ് എന്നിവരാണ് മുടി ദാനം നൽകിയത്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു. പയ്യന്നൂർ സ്വദേശി ബാബുരാജ്, റീനബാബുരാജ് ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. നിലമ്പൂർ സ്വദേശി സുഭാഷ് വിജയഭവനം, ബിജി സുഭാഷ് ദമ്പതികളുടെ മകളാണ് ദിയ. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധം, പിന്തുണ തേടിയിട്ടില്ല; നേമത്ത് ശിവൻകുട്ടിയും ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണ്. എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ല. നേമത്തും അത് തന്നെ അവസ്ഥ. കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു. എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ…
മനാമ: ലെബനാനിലെ ഹിസ്ബുള്ള തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടന ബഹ്റൈനിൽ രൂപീകരിച്ചതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനും ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും പരത്താനും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ള രീതിയിൽ വിദേശത്തുള്ള തീവ്രവാദ ഘടകങ്ങളുമായി സഹകരിച്ച് ചാരവൃത്തിയിൽ ഏർപ്പെടാൻ പ്രതികൾ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസ്സൻ അബ്ദുല്ലമീർ അഷൂർ (22), മുൻതാധർ അബ്ദുൽമുഹ്‌സിൻ അലി മദൻ (29) എന്നിവരാണ് അറസ്റ്റിലായത്.ലെബനനിലേക്കുള്ള യാത്രയ്ക്കിടെ ഹിസ്ബുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയുധ പരിശീലനം നേടിയതായി അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ഇവർ ബഹ്‌റൈനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും അയച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരിച്ച് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ പണം സ്വരൂപിച്ചു. ബഹ്‌റൈനിൽ തീവ്രവാദ ഗൂഢാലോചനകളും പ്രവർത്തനങ്ങളും നടത്താൻ ഹിസ്ബുള്ള നേതാക്കൾ…
