മനാമ: അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. അദ്ലിയയിലെ അൽഫുർഖാൻ സെൻ്റെർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ നദ്വി (ഫ്രണ്ട്സ്), സൽമാൻ ഫാരിസ് (OICC Bahrain) എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റ് സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു.

അബ്ദുൾ ലത്തീഫ് അഹമദ് ഈദ് സന്ദേശം നൽകി. മനുഷ്യരാശിക്ക് നൻമ ചെയ്യുന്ന തിൻമ വിരോദിക്കുന്ന മാതൃകകളാവാൻ അദ്ദേഹം ഉപദേശിച്ചു. അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ അബ്ദുൾ സലാം, സുഹൈൽ മേലടി, മുബാറക് വി കെ, മാഹിൻ കൊയിലാണ്ടി, ഫാറൂക്ക് മാട്ടൂൽ, കെപി യൂസുഫ്, അബ്ദുള്ള പുതിയങ്ങാടി എന്നിവർ പരിപാടി നിയന്ത്രിച്ചു.

