Author: News Desk

മനാമ: ബഹ്‌റൈനില്‍ നേരിയ വില വര്‍ധനയോടെ ഏപ്രില്‍ മാസത്തിലെ പുതുക്കിയ ഇന്ധനവില നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.പുതിയ വിലകള്‍ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് സൂപ്പര്‍ ഗ്യാസോലിന്‍ (98 ഒക്ടേന്‍) ലിറ്ററിന് 0.265 ദിനാറായിരുന്നത് 0.314 ആയി ഉയര്‍ന്നു. പ്രീമിയം ഗ്യാസോലിന്‍ (95 ഒക്ടേന്‍) ലിറ്ററിന് 0.235 ദിനാറായിരുന്നത് 0.253 ആയി ഉയര്‍ന്നു.റെഗുലര്‍ ഗ്യാസോലിന്‍ (91 ഒക്ടേന്‍) ലിറ്ററിന് 0.218 ദിനാറായിരുന്നത് 0.223 ആയി. ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായിരുന്നത് 0.220 ദിനാറായും ഉയര്‍ന്നു. വിലയില്‍ മാറ്റം വരുത്തിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി. സന്ദീപ് ഉണ്ണികൃഷ്ണൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ്‌ സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണന് മതിയായ ആദരം നൽകിയില്ല. വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ്‌ സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ്‌ വിമുക്ത ഭടന്മാരെ വഞ്ചിച്ചു. ബിജെപി സർക്കാർ അത് നടപ്പിലാക്കി. 2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പശ്ചിമേഷ്യയിലെ…

Read More

മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 50% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരും. എന്നിരുന്നാലും പൊതു താല്‍പര്യങ്ങളുടെ ആവശ്യതകള്‍ക്കനുസൃതമായി പൂര്‍ണ്ണമായ ശാരീരിക സാന്നിധ്യം ആവശ്യമുള്ള ജോലിയുടെ സ്വഭാവമുള്ള മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കും.ജോലിസ്ഥലങ്ങള്‍ക്കുള്ളിലെ അലാറം സംവിധാനങ്ങള്‍, സുരക്ഷാ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ നടപടികള്‍, മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇസ്താംബുള്‍, ഏഥന്‍സ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടി താല്‍ക്കാലിക സര്‍വീസുകള്‍ തുടങ്ങി.നിലവിലെ സംഭവവികാസങ്ങള്‍ കാരണം ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും.ദമ്മാം വഴി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറിന്റെ നിലവിലെ താല്‍ക്കാലിക ശൃംഖലയ്ക്ക് പുറമെയാണ് ഈ പ്രത്യേക വിമാന സര്‍വീസുകള്‍. ലണ്ടന്‍ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വീസുകളുണ്ടായിരുന്നത്.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായുള്ളതാണ് ഈ വിമാനങ്ങള്‍. പ്രാദേശിക യാത്രക്കാരെ ദമ്മാമില്‍നിന്ന് കയറാനോ അവിടെ ഇറങ്ങാനോ അനുവദിക്കില്ല. എയര്‍ലൈനിന്റെ നിലവിലെ നെറ്റ്വര്‍ക്കിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല.ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗതം ഒരുക്കും.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി സൗദി അറേബ്യയിലേക്ക്…

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സമയത്ത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട വോട്ടർമാർ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മാൾഡയിലെ കാലിയചക്കിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഉദ്യോഗസ്ഥരെ ഘരാവോ ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെ, പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും ഒരു വലിയ സംഘം പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും ജുഡീഷ്യൽ ഓഫീസർമാരെ രക്ഷപ്പെടുത്തുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രക്രിയ പൂർത്തിയാക്കാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാൾഡയിൽ, നിരവധി പേരുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഇന്നലെ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് വോട്ടർമാർ പ്രതിഷേധം ആരംഭിക്കുകയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരെ ഒഴിപ്പിക്കുന്നതിനിടെ വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാറിന്റെ തകർന്ന ജനൽ…

Read More

മനാമ: ബഹ്‌റൈനില്‍ സ്മാര്‍ട്ട്ഫോണുകളിലെ വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പുതുക്കിയ സംവിധാനമനുസരിച്ച് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ അപകടസാധ്യതയുള്ള സാഹചര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അറിയിപ്പിന് മാത്രമുള്ള ടോണ്‍ ഉപയോഗിച്ച് കൈമാറും.

Read More

കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് രാജിവെച്ച് നൂർബീന റഷീദ്. വനിത ലീഗിന് പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് നൂര്‍ബീന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. അതേ സമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. ചിലര്‍ പട്ടികയിൽ വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചെന്നും നൂര്‍ബീന വിമര്‍ശിച്ചു.  മെമ്പര്‍ഷിപ്പ് ക്യാംപെയ്ൻ നടത്താൻ പോലും അവസരമില്ല. ഫാത്തിമ തെഹ്ലിയക്കെതിരെയും നൂര്‍ബീന രൂക്ഷവിമര്‍ശനമുന്നയിച്ചു. പാണക്കാട് തങ്ങള്‍ കുടുംബത്തെ വിവാദത്തിലാക്കി.

Read More

കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.ഇന്നലെ രാത്രിയോടെയാണ് പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബി ജെ പി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്. ബി ജെ പി ശക്തികേന്ദ്രങ്ങളിൽ വോട്ട്…

Read More

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം. യുദ്ധം അവസാനിക്കാറായി എന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ഇറാൻ സൈനിക വക്താവ്, അമേരിക്കയും ഇസ്രായേലും പൂർണ്ണമായും കീഴടങ്ങുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. ഇറാൻ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) വഴിയാണ് സൈനിക ആസ്ഥാനത്തുനിന്നുള്ള ഈ പ്രസ്താവന പുറത്തുവിട്ടത്.ബുധനാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും സൈനികമായി അവരെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായി, തങ്ങൾ ഇതുവരെ നൽകിയതിനേക്കാൾ ഭീകരമായ പ്രഹരങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും തകർച്ച അപമാനകരവും നിത്യമായ ഖേദത്തിന് ഇടയാക്കുന്നതുമായിരിക്കുമെന്ന് സൈനിക വക്താവ് കൂട്ടിച്ചേർത്തു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ വാദത്തെയും സൈന്യം തള്ളി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്ക് യാതൊരു ധാരണയുമില്ലെന്ന് അവർ പരിഹസിച്ചു. അമേരിക്ക ലക്ഷ്യം വെച്ച കേന്ദ്രങ്ങൾ നിസാരമാണെന്നും, ഇറാന്‍റെ പ്രധാന സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ ശത്രുക്കൾക്ക്…

Read More

കോട്ടയം: ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുന്‍പരാമര്‍ശത്തില്‍ മാപ്പു പറയുന്നത്. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണെന്നാണ് പി സി ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. അവര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനവും പറയും. അതു ഞാന്‍ പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു…

Read More