മനാമ: സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി. അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Trending
- ചേരാനെല്ലൂർ അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ്
- കൊല്ലത്ത് അങ്കണവാടി വർക്കർ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു
- KOSS ബഹ്റൈൻ കുടുംബസംഗമം പ്രൗഢഗംഭീരമായി നടന്നു
- കുട്ടികളെ നിയന്ത്രിക്കാനാകില്ലെങ്കിൽ വാഹനങ്ങൾ വിറ്റൊഴിവാക്കൂ: മന്ത്രി സി.പി. ജോൺ
- വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ ദീപാവലി ആഘോഷങ്ങളിൽ രാജകുടുംബങ്ങൾ പങ്കെടുത്തു
- ദീപാവലി: ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിച്ച് ബഹ്റൈൻ രാജകുടുംബാംഗങ്ങൾ
- സഭ നിർദേശിച്ചു; മന്ത്രി വാക്കുപാലിച്ചു: പാംപ്ലാനി പരസ്യമായി നന്ദി അറിയിച്ചു
- ജി.എസ്.എസ് എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു

