Author: News Desk

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. –…

Read More

വർക്കല പാപനാശം ബീച്ചിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പേരും പാർട്ടി ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പാപനാശം കടപ്പുറത്ത് നടന്ന ഭക്തിഗാനമേളയ്ക്കെത്തിയ ഭക്തർക്കിടയിലാണ് സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച കുപ്പിവെള്ളം വിതരണം ചെയ്തത്. റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി കുപ്പിവെള്ളം പിടിച്ചെടുത്തു. സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം വിതരണം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ വിതരണം നിർത്തിവെപ്പിക്കുകയും ചെയ്തു. സംഭവം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിതരണത്തിനായി എത്തിച്ച കുപ്പിവെള്ളം കസ്റ്റഡിയിലെടുക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നത് ഗൗരവകരമായ ചട്ടലംഘനമായാണ് കമ്മീഷൻ കണക്കാക്കുന്നത്.

Read More

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം റയാൻ റിക്കൽറ്റൻ ആകും മുംബൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ജസ്പ്രിത് ബുംറ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലില്ല. ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണിങ് ബാറ്റർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. വാംഖഡെ സ്റ്റേഡിയത്തിൽ അകെ 12 തവണയാണ് ഇരു ടീമുകളും നേർക്ക് നേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും കൊൽക്കത്ത തോറ്റിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ വിജയം നേടി ചരിത്രം തിരുത്തികുറിക്കാനാണ് അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുക. മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ, റയാൻ റിക്കിൾടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഷെർഫാൻ റൂഥർഫോർഡ്, നമാൻ ധിർ, ഷാർദുൽ താക്കൂർ, മായങ്ക് മാർക്കണ്ഡെ,…

Read More

കൊച്ചി: കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടിയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി. പിടിയിലായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്‍റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. ഷോണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം.ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായത്. ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തില്‍. ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖ്യ ആസൂത്രകൻ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്റെ കൈയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട വ്യക്തിയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം ഇയാൾ നെഫർറ്റിറ്റി ക്രൂയിസിൽ ലഹരി പാർട്ടി നടത്തിയിരുന്നു.…

Read More

ചണ്ഡീഗഢ്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട പ്രവർത്തിച്ച് ലഷ്ക്കർ ഭീകരമൊഡ്യൂളിനെ തകർത്ത് പൊലീസ്. പഞ്ചാബിലെ മലർകോട്ടലയിൽ നിന്ന് പാക് രണ്ട് ഭീകരരെയും ഒരു സഹായിയെയും ജമ്മു കശ്മീർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടികൂടി. അതിർത്തിക്കടന്ന് കശ്മീരിൽ എത്തുന്ന പാക് ഭീകരർ സുരക്ഷിതകേന്ദ്രം എന്ന നിലയിൽ പഞ്ചാബിലേക്ക് മാറുകയും ഇവിടെ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് പുതിയ രീതി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റാണ് ഈ ഭീകരസംഘത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ രണ്ട് പേരിൽ ഒരാൾ ലഷ്ക്കർ കമാൻഡറാണെന്ന് പൊലീസ് വ്യക്തമാക്കി.

Read More

തൃശൂർ: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോ‍ഡ് ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ ഇളക്കി മറിച്ചത്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയും റോഡ് ഷോയിൽ മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്. സ്വരാജ് റൗണ്ടിൽ ഒരു മണിക്കൂറോളം നീണ്ട റോഡ് ഷോക്ക് ശേഷം പ്രധാനമന്ത്രി മടങ്ങി. ഉച്ചയ്ക്ക് പാലക്കാടും മോദി എത്തിയിരുന്നു.കേന്ദ്ര സർക്കാരിൻ്റെ…

Read More

തൃശ്ശൂർ: 2026ലെ അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് പത്രപ്രവർത്തന, നിരൂപണ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.പി. മോഹനൻ മുഖ്യ പുരസ്കാരത്തിന് അർഹനായി.അനുബന്ധ പുരസ്‌കാരങ്ങളിൽ, ബഹ്റൈൻ പ്രവാസിയായ പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ ‘കാവ്യപ്രതിഭ’ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്ക്കുള്ള സമ്മാനം നേടിയത് അദ്ദേഹമാണ്. ‘പുലരിയെച്ചേർക്കുന്ന പകൽ’ എന്ന കവിതയ്ക്കാണ് ഈ വർഷത്തെ സമ്മാനം. കഴിഞ്ഞ മാസം നടന്ന എസ്.കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ രചനാ മത്സരത്തിൽ അദ്ദേഹത്തിൻ്റെ ‘ആത്മഹത്യ’ എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു. റോയിയുടെ, ‘അക്ഷരമുറ്റത്തെ ശലഭങ്ങൾ’ എന്ന കവിത 2026-27 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ സാംസ്കാരിക, സാഹിത്യ മേഖലകളിൽ വളരെക്കാലമായി റോയി പൂച്ചേരിൽ തൻ്റെ കവിതകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും സജീവമാണ്.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സന്തോഷ് എച്ചിക്കാനം, റോസ് മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഏപ്രിൽ 4ന്…

Read More

മനാമ: ബഹ്റൈനിൽ 2024ലെ എഡിക്റ്റ് (2) പ്രകാരം, സ്പാംഗിൾഡ് എംപറർ (ഷാരി), മുയൽ മത്സ്യം (സാഫി), സീബ്രീം (ആൻഡാഗ്) എന്നിവയെ പിടിക്കുന്നതിനുള്ള സീസണൽ നിരോധനം ഏപ്രിൽ 1 മുതൽ മെയ് 31 വരെ നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്‌.സി‌.ഇ) അറിയിച്ചു.സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ആവാസവ്യവസ്ഥയെ പുനരധിവസിപ്പിക്കാനും പ്രാദേശിക വിപണികളിൽ ലഭ്യമായ സമുദ്രജീവികളുടെ അളവും വൈവിധ്യവും വർദ്ധിപ്പിക്കാനുമുള്ള ബഹ്‌റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായിരുന്നു നിരോധനമെന്ന് എസ്‌.സി‌.ഇ. വ്യക്തമാക്കി.

Read More

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ഗൗരവമുള്ള വിഷയം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവ കർശനമാക്കണമെന്നും കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള മാലിന്യ നിർമാർജന സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് കോർപ്പറേഷൻ വിശദീകരണം നൽകണമെന്നും നിർദേശിച്ചു. നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുകയും ആവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

Read More

പാലക്കാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തി. പാലക്കാടെത്തിയ മോദി കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. അതേസമയം, പൊതുസമ്മേളനം നടക്കുന്ന പാലക്കാട് കോട്ടമൈതാനത്തെ വേദിയില്‍ സുരക്ഷ വീഴ്ച ഉണ്ടായി. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More