- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തി. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു.സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്. സംവാദത്തിന് തയ്യാറെന്ന് ഇന്നലെ…
കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ് ,ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും. ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചുവെന്ന് എകെ ആന്‍റണി,
തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്.സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു.ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി..വിമർശനങ്ങളെ വെറുക്കുന്ന് മുഖ്യമന്ത്രിയാണ് അദ്ദേഹം . യുഡിഎഫിന് വലിയ പ്രചാരണം വേണ്ട. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞുUDFൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്.തുടർ ഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയുിരിക്കും.പണ്ട് വിമതർ കോൺഗ്രസിലായിരുന്നു.ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു.ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല . ജയിക്കുന്ന…
മനാമ: ബഹ്‌റൈനിലെ കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ വിദ്യാർത്ഥിനികൾ മുടി ദാനം നൽകി. ഏഷ്യൻ സ്കൂളിൽ 12 ആം ക്ലാസ് പഠനം പൂർത്തിയാക്കിയ ശ്രീലക്ഷി ബാബുരാജ്, ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ സുഭാഷ് എന്നിവരാണ് മുടി ദാനം നൽകിയത്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു. പയ്യന്നൂർ സ്വദേശി ബാബുരാജ്, റീനബാബുരാജ് ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. നിലമ്പൂർ സ്വദേശി സുഭാഷ് വിജയഭവനം, ബിജി സുഭാഷ് ദമ്പതികളുടെ മകളാണ് ദിയ. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധം, പിന്തുണ തേടിയിട്ടില്ല; നേമത്ത് ശിവൻകുട്ടിയും ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണ്. എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ല. നേമത്തും അത് തന്നെ അവസ്ഥ. കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു. എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ…
മനാമ: ലെബനാനിലെ ഹിസ്ബുള്ള തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടന ബഹ്റൈനിൽ രൂപീകരിച്ചതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനും ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും പരത്താനും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ള രീതിയിൽ വിദേശത്തുള്ള തീവ്രവാദ ഘടകങ്ങളുമായി സഹകരിച്ച് ചാരവൃത്തിയിൽ ഏർപ്പെടാൻ പ്രതികൾ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസ്സൻ അബ്ദുല്ലമീർ അഷൂർ (22), മുൻതാധർ അബ്ദുൽമുഹ്‌സിൻ അലി മദൻ (29) എന്നിവരാണ് അറസ്റ്റിലായത്.ലെബനനിലേക്കുള്ള യാത്രയ്ക്കിടെ ഹിസ്ബുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആയുധ പരിശീലനം നേടിയതായി അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്. ഇവർ ബഹ്‌റൈനെതിരായ ഇറാനിയൻ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും അയച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരിച്ച് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ പണം സ്വരൂപിച്ചു. ബഹ്‌റൈനിൽ തീവ്രവാദ ഗൂഢാലോചനകളും പ്രവർത്തനങ്ങളും നടത്താൻ ഹിസ്ബുള്ള നേതാക്കൾ…
വൈഭവിന് അതിവേഗ അര്‍ധ സെഞ്ചുറി; ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എട്ട് വിക്കറ്റ് ജയം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.4 ഓവറില്‍ 127ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്‍ടോണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 12.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. യശസ്വ ജയ്‌സ്വാള്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു.ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ് – ജയ്‌സ്വാള്‍ സഖ്യം 75 റണ്‍സ് ചേര്‍ത്തിരുന്നു. 15 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വൈഭവ് ഏഴാം ഓവറില്‍ മടങ്ങി. അഞ്ച് സിക്‌സും നാല് ഫോറും…
കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടാതെ ക്ഷേത്രങ്ങളിലെ സ്വത്ത് ഉൾപ്പെടെയുള്ളവ സംരക്ഷിക്കേണ്ട ചുമതല ദേവസം ബോർഡിനോടൊപ്പം സർക്കാറിനും പൂർണ്ണ ഉത്തരവാദിത്യം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു.തെറ്റായ വാർത്തകൾ നിരന്തരമായി മാധ്യമങ്ങൾക്ക് നൽകി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കടകംപള്ളി സുരേന്ദ്രന് വിലക്കണം എന്ന് കാട്ടി പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ കടകംപള്ളിക്ക് ഏപ്രിൽ ഒന്നിന് ഇതിൽ തർക്കം സമർപ്പിക്കാൻ നിർദ്ദേശം നൽകി. തിരുവനന്തപുരം സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2016 മുതല്‍ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുളളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉളളപോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയില്‍ കടകംപളളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. എന്നാൽ സർക്കാറിന് ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്വം ഇല്ലാ എന്നാണ് കടകപള്ളിയുടെ വാദം. മാനഹാനി…
തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു. പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ നിയമന പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് മരവിപ്പിച്ചത്. പട്ടിക തയ്യാറാക്കിയതിനെതിരായ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സ്റ്റേ. റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനം മൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചിരുന്നു.അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍റെ ബന്ധുവും ഡി വൈ എഫ് ഐ നേതാവിന്റ ഭാര്യയും പട്ടികയിൽ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച…
രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ന്നു; 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം
ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 128 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നന്ദ്രെ ബര്‍ഗര്‍, ജോഫ്ര ആര്‍ച്ചര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തകര്‍ത്തത്. 19.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 36 പന്തില്‍ 43 റണ്‍സ് നേടിയ ജാമി ഓവര്‍ടോണാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്ക് വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ സഞ്ജു സാംസണ്‍ (6) നിരാശപ്പെടുത്തി.സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ഓപ്പണറായെത്തിയ സഞ്ജു രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ബൗള്‍ഡായി. ബര്‍ഗര്‍ക്കായ.ിരുന്നു വിക്കറ്റ്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും (6) മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡായിട്ടാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി എത്തിയ ആയുഷ് മാത്ര (0) നേരിട്ട ആദ്യ പന്തില്‍ തന്നെ കീഴടങ്ങി. ബര്‍ഗറിന്റെ വിക്കറ്റ്…
തിരുവനന്തപുരം: നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് എന്ന സംഘടന പരാതി നൽകിയിരിക്കുന്നത്. സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
